വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251

അവന്റെ കോലം കണ്ടപ്പോൾ നേഴ്സ് അവനോട് ചോദിച്ചു..

“നീറ്റൽ ഉണ്ട്.. അവളെ എടുക്കുമ്പോൾ വീണിരുന്നു..”

അവൻ മെല്ലെ മറുപടി കൊടുത്തു..

“എന്നാൽ വാ..”

അവൾ അവനെ ഒരു റൂമിൽ കയറ്റി.

അവൾ അവന്റെ ഷർട്ട് ഊരി മാറ്റിയപ്പോൾ അവന് എന്തോ നാണം തോന്നി..

അത് കണ്ടിട്ടാകാം ആ നേഴ്സ് ചിരിച്ചു..

“ആക്സിഡന്റ് ആണോ?”

അവന്റെ ദേഹം അവൾ എന്തോ ഒരു സാധനം കൊണ്ട് തുടച്ചു..

അപ്പോഴാണ് അവന് പല സ്ഥലത്തും നീറ്റൽ അനുഭവപ്പെട്ടത്…

വീണപ്പോൾ മുറിഞ്ഞതാകും.. അറിഞ്ഞില്ല..

“ആ കുട്ടിയുടെ കാർ നിയന്ത്രണം വിട്ടു പോയതാണെന്ന് തോന്നുന്നു.. മഴ ആയിരുന്നു…അവൾ എന്റെ വണ്ടിയുടെ കുറുകെ ചാടി.. പിന്നെ നിലത്തു വീണു പോയി…”

അവൻ വിശദീകരിച്ചു പറഞ്ഞു..

“മ്മ്മ്.. പോലീസ് വരും കേട്ടോ…”

“നോ ഇഷ്യൂ..”

അവൾ വിഷ്ണുവിനെ നോക്കി ചിരിച്ചു.. നല്ല ഭംഗി എന്ന് അവൻ ചിന്തിച്ചു.. അല്ലെങ്കിലും ഈ നഴ്സുമാർക്ക് ഒരു ഭംഗി കൂടുതൽ ആണ്..

“എന്താ പേര്?”

അവൻ അവളോട് ചോദിച്ചു.

“ഏയ്ഞ്ചൽ…”

“എവിടെ?”

“എന്ത്?”

“ചിറക്….”

“ഇയാൾ ആരാ പാമ്പു ജോയ് ആണോ ചിറക് ചോദിക്കാൻ?”

അവന് ചിരി വന്നു.. അവളും ചിരിച്ചു..

കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് തന്നെ അവർ കമ്പനി ആയി..

അവൻ അവളുടെ ഫോൺ നമ്പർ വാങ്ങാൻ മറന്നില്ല..

ഇടക്ക് ബ്ലഡ് കൊടുക്കാൻ വരാമല്ലോ..

രാത്രി കുറെ വൈകിയപ്പോൾ അവളെ റൂമിലേക്ക് മാറ്റി..

പോലീസിൽ നിന്നും ചിലർ എത്തിയിരുന്നു..

ആദ്യം പോലീസുകാർ അവളുടെ റൂമിൽ കയറി കാര്യം ചോദിച്ചു..

പിന്നെ അവർ അവന്റെ അടുത്ത് വന്നു അവന് പറയാനുള്ളതും കേട്ടു..

അവൾക്ക് ആരാ കൊണ്ടുവന്നത് എന്നൊന്നും അറിയില്ല എന്ന് പോലീസുകാരുടെ സംസാരത്തിൽ നിന്നും അവന് മനസിലായി..

പോലീസുകാർ പോയപ്പോൾ അവൻ മെല്ലെ റൂമിൽ കയറി..

തലയിൽ കെട്ടും ആയി കിടക്കുന്ന ഒരു പെൺകുട്ടി..

അവൻ വാങ്ങിയ തുണി ഇടീപ്പിച്ചിട്ടുണ്ട്.. അനക്കം കെട്ട് അവൾ തല മെല്ലെ തിരിച്ചു..

അവനും ഞെട്ടി അവളും ഞെട്ടി..

തുടരും..

മറുപടി തരാത്തത് അഹങ്കാരം കൊണ്ട് ഒന്നുമല്ലട്ടോ..
സമയക്കുറവ് കൊണ്ടും ഒപ്പം ഫോണോ ലാപ്പോ എടുത്തു കളിച്ചാൽ എന്റെ മെറിൻ തോമസിന് ദേഷ്യം വരുന്നത് കൊണ്ടും ആണ്?.

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.