വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

“ഭദ്ര…? ഭദ്ര…?”

അലറി വിളിച്ചു കരഞ്ഞുകൊണ്ട് ഓടി വന്ന വൈഷ്ണവിയെ കണ്ടു അവൾ ആലോചനകളിൽ നിന്നും ബോധത്തിലേക്ക് വന്നപ്പോഴേക്കും വൈഷ്ണവി കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

വണ്ടി സ്റ്റാർട്ട്‌ ആക്കി അവൾ ഭദ്രയെ നോക്കി.

“വാട്ട്‌..? നീ പോയില്ലേ..? വൈഷ്ണു..? വാട്ട്‌ ഹാപ്പെൻഡ്..?”

“ഗെറ്റ് ഇൻ… ഗെറ്റ് ഇൻ…!”

അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ വൈഷ്ണവി അലറിയപ്പോൾ ഭദ്ര വണ്ടിയിൽ കയറി..

ഭദ്രക്ക് ഒന്നും മനസിലായില്ല.. അവൾ വൈഷ്ണവി വന്ന വഴിയിൽ പുറകിലേക്ക് നോക്കി.

അവൾ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കിയോ എന്നായിരുന്നു അവളുടെ ചിന്ത.

“കാര്യം പറ വൈഷ്ണു..? നീ എന്താ ചെയ്തേ..?”

“ഷട്ട് അപ്പ്..!”

മിന്നൽ വേഗതയിൽ വൈഷ്ണവി വണ്ടി മുൻപോട്ട് പായിച്ചു..

“എന്താ..? നീ എവിടെക്കാ ഇങ്ങനെ..? സ്ലോ ഡൌൺ യു ഡാമിറ്റ്..”

നിമിഷ നേരം കൊണ്ട് നൂറും കടന്ന് നിലം തൊടാതെ പോലെ പറക്കുന്ന വണ്ടിയിൽ ഇരുന്നു ഭയന്ന ഭദ്ര അവളുടെ തോളു പിടിച്ചു കുലുക്കി..

“അവൻ.. ഹി ലവ്സ് മി…ഹി ലവ്സ് മി.. എനിക്ക് കാണണം അവനെ.. വിളിക്ക്.. അവനെ വേഗം വിളിക്ക്..”

വൈഷ്ണവി കണ്ണുനീർ ഒഴുകുന്ന കണ്ണുകളോടെ ഭദ്രയോട് അലറിയപ്പോൾ ഭദ്ര വാ പൊളിച്ചു ഇരുന്നു..

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.