വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1132

Views : 94637

അപ്പോൾ വിഷ്ണു കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല..

അവിടേക്ക് ഒന്ന് കൊണ്ടുവിടാൻ പറഞ്ഞു..

ആര്യൻ അവരെ അവിടെ ആക്കി അവന് കുറച്ചു പൈസയും കൊടുത്തിട്ടാണ് പോയത്..

ഇടക്ക് നിർത്തി അവൾക്ക് മാറാൻ കുറച്ചു വസ്ത്രങ്ങൾ വാങ്ങി ഒരു ബാഗിൽ ആക്കി അവളുടെ കയ്യിൽ കൊടുത്തിരുന്നു അവർ..

അവൾ ഇനി നിന്റെ ഭാര്യ ആണെന്നും ഒരു പണിക്ക് പോകണം എന്നും ഓർമിപ്പിച്ചിട്ടാണ് ആര്യൻ പോയതും..

•••

വിഷ്ണു എല്ലാം പറഞ്ഞു തീർന്നപ്പോൾ ആദിത്യൻ കണ്ണടച്ച് ഇരുന്നു…

അയാൾക്ക് അവനോട് പാവം തോന്നി.. കുറച്ചു ദിവസം കൊണ്ട് അവൻ കുറെ അനുഭവിച്ചു..

“അപ്പോൾ വിഷ്ണുവിന്റെ ഓർമയിൽ അവളുമായി ഒരു ഫിസിക്കൽ റിലേഷൻഷിപ് ഉണ്ടായിട്ടില്ല.. അല്ലെ.?”

ആദിത്യൻ ചോദിച്ചപ്പോൾ അവൻ ഇല്ല എന്ന അർത്ഥത്തിൽ തല കുലുക്കി..

“അന്ന്.. ആ ഹോട്ടലിൽ താമസിച്ച ആ രാത്രി നിനക്ക് ഒന്നും ഓർമയില്ല.. അവൾ എന്തോ നിനക്ക് തന്നു അല്ലെ.. കഞ്ചാവ് ആയിരുന്നോ..?”

“അറിയില്ല..”

അവൻ ആ ചോദ്യത്തിന് മറുപടി പറഞ്ഞു..

“ഇതിൽ രണ്ടു സാധ്യത ആണ് ഉള്ളത് വിഷ്ണു..,അതിൽ രണ്ടാമത്തേത് ആണെങ്കിൽ നിന്റെ കഷ്ടകാലം പെട്ടെന്ന് ഒന്നും തീരില്ല…”

ആദിത്യൻ മെല്ലെ എഴുന്നേറ്റ് വിഷ്ണുവിന്റെ മുൻപിൽ വന്നു നിന്നു പറഞ്ഞപ്പോൾ വിഷ്ണു ആകുലതയോടെ അയാളെ നോക്കി..

“കഞ്ചാവ് തന്നെ ആയിരിക്കണം.. അവൾ തന്നു നീ വലിച്ചു അവളും വലിച്ചു അല്ലെ..?”

“മ്മ്മ് അതെ..”

“അപ്പോൾ ഒന്നുകിൽ നിങ്ങൾ ആ കഞ്ചാവിന്റെ ലഹരിയിൽ ഒരു ഫിസിക്കൽ റിലേഷൻഷിപ് നടത്തിയിട്ടുണ്ടാകും.. അതായത് രണ്ടുപേർക്കും സമ്മതം ആയ സെക്സ്.. അതിൽ കുഴപ്പം ഇല്ല…, അല്ലെങ്കിൽ….”

അയാൾ അവിടെ നിർത്തി..

എന്നിട്ട് വിഷ്ണുവിനെ തറപ്പിച്ചു നോക്കി.

“അല്ലെങ്കിൽ..?”

വിഷ്ണു വിറക്കുന്ന സ്വരത്തിൽ ചോദിച്ചു…

“അല്ലെങ്കിൽ യു റേപ്പ്ഡ് ഹേർ..”

ആ വാക്കുകൾ ഇടിത്തീ പോലെയാണ്‌ വിഷ്ണുവിന്റെ ചെവികളിൽ പതിച്ചത്

തുടരും..
സ്നേഹത്തോടെ എംകെ

Recent Stories

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി 🙏🏻🙏🏻🌹🌹❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. 🦋 നിതീഷേട്ടൻ 🦋

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു 🌝😍🥀

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. 🦋 നിതീഷേട്ടൻ 🦋

          Nikhi 😎😎😎😎😎

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് 💙

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ 🤭

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു 😜

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.😊

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ 💔🤷‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser 🙏🙂

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com