അവളുടെ മുഖം വേദന കൊണ്ട് ചുളിയുന്നത് പോലെ അവന് തോന്നി..
“ഹലോ..? എടൊ താൻ ഓക്കേ ആണോ..? എന്തേലും പ്രശ്നം ഉണ്ടോ..?”
അവൻ അവളെ ഒന്ന് വിളിച്ചു ചോദിച്ചു.
“ഫക്ക് ഓഫ്.. വിശേഷം അന്വേഷിക്കാൻ താൻ ആരാടോ എന്റെ..? എവിടെ പോയാലും സമാധാനം തരാത്ത കുറെ എണ്ണം.. ജസ്റ്റ് ഫക്ക് ഓഫ്..!!!!”
പെട്ടെന്ന് അവൾ മുഖം പൊക്കി അവന്റെ നേരെ അലറിയപ്പോൾ അവൻ വിറങ്ങലിച്ചു ഇരുന്നു പോയി..
അവളുടെ കണ്ണുകൾക്ക് ചോര നിറം ആയിരുന്നു..
അടുത്തിരുന്നവർ അമർത്തി ചിരിക്കുന്നത് കണ്ടപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്ന് വരെ ചിന്തിച്ചു പോയി അവൻ..
“ചായ പറഞ്ഞിരുന്നു..???”
അവൾ പുറകോട്ട് നോക്കി ഒച്ചയിട്ടു..
“ഒരു രണ്ടു മിനുട്ട്.. ഇപ്പോൾ തരാം..”
കടക്കാരൻ വേഗം അവളുടെ അടുത്തേക്ക് വന്നു..
പെട്ടെന്നാണ് അവൾ മേശയിൽ ഒന്ന് അടിച്ചു ചാടി എഴുന്നേറ്റത്..
“ഹെൽ വിത്ത് യു..! ഒരു ചായ പെട്ടെന്ന് തരാൻ പറ്റുന്നില്ല എങ്കിൽ തനിക്ക് ഒക്കെ നിർത്തി പൊയ്ക്കൂടേ?? ഫക്ക് യു ആൾ..”
അവൾ ദേഷ്യത്തോടെ മുൻപിൽ ഇരുന്ന അവന്റെ ഗ്ലാസ് ആഞ്ഞു തട്ടി മറിച്ചപ്പോൾ അത് നിലത്തു വീണു ചിതറി..
ചായ അവന്റെ കാലിലേക്കും ഒഴുകി ഇറങ്ങിയപ്പോൾ അവൾ വീണ്ടും എന്തോ പിറുപിറുത്തു കൊണ്ട് വേഗത്തിൽ പുറത്തേക്ക് പോയി..
അവിടെ കിടന്ന ചുവന്ന നിറമുള്ള സ്കോടാ ലോറയുടെ ഡോർ വലിച്ചു തുറന്ന് അകത്തു കയറി..
അത് വളരെ വേഗതയിൽ പുറകിലേക്ക് പോയി തിരിച്ചു മിന്നൽ വേഗതയിൽ റോഡിലൂടെ പാഞ്ഞു പോയി.
എല്ലാവരും സ്തംഭിച്ച അവസ്ഥയിൽ ആയിരുന്നു..
“എന്തൊരു അഹങ്കാരം ആണ്..”
കടക്കാരൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞുകൊണ്ട് വിഷ്ണുവിന്റെ അരികിലേക്ക് വന്നു.
“സോറി.. കാലു പൊള്ളിയോ..?”
“ഏയ്.. കുഴപ്പം ഇല്ല.. എനിക്ക് ഒരു ഗ്ലാസ് ചായ കൂടെ വേണം..”
അവൻ കാലുകൾ ടിഷ്യൂ വച്ചു തുടച്ചുകൊണ്ട് ചിരിയോടെ പറഞ്ഞു..
“ഓരോന്ന് വന്നോളും.. ഇതിനൊന്നും നല്ലത് പറഞ്ഞു കൊടുക്കാൻ ആരും ഇല്ലേ ആവോ..?”
അയാൾ പിറുപിറുത്തപ്പോൾ അവന് വീണ്ടും ചിരി വന്നു..
അപ്പോഴാണ് മേശയിൽ ഇരുന്ന നീല നിറത്തിൽ ഉള്ള ഒരു കൊച്ചു ലേഡീസ് ടൈപ്പ് പേഴ്സ് അവന്റെ കണ്ണിൽ പെട്ടത്..
“ഇത് ആ പെണ്ണിന്റെ അല്ലെ..?”
അവൻ സംശയത്തോടെ കടക്കാരനെ നോക്കി..
Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.
MK Not available in KK site… His stories were removed from the site..
I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate
?❤️
നിയോഗം 4 എഴുതോ plzz