“വിഷ്ണു വാ..”
അയാൾ പുറത്തേക്ക് നടന്ന് വീടിന്റെ മുൻപിൽ പടിയിൽ ഇരുന്നു..
“ഇരിക്ക്..”
അവനും മെല്ലെ ഇരുന്നു..
“ഞാൻ വന്നത് ഒരു കാര്യം അറിയാൻ ആണ്.. അറിഞ്ഞപ്പോൾ ആകാംഷ ആയിരുന്നു. ഈ കാലത്തും ഇങ്ങനെ ഒക്കെ നടക്കുമോ എന്ന്.. സൊ ഐ വാണ്ട് ടു നോ എവെറിതിങ് എബൌട്ട് യു ഗയ്സ്.. ആദ്യം മുതൽ അവസാനം വരെ..”
അയാൾ മുഖവുര കൂടാതെ നേരിട്ട് അത് പറഞ്ഞപ്പോൾ വിഷ്ണു ചായ ഒന്ന് മൊത്തികുടിച്ചു.
“നല്ല ചായ..”
അവൻ അത് പറഞ്ഞപ്പോൾ അയാൾ ചിരിച്ചു..
“പറയാം.. ആദ്യം മുതൽ ദാ ഇപ്പോൾ വരെ. ”
അവൻ ചാരി ഇരുന്നപ്പോൾ സിഐ ആദിത്യൻ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി..
••••
വൈകുന്നേരം 5 മണി ആയിട്ടുണ്ടാകും..
ഒരു കോഫി ഷോപ്പിൽ ഇരുന്നു ചായ കുടിക്കുകയായിരുന്നു വിഷ്ണു..
അവൻ ചായ ഒന്ന് മൊത്തി ചുറ്റിനും ശ്രദ്ദിച്ചു.. പ്രണയ ജോടികൾ ആണ് കൂടുതൽ..
വൈകുന്നേരം ആയതിനാൽ ആകാം കോളേജ് കഴിഞ്ഞു വന്ന കുട്ടികൾ ആണ്..
അവന്റെ മനസ്സിൽ പെട്ടെന്നു ഒരു മുഖം തെളിഞ്ഞു..
മിനു.. മിനു റോസ്..
അവൾ ഒരു അഞ്ചു മാസം കൂടെ കഴിഞ്ഞാൽ എത്തും. അത് കഴിഞ്ഞാൽ പ്രണയ സാഫാല്യം എന്ന് പറയാം..
അവൾ തന്റെതാകുന്ന ആ നിമിഷം ഓർത്തപ്പോൾ അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു..
അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു.. ദുബൈ നിന്നും അവൻ വന്നിട്ട് രണ്ടു ദിവസം ആകുന്നതേ ഉള്ളു..
ഇനി പോകുന്നില്ല എന്ന് തീരുമാനിച്ചു.. കല്യാണം കഴിഞ്ഞാൽ നാട്ടിൽ തന്നെ കൂടണം..
എന്തെങ്കിലും കൊച്ചു ബിസിനസ് നോക്കണം…
“ഞാൻ ഒന്ന് ഇവിടെ ഇരുന്നോട്ടെ..”
ഓർമകളിൽ നിന്ന് ഒരു പെൺ ശബ്ദം അവനെ ഉണർത്തി..
അവൻ തലപൊക്കി നോക്കി.
മുറുകിയ ഇളം നീല ജീൻസും മഞ്ഞ സ്ലീവ് ലെസ്സ് ബനിയനും ഇട്ടു പകുതി ബ്രൗൺ നിറമുള്ള മുടി പോണി ടെയിൽ കെട്ടിയ ഒരു യുവതി.
അപ്പോഴേക്കും അവന്റെ അനുവാദത്തിന് കാത്തു നിൽക്കാതെ അവൾ മുൻപിലെ കസേരയിൽ ഇരുന്നിരുന്നു..
“ഒരു ചായ.. കടുപ്പത്തിൽ.. വേഗം വേണം..”
അവൾ തല ഒന്ന് ചെരിച്ചു വിളിച്ചു പറഞ്ഞപ്പോൾ അവൻ അവളുടെ നുണക്കുഴി ശ്രദ്ധിച്ചു..
എന്നാൽ അവൾ മുൻപോട്ട് കുനിഞ്ഞിരുന്ന് നെറ്റി ശക്തമായി തിരുമ്മി..
Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.
MK Not available in KK site… His stories were removed from the site..
I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate
?❤️
നിയോഗം 4 എഴുതോ plzz