വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251

“മ്മ്മ് കൂട്ടുകാരിയുടെ വീട്ടിൽ ഉണ്ട്.. അവൾ വരും..”

അവൻ പതിയെ പറഞ്ഞു അവിടെ ഇരുന്നു..

“ഇറങ്ങി പോകാൻ മാത്രം എന്താ ഇപ്പൊ..? അല്ല.. നിങ്ങൾ എങ്ങനെയാ കല്യാണം കഴിച്ചത്..? വീട്ടുകാർ ഒക്കെ എവിടെ..? ശരിക്കും എന്താ നടന്നത്..?”

അവർ ഒച്ചത്തിൽ അത് ചോദിച്ചപ്പോൾ അവൻ ഒന്ന് ഞെട്ടി..

എന്നാൽ ചേട്ടൻ അവരെ കലിപ്പിച്ചു ഒന്ന് നോക്കി..

“നീ പോ.. ചോദിക്കാൻ പറ്റിയ സമയം..ഞാനും പോകുവാ മോനെ.. നീ ഇന്ന് വരണ്ട..”

അതും പറഞ്ഞു അയാൾ പോയപ്പോൾ ചേച്ചിയും പുറകെ പോയി.

അവൻ അവിടെ ഇരുന്നു.. വല്ലാത്തൊരു അവസ്ഥ..

അവൻ മെല്ലെ എഴുന്നേറ്റ് അകത്തേക്ക് ചെന്നു..

ബെഡിൽ പതിയെ കിടന്നു..

അതിൽ അവളുടെ മണം ഉണ്ടെന്ന് തോന്നി അവന്..

ആ ചേച്ചി ചോദിച്ചത് അവൻ ഓർത്തു.. വല്ലാത്തൊരു ചോദ്യം..

വൈഷ്ണവി..

ഒരു കെട്ടുകഥയിലെ രാജകുമാരിയെപ്പോലെ പോലെ തന്റെ ജീവിതത്തിലേക്ക് വന്നവൾ..

എന്നാൽ ഇപ്പോൾ അവൾ എന്റെ ഭാര്യയാണ്..

പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് നോക്കി..

അവൻ പെട്ടെന്നു ഒന്ന് പേടിച്ചു..

നേരത്തെ പരിചയപ്പെട്ട സിഐ ആയിരുന്നു അത്.. സാധാരണ വേഷത്തിൽ ആണ്..

“സർ.. എന്താ.. എന്താ ഇവിടെ…?”

അവൻ വേഗം പുറത്തേക്ക് ഇറങ്ങി ചെന്നു..

“ഹാ പേടിക്കാതെടോ.. ഞാൻ ചുമ്മാ വന്നതാ..”

അയാൾ അവന്റെ തോളിൽ തട്ടി മെല്ലെ അകത്തേക്ക് കയറി.. നേരെ അടുക്കളയിലേക്കാണ് പോയത്.

അവനും സംശയത്തോടെ പുറകെ പോയി..

“തേയില, ചായപ്പൊടി, പഞ്ചസാര..”

അയാൾ ഒരു സോസ്പാനിൽ ഗ്യാസിൽ വെള്ളം വച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൻ വേഗം അതെടുത്തു കൊടുത്തു..

അയാൾ വളരെ പെട്ടെന്നു തന്നെ ചായ ഉണ്ടാക്കി രണ്ടു ഗ്ലാസിൽ എടുത്തു അവന് നേരെ ഒരെണ്ണം നീട്ടി.

“ഹാ വാങ്ങടോ. ഇനി ഒരു പോലീസുകാരൻ ഉണ്ടാക്കുന്ന ചായ കിട്ടിയില്ല എങ്കിലോ..?”

അവൻ മെല്ലെ പുഞ്ചിരിച്ചു.. അത് വാങ്ങി.

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.