വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

വിഷ്ണുവിന് അവന്റെ അച്ഛൻ കരയുന്നത് കണ്ടിട്ട് സഹിച്ചില്ല.. ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൻ ആശിച്ചു..

“നിങ്ങൾ തെറ്റ് ഒന്നും ചെയ്തില്ലല്ലോ.. എന്റെ കുട്ടി.. കാത്തിരിക്കുവാ നാളെ ഒരു ദിവസത്തിന് വേണ്ടി.. എന്തിനാടാ മഹാപാപി നീ അവളെ..”

മിനുവിന്റെ പപ്പ അവന്റെ മുൻപിൽ വന്നു ചോദിച്ചു..

അതിന് ശേഷം അവർ ഗേറ്റ് കടന്നു പോയി.. അത് നോക്കി ചങ്കു തകർന്ന് നിൽക്കാനേ വിഷ്ണുവിന് കഴിഞ്ഞുള്ളു..

“എന്നാലും മോനെ നീ അതിനെ വളച്ചു കാര്യം നടത്തി അല്ലെ..”

ഒരുത്തൻ വന്നു തോളിൽ തട്ടി പറഞ്ഞപ്പോൾ വിഷ്ണു മെല്ലെ ഒന്ന് ചിരിച്ചു..

ഇന്ന്.. ദ ഇപ്പോൾ മുതൽ വിഷ്ണു ചതിയനും ഒരു പെണ്ണിനെ ഗർഭിണി ആക്കിയവനും ഒക്കെയാണ്..

അവൻ മെല്ലെ നടന്നു അകത്തേക്ക് ചെന്ന് എവിടെയോ ഇരുന്നു. കണ്ണിൽ ഇരുട്ട് കയറുന്ന അവസ്ഥ

എന്നാലും ഞാൻ അവളെ.. സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് അവന് മനസിലായില്ല.

പക്ഷെ ഈ ഒരു കാര്യം അവൾ നുണ പറയാൻ സാധ്യത ഇല്ലാതാനും..

അവൻ ഇരുന്ന് ഉരുകി…

“നാളെ നിന്റെ കല്യാണം തന്നെയാണ്. വധു മിനു ആയിരിക്കില്ല, വൈഷ്ണവി ആയിരിക്കും…”

അവന്റെ അച്ഛന്റെ സ്വരം അവൻ കെട്ടു..

“അച്ഛാ ഞാൻ…ഒന്നും…”

അവൻ പറയാൻ ശ്രമിച്ചു..

“നീ ഒന്നും പറയണ്ട. അന്ന് ടൗണിൽ കൂടെ നീ ഇവളെ എടുത്തു കൊണ്ട് നടക്കുന്നത് കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയത് ആണ്..”

ആന്റി അത് കൂടെ പറഞ്ഞപ്പോൾ വിഷ്ണു പൂർണമായി തകർന്നു…

“നീ ഇപ്പോൾ ചതിച്ചത് രണ്ടു പെണ്ണിനെയാണ് മോനെ.. അതിന്റെ പാപം നീ എവിടെ കൊണ്ടുപോയി കളയും..?”

അമ്മയുടെ ചോദ്യം കേട്ടപ്പോൾ അവൻ ഒന്നും മിണ്ടിയില്ല..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.