വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

അവർ അവിടെ ഇല്ലായിരുന്നു. കൂടാതെ വന്നപ്പോൾ അവനെ കണ്ടില്ല എന്നും ആയിരുന്നു അവർ പറഞ്ഞത്..

“അവൻ അവിടെയും ഇല്ല.. ചിലപ്പോൾ പുറത്ത് പോയത് ആകും.. ലെറ്റസ്‌ വെയിറ്റ്..? അല്ലെ..?, കാത്തിരിക്കാം നമുക്ക്..”

ഭദ്ര കരഞ്ഞുകൊണ്ടിരുന്ന വൈഷ്ണവിയെ സമാധാനിപ്പിച്ചു..

അവർ കുറെ നേരം കാത്തിരുന്നു എങ്കിലും അവൻ വന്നില്ല..

വീട്ടിൽ നിന്നും ഇറങ്ങി കാർ എടുത്തു ടൌൺ മൊത്തം അവർ രണ്ടുപേരും അവനെ തേടി നടന്നു

വിഷ്ണുവിന് വേണ്ടി കുറെ അലഞ്ഞു..

കണ്ടില്ല..

“കണ്ടു പിടിക്കും ഞാൻ അവനെ.. എല്ലാം എന്റെ തെറ്റാ.. കണ്ടു പിടിക്കും ഞാൻ..”

അന്ന് അലറി കരഞ്ഞുകൊണ്ട് വൈഷ്ണവി പറഞ്ഞ വാക്കുകൾ.. അന്ന് അവൾ തളർന്നു വീണ് പോയിരുന്നു..

അവർ നേരെ സിഐ ആദിത്യന്റെ അടുത്തേക്കാണ് പോയത്..

സിഐ ആദിത്യൻ അൺഒഫീഷ്യൽ ആയി അനേഷണം നടത്തി എങ്കിലും കണ്ടുപിടിക്കാൻ ആയില്ല.

മാൻ മിസ്സിംഗ്‌ കേസ് കൊടുക്കാൻ പറ്റില്ല എന്ന് ആദിത്യൻ തന്നെയാണ് പറഞ്ഞതും..

അയാൾക്ക് ഇതൊക്കെ അറിഞ്ഞപ്പോൾ വൈഷ്ണവിയോട് ദേഷ്യം ആയിരുന്നു..

“അന്വേഷിച്ചു.. പരമാവധി.. എന്നാൽ തമിഴ് നാട്ടിൽ അധികം നോക്കിയില്ല. അല്ലെങ്കിലും ഒരാൾ ആരും കണ്ടുപിടിക്കരുത് എന്ന് വിചാരിച്ചാൽ വളരെ എളുപ്പം ആണ്..”

ഭദ്ര പറഞ്ഞ് നിർത്തിയപ്പോൾ ജോഷ് ഒരു കെട്ട് കഥ കേട്ടത് പോലെ ഇരുന്നു..

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.