വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1248

അവർ തന്നെ അവളെ അതിൽ മെല്ലെ കിടത്തി കിടത്തി..

മൊത്തം ചോര മയം..

അവന്റെ ദേഹത്തും അവളുടെ ചോര ആയിരുന്നു..

അവളെ വേഗം അകത്തു കയറ്റി.

ഒരു നേഴ്സ് വന്നു അവനോടു

ഡീറ്റെയിൽസ് ചോദിച്ചു..

വഴിയിൽ കിടന്നതാണെന്നു പറഞ്ഞപ്പോൾ ഒരു വിശ്വാസം ഇല്ലായ്ക..

അവൾ സംശയത്തോടെ അവനെ നോക്കി..

“എന്താ..?”

അവന് ദേഷ്യം വന്നു..

“പോലീസിനെ വിളിക്കാതെ പറ്റില്ല.. നിങ്ങളുടെ വണ്ടി ആണോ ഇടിച്ചതു എങ്കിലോ…?”

അവൾ പറഞ്ഞു..

“ആരെയെങ്കിലും വിളിക്കടീ കോപ്പേ.. എന്നിട്ട് അതിനു ആദ്യം ജീവൻ ഉണ്ടോ എന്ന് നോക്ക്..”

അവന്റെ വായിൽ അതാണ്‌ വന്നത്..

“നിങ്ങൾ പോയാൽ ഞങ്ങൾ എന്ത് ചെയ്യും.. എന്റെ ഡ്യൂട്ടി ആണ് ഇത്..”

അവൾ അത് പറഞ്ഞ ഉടനെ അവൻ പേഴ്സ് തുറന്നു അതിൽ നിന്നും ലൈസൻസ് എടുത്തു അവൾക്ക് കൊടുത്തു.

ഒപ്പം ഐഡി കാർഡും..

“കൊണ്ട് പോയി തിന്ന്.. അത് പോരെ എന്റെ വിവരങ്ങൾ അറിയാൻ..? ഒരാൾ ചാകാൻ കിടക്കുമ്പോൾ ആണ്…”

അവന് ആകെ ദേഷ്യം വന്നിരുന്നു.. അവൾ കൂടുതൽ ഒന്നും പറഞ്ഞില്ല..

അവളെ മൈനർ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോയി..

അവൻ പുറത്ത് കാത്ത് ഇരുന്നു..

ദേഹം മൊത്തം വെള്ളവും അഴുക്കും ആണ്..

അപ്പോഴേക്കും നേഴ്സ് പുറത്തേക്ക് വന്നു.

“ആ കുട്ടിയുടെ ഒപ്പം ഉള്ള?”

“ഞാൻ ആണ്…”

വിഷ്ണു എണീറ്റു നിന്നു..

“കുറച്ചു മരുന്ന് വേണം.. ഇതാ ലിസ്റ്റ്… വേഗം വേണം കേട്ടോ.. നല്ല മുറിവ് ആണ്..ഫാർമസിയിൽ പോയാൽ മതി.. ”

“ശരി..“

അവൻ പോകാൻ തുടങ്ങി..

“അവൾക്ക് ഇടാൻ എന്തെങ്കിലും ഉണ്ടോ?”

“ഇല്ല…”

“എന്നാൽ അതും വേണം.. “.

അവൻ പുറത്തു പോയി ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി.

പുറത്തൊരു കടയിൽ പോയി അവന് ധരിക്കാൻ ഒരു ബനിയനും അവൾക്ക് ഒരു കോട്ടൺ ടോപ്പും പൈജാമയും വാങ്ങി..

ഹോസ്പിറ്റലിന്റെ അകത്തു ചെന്ന് മരുന്ന് കൊടുത്തു..

അവൾക്കുള്ള തുണിയും കൊടുത്തു..

“ദേഹം മുറിഞ്ഞിട്ടുണ്ടോ?”

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.