വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1242

Views : 79127

വിഷ്ണു ഒരു കുതിപ്പിന് മുകളിൽ എത്തി ചിരിയോടെ എന്തോ പറഞ്ഞുകൊണ്ട് അവളെ കോരി എടുക്കുന്ന കാഴ്ച കണ്ടപ്പോൾ വൈഷ്ണവിക്ക് കണ്ണിൽ ഇരുട്ട് കയറി.

ഭദ്രയും അത് കണ്ടപ്പോൾ ആകെ എന്തോപോലെ ആയി..

അവൻ ആ പെൺകുട്ടിയെ താഴേക്ക് കൊണ്ടുവന്നു കാറിൽ ഇരുത്തി അവളുടെ മുടി കൈ കൊണ്ട് ഒതുക്കി വച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു ഡോർ അടച്ചതും

അവൻ വന്ന് ഡ്രൈവിംഗ് സീറ്റിൽ കയറുന്നതും അവളോട്‌ എന്തോ പറഞ്ഞു ചിരിച്ച് ആ വണ്ടി അകന്ന് പോകുന്നതും വൈഷ്ണവി പകുതി അടഞ്ഞ കണ്ണുകൾ കൊണ്ടാണ് കണ്ടത്..

ആ കാർ അകന്ന് പോയപ്പോൾ പുറകിലേക്ക് മറിഞ്ഞ അവളെ ഭദ്ര ചേർത്ത് പിടിച്ചു..

പിടക്കുന്ന ഹൃദയത്തോടെ..

•••

വൈഷ്ണവി സീറ്റിൽ ചാരി ഇരുന്നു വാവയെ മുറുക്കെ പിടിച്ചു..

ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ പാവ പോലെ ഇരുന്നു.

അവളുടെ ആ ഇരിപ്പ് കണ്ടിട്ട് ഭദ്രക്ക് സഹിക്കാൻ ആയില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..

അത് വിഷ്ണുവാണ് എന്ന് ഭദ്ര പറഞ്ഞപ്പോൾ ഞാൻ അനേഷിച്ചു വരാം എന്ന് പറഞ്ഞ് റോഡ് ക്രോസ്സ് ചെയ്യാൻ പോയ ജോഷിനെ വേണ്ട പോകാം എന്ന് മാത്രം പറഞ്ഞ് വൈഷ്ണവി കാറിലേക്ക് കയറുകയായിരുന്നു..

അപ്പോൾ തുടങ്ങിയ ഇരിപ്പാണ് അവളുടെ..

അത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ലായിരുന്നു..

വണ്ടി മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു..

•••

Recent Stories

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…😍

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️🔥🔥🔥🔥🔥

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com