അവസാന ശ്രമം എന്നത് പോലെ അവൻ ബ്രേക്ക് ആഞ്ഞു ചവുട്ടി…
വണ്ടി കൂടുതൽ സ്ലിപ് ആകും എന്നറിയാം അവന് പക്ഷെ വേറെ വഴി ഇല്ല..
എങ്ങിനെയോ കൈ സ്റ്റീറിങ് വീലിൽ പിടിച്ചു..
പമ്പരം പോലെ കറങ്ങിയ വണ്ടി റോഡിൽ നിന്നും ഇറങ്ങി പുല്ലിൽ കൂടി കുറച്ചു ഉരസി നീങ്ങിയ ശേഷം വല്ലാത്തൊരു ശബ്ദത്തോടെ അവിടെ നിന്നു..
അവൻ ശ്വാസം ആഞ്ഞു വലിച്ചു.. മരിച്ചു എന്ന് തോന്നിയ നിമിഷങ്ങൾ…
ആകെ വിറയൽ ആയിരുന്നു അവന്.. മരണം മുൻപിൽ കണ്ട അവസ്ഥ.
അവൻ വേഗം അല്പം വെള്ളം എടുത്ത് കുടിച്ചു.. വിറയൽ മാറുന്നില്ല..
പെട്ടെന്നാണ് വിഷ്ണുവിന് ആ സ്ത്രീ രൂപം ഓർമ വന്നത്.. ഇനി വല്ല പ്രേതവും ആണോ ആവൊ..
അതാലോചിച്ചപ്പോൾ നട്ടെല്ലിൽ ഒരു തരിപ്പ്..
എന്നാലും അവൻ സീറ്റ് ബെൽറ്റ് മാറ്റി ഫോൺ എടുത്തു ഫ്ലാഷ് ഓൺ ആക്കി മഴയത്ത് ഇറങ്ങി..
കുടയൊന്നും കയ്യിൽ ഇല്ല..
അവൻ മെല്ലെ പുറകോട്ട് നടന്നു.. വണ്ടി ഉരഞ്ഞതിന്റെ പാട് മിന്നൽ വെളിച്ചത്തിൽ കാണാം..
അവൻ മുൻപോട്ട് നടന്നു.. അപ്പോൾ മിന്നലിന്റെ വെളിച്ചത്തിൽ അവൻ വ്യക്തം ആയി കണ്ടു..
ആ പെൺരൂപം റോഡിൽ വീണു കിടക്കുന്നു..
ദൈവമേ വണ്ടി തട്ടിയോ? ഇല്ല എന്ന് തന്നെ ആണ് വിശ്വാസം..
അവൻ ഒരു പകപ്പോടെ ഓടി ചെന്നു..ആകെ വിറക്കുന്ന അവസ്ഥ..
അവൻ ഫ്ലാഷ് നേരെ പിടിച്ചു നോക്കി..
ഒരു പെൺകുട്ടി ആണ്.. മുഖം വ്യക്തം അല്ല.. സാരി നനഞ്ഞു ശരീരത്തോട് ഒട്ടി കിടക്കുന്നു.. അത് കീറിയിട്ടും ഉണ്ട്.
അവൻ അവളുടെ മുഖം ചെരിച്ചു നോക്കി..
മൊത്തം ചോര..നെറ്റിയിൽ നിന്നും ചോര വരുന്നു..അവന് നല്ല ഞെട്ടൽ തോന്നി…
“ഹലോ..?”
അവൻ ഒന്ന് അവളെ മെല്ലെ തട്ടി വിളിച്ചു..
അതോടെ അവൾ ഒന്ന് ഞരങ്ങി..
ഉടനെ തന്നെ അവൻ അവളുടെ പുറകു വശം സപ്പോർട് കൊടുത്തു കൊണ്ട് വളക്കാതെ തന്നെ കോരി എടുത്തു…
ആക്സിഡന്റ് പറ്റിയ ഒരാളെ ഒരിക്കലും കോരി എടുക്കരുത് എന്നാണ്.. പക്ഷെ വേറെ നിവർത്തി ഇല്ല..
വിഷ്ണു അവളെയുംകൊണ്ട് കാറിനു നേരെ ഓടി…
ആ ഓടുന്ന ഓട്ടത്തിൽ അവൻ എന്തോ കണ്ടു..
അവന്റെ ഇടതു വശം ഒരു ചെരിവ് ആണ്..
ആ ചെരിവിൽ ഒരു വെട്ടം.. അവൻ അവിടെ നിന്നു ഒന്ന് കൂടി നോക്കി..
വെറും വെട്ടം അല്ല..
ഒരു കാർ..
അതൊരു മരത്തിൽ ഇടിച്ചു കിടക്കുകയാണ് എന്ന് അടുത്ത മിന്നലിന്റെ വെളിച്ചത്തിൽ അവന് മനസിലായി..
Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.
MK Not available in KK site… His stories were removed from the site..
I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate
?❤️
നിയോഗം 4 എഴുതോ plzz