വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1243

ഒരു സെഡാൻ കാർ ആണ്..

അവൻ അവളെ കാറിന്റെ സീറ്റിൽ കിടത്തി.. അനക്കം ഇല്ല. എന്തായാലും ജീവൻ ഉണ്ട്..

അവളുടെ തല നേരെ വച്ച് അവന്റെ ഹൂഡി ഊരി അവളെ പുതപ്പിച്ചു..
കുറച്ചു ടിഷ്യൂ എടുത്തു അവളുടെ നെറ്റി തുടച്ചു നോക്കി..

നീളത്തിൽ മുറിവ് ഉണ്ട്.. അവൻ അതിൽ എന്റെ കർചീഫ് വലിച്ചു കെട്ടി.. അവളുടെ മുഖം നിറയെ ചോര..

എവിടെയോ കണ്ടതുപോലെ.. അവൻ വേഗം ഡോർ അടച്ചു വണ്ടിയുടെ ഫ്രണ്ട് ഡോർ തുറന്നു.

ഡോർ തുറന്നപ്പോൾ ആണ് താഴെ കണ്ട കാറിന്റെ കാര്യം അവന് ഓർമ വന്നത്..

അവൻ വേഗം തന്നെ ഫോണും കൊണ്ട് അവിടേക്ക് ചെന്നു.. താഴേക്ക് നോക്കി..

വണ്ടിയുടെ അകത്തെ വെളിച്ചം കാണുന്നുണ്ട്.. ആരെങ്കിലും അതിൽ ഉണ്ടോ എന്ന് നോക്കാൻ ഉദ്ദേശിച്ചുകൊണ്ട് അവൻ ആ ചെരിവിലേക്ക് ഊർന്നു ഇറങ്ങി..

കാലു തെന്നി വീണു എങ്കിലും അവൻ വേഗം താഴെ എത്തി..

മൊത്തം ചെളി ആണ്..

ഫ്ലാഷ് തെളിച്ചു കാറിന്റെ ഉള്ളിൽ നോക്കി..

ആരും ഇല്ല..

ഒരു സ്കോഡ ലോറ കാർ ആണ്.. കാറിന്റെ മുൻവശം ഒരു മരത്തിൽ ഇടിച്ചു നിൽക്കുന്നു..

അല്ലായിരുന്നു എങ്കിൽ അത് താഴേക്ക് പോയേനെ..

ഇത്ര ഇടി ഇടിച്ചിട്ടും എയർ ബാഗ് വന്നില്ലേ എന്ന് വിഷ്ണു ആലോചിച്ചു..

സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടാകില്ല..

അവൻ തിരിച്ചു കയറി..

ഇറങ്ങിയത് പോലെ അത്ര എളുപ്പം ആയിരുന്നില്ല തിരിച്ചു കയറ്റം..

വിഷ്ണു കുറെ പ്രാവശ്യം വഴുക്കി വീണു..

എന്നാലും ഒരു വിധത്തിൽ മുകളിൽ എത്തി..

ദേഹം മൊത്തം ചളി ആയിരുന്നു..

എന്നാലും അവൻ ഒരുവിധത്തിൽ ഡ്രൈവിംഗ് സീറ്റിൽ കയറി വണ്ടി എടുത്തു..

അവൾ ഞരങ്ങുന്നുണ്ടായിരുന്നു.. വേദനിച്ചിട്ട് ആയിരിക്കണം..

അവിടെ നിന്നും പത്തു കിലോ മീറ്റർ ദൂരം ഉണ്ട് ടൗണിലേക്ക്..

അവൻ കാറിന്റെ എല്ലാ ലൈറ്റും ഇട്ടു ഹോണിൽ കൈ അമർത്തി വച്ച് നല്ല സ്പീഡിൽ വണ്ടി വിട്ടു..

ചില വളവുകളിൽ കാർ തെന്നി വശങ്ങളിലേക്ക് കയറി..

എന്നാലും പുറകിൽ ഒരു ജീവൻ ആണല്ലോ എന്ന് കരുതി വേഗത കുറച്ചില്ല..

വേഗം തന്നെ ടൗണിൽ എത്തി..

ടൗണിൽ വണ്ടികൾ ഉണ്ടായിരുന്നു..

ഹോൺ അടി കേട്ടപ്പോൾ വഴിമാറി തന്നു ചിലർ..

അവൻ വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു… എമർജൻസി സെക്ഷനിൽ..

വണ്ടി നിർത്തി ചാടി ഇറങ്ങി കാർ ഡോർ തുറന്നപ്പോൾ അറ്റണ്ടർമാർ വേഗത്തിൽ ഒരു സ്‌ട്രെച്ചർ കൊണ്ടുവന്നു..

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.