വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

ജോഷ് ആത്മാഗതം പോലെ പറഞ്ഞു..

“അവനെ ഒന്ന് കണ്ടാലോ…?”

അവൾ ജോഷിനെ നോക്കി..

“ആൻഡ്..? അവന്റെ സമാധാനം നശിപ്പിക്കാനോ..?”

ആ ശബ്ദം പുറകിൽ നിന്നുമാണ് വന്നത്.

ജോഷും ഭദ്രയും ഞെട്ടിപോയി..

വൈഷ്ണവി പുറകിൽ..

“വൈഷ്ണു.. അതല്ല..”

ഭദ്ര മെല്ലെ എഴുന്നേറ്റ് അവളുടെ നേരെ തിരിഞ്ഞു.

“എന്തല്ല എന്ന്..? കണ്ടതല്ലേ എല്ലാവരും..? അവന്റെ ഭാര്യ ആണ് അത്. കൂടാതെ ആ കുട്ടി പ്രെഗ്നന്റ് ആണ്‌.
ഇനി പോയി എന്റെ കഥ ഒക്കെ കെട്ട് ആ കുട്ടിയുടെയും അവന്റെയും മനസമാധാനം കളയണോ..? വേണോ എന്ന്…?”

വൈഷ്ണവി ദേഷ്യം കൊണ്ട് വിറച്ചു.. ഭദ്രക്ക് അതിന് ഉത്തരം ഇല്ലായിരുന്നു.

“എന്റെ തെറ്റ് കൊണ്ടാണ് അവൻ പോയത്.. അന്നും ഇന്നും വൈഷ്ണവിക്ക് അറിയില്ല ഏതു സമയത്ത് എന്ത് ചെയ്യണം എന്ന്..!

എന്റെ പൊട്ട തീരുമാനങ്ങൾ ആണ് എന്റെ കൊച്ചിന് അച്ഛന്റെ സ്നേഹം പോലും കിട്ടാത്തതിന്റെ കാരണം..

ഞാൻ ഇങ്ങനെ ഒക്കെ ആണ്‌.. എനിക്ക് വേണ്ടി ആരും ഇനി സങ്കടപെടണ്ട..

ഞാൻ ഒറ്റക്ക് അല്ല.. എന്റെ പെണ്ണ് ഉണ്ട് എനിക്ക്.. അവൾക്ക് ഞാനും..

പോയവർ പോയി.. ദാറ്റ്‌സ് ഇറ്റ്.. കേട്ടല്ലോ..? ഇനി ഈ കാര്യത്തിന് നിങ്ങൾ അവിടേക്ക് എങ്ങാനും പോയാൽ ആ നിമിഷം നിങ്ങളും ആയിട്ടുള്ള കോൺട്രാക്ട് ഞാൻ അവസാനിപ്പിക്കും….

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.