വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1243

എന്നാലും അവൾ നിർത്തിയിരുന്നില്ല.. കാരണം അവൾക്ക് വൈഷ്ണവിയെ അത്രക്ക് ഇഷ്ടമായിരുന്നു..

അവന് ആണെങ്കിൽ അവളെ കൊല്ലാനുള്ള ദേഷ്യവും..

••••

ഒരു ദിവസം സന്ധ്യക്ക് വിഷ്ണു അവന്റെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് പോയി തിരിച്ചു വരികയായിരുന്നു..

തലേ ദിവസം പോയതാണ്.. നല്ല ക്ഷീണം ഉണ്ടായിരുന്നു..

അവന്റെ തന്നെ കാറിൽ ആയിരുന്നു യാത്ര..

ഒരു വന പാതയിൽ കൂടി ആണ് പൊയ്ക്കൊണ്ടിരുന്നത്..

റോഡ് ഒക്കെ നല്ലതാണ്.. അവൻ വേഗത്തിൽ വീട്ടിൽ എത്താൻ വേണ്ടി അല്പം സ്പീഡ് കൂട്ടി ഓടിച്ചു..

കുറച്ചു അറബിക് സോങ്‌സ് കാറിൽ വച്ചിരുന്നു..

എന്നാൽ വളരെ പെട്ടെന്ന് ആണ് കാലാവസ്ഥ മാറിയത്..

നല്ല മിന്നൽ അടിച്ചു തുടങ്ങി.. ഒപ്പം കൊടും കാറ്റും.

ആകാശം കറുത്ത് ഇരുണ്ട് വന്നു..

മാർവെൽ സിനി‍മയിലെ തോർ ഓടിൻസോൺ എൻട്രൻസ് പോലെ…

ഉടൻ തന്നെ കിടിലൻ മഴ പെയ്യാനും തുടങ്ങി..

സന്ധ്യ കഴിഞ്ഞിരുന്നു.. ആകെ ഇരുട്ട്…

മിന്നൽ അടിക്കുന്ന വെള്ളി വെളിച്ചം… മൊത്തം ഭയാനകം..

എന്നാൽ മഴയിൽ വണ്ടി ഓടിക്കാൻ ഇഷ്ടമുള്ള വിഷ്ണുവിന് ഇതൊന്നും വലിയ പ്രശ്നം ആയി തോന്നിയില്ല..

അവൻ ആവേശത്തോടെ തേർഡ് ഗിയറിൽ ഇട്ടു ആക്സിലറേറ്റർ അമർത്തി..

വണ്ടി മഴവെള്ളത്തിനെ വകഞ്ഞു മാറ്റി മൂളലോടെ മുൻപോട്ടു കുതിച്ചു..

ഇരുട്ടാണ്..

എന്നാലും അവൻ വീണ്ടും വേഗത കൂട്ടി… പാട്ടിന്റെ ശബ്ദം കൂട്ടി വച്ചു..

വെള്ളത്തിൽ ഹെഡ് ലൈറ്റിന്റെ വെളിച്ചം പ്രതിഫലിക്കുന്നു..

അവൻ സ്പീഡ് നോക്കിയപ്പോൾ 100 ആയിട്ടേ ഉള്ളു..

ഇതും ഒരു രസം ആണെന്ന് സ്വയം പറഞ്ഞു ഗിയർ വീണ്ടും മാറ്റി സ്പീഡ് കൂട്ടി അവൻ വണ്ടി മുൻപോട്ട് പായിച്ചു..

അപകടം ആണെന്ന് മനസ്സിൽ തോന്നൽ വന്നെങ്കിലും അവന് വല്ലാത്തൊരു രസം തോന്നി..

ഒരു കൊച്ചു വളവ് സ്പീഡ് കുറക്കാതെ വീശി എടുത്ത് വണ്ടി മുൻപോട്ട് കുതിക്കുമ്പോൾ ഒരു നിമിഷം കൊണ്ടാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വണ്ടിയുടെ മുൻപിൽ ഇരുട്ടിൽ കൊടും മഴയത്ത് ഒരു സാരി ഉടുത്ത പെൺ രൂപം റോഡിന്റെ നടുവിൽ നിൽക്കുന്നത് വിഷ്ണു മിന്നായം പോലെ കണ്ടത്..

അവൻ ഞെട്ടി വിറച്ചെങ്കിലും ഒരു അലർച്ചയോടെ ബ്രേക്ക്‌ ചവുട്ടി സ്റ്റീറിങ് ആഞ്ഞു വെട്ടിച്ചു..

അതോടെ വണ്ടി നിയന്ത്രണം വിടുകയും വല്ലാത്ത ശബ്ദത്തോടെ ചുറ്റി കറങ്ങുകയും ചെയ്തു..

അവന്റെ അവസാനം ആണെന്ന് അവന് തോന്നി…

റോഡിൽ വണ്ടി നിൽക്കുന്നില്ല..

അതിനിടയിൽ അവന്റെ കൈ സ്റ്റീറിങ് വീലിൽ നിന്നും വിട്ടു പോകുകയും ചെയ്തു…

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.