വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

“അമ്മേ.. അവന്റെ ഭാഗത്ത് എന്തോ ഒരു ന്യായം ഉണ്ട്.. അതുപോലെ ആ കുട്ടി പറയുന്നത് ഇവന് അറിയില്ല എന്നാണ്.. ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയാൽ..?”

വിഷ്ണുവിന്റെ ചേച്ചി മീര അത് പറഞ്ഞപ്പോൾ വിഷ്ണു അവളെ നോക്കി. അവൾ അത് പറഞ്ഞത് അവനൊരു ആശ്വാസം ആയിരുന്നു..

“നീ കൂടുതൽ ഒന്നും പറയണ്ട. അവർ പോലീസ് സ്റ്റേഷനിൽ പോയാൽ നാളെ പേപ്പറിൽ ഫോട്ടോ വരും. അല്ലെങ്കിലേ ഇനി നാളെ ആളുകളുടെ മുഖത്ത് നോക്കാൻ പറ്റില്ല.. എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്..”

അമ്മ അവളോട് ഒച്ച ഇട്ടപ്പോൾ അവളും പിൻവലിഞ്ഞു..

“നിനക്ക് ഒരു കാൾ ഉണ്ട് വിഷ്ണു…”

മീര അവളുടെ ഫോൺ അവന് കൊടുത്തപ്പോൾ അവൻ അത് ചെവിയിൽ വച്ചു.

“വേണ്ടായിരുന്നു വിഷ്ണു.. എന്നോട് ഇത് വേണ്ടായിരുന്നു.. ഞാൻ മരിക്കാൻ ഒന്നും പോണില്ല.. നീ അത് ആലോചിക്കേണ്ട. ഹാപ്പി മാരീഡ് ലൈഫ്.. ഗുഡ്ബൈ..”

മിനുവിന്റെ സ്വരം..

വിഷ്ണു പെട്ടെന്ന് മുഖം പൊത്തി കരഞ്ഞു.. അവൻ ആകെ തകർന്നിരുന്നു..

അത് കണ്ട് നിന്നവർ ഒക്കെ അവൻ ചെയ്ത തെറ്റ് മനസിലാക്കിയാണ് കരയുന്നത് എന്ന് ചിന്തിച്ചു..

•••

ആഘോഷങ്ങൾക്ക് വേദിയാകേണ്ട വീട് അന്ന് ശവപറമ്പ് പോലെ നിശബ്ദം ആയിരുന്നു..

ആളുകൾ ഒക്കെ പോയിരുന്നു.. നാളെ അവർക്ക് പറയാൻ നല്ലൊരു കഥ കൂടെ..

വിഷ്ണു ആ ഇരിപ്പ് തന്നെ ആയിരുന്നു.

വൈഷ്ണവിയെ കാണാൻ പോലും കഴിഞ്ഞില്ല.

“നീ അവളെ കെട്ടണം.. അല്ലെങ്കിൽ അവളെയും കൊന്ന് ഞാനും മരിക്കും.. സഹിച്ചതാണ് ഒരു ആയുസിന്റെ മുഴുവൻ അവളെ വളർത്തി എടുക്കാൻ.. എന്നിട്ട് ഇപ്പൊ.. മതിയായി.. കാലു പിടിക്കാം ഞാൻ…”

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.