അവൾ ആദ്യം പരാധിയാണ് പറഞ്ഞത്..
“അവൾക്ക് ചീത്ത വിളിക്കാം അല്ലെ?”
“അങ്ങനെ പറഞ്ഞില്ല.. എന്നാലും അവൾക്ക് മൈഗ്രൈൻ ഉണ്ട്.. അതാണ് ദേഷ്യം വന്നത്…ചായ കിട്ടാത്തതിൽ അതാണ് അത്ര ദേഷ്യപ്പെട്ടതും…”
“ഒഹ്ഹ്ഹ്.. അങ്ങനെ ആണോ? എന്നാലും..”
“എന്റെ ഏട്ടാ.. മൈഗ്രൈൻ വന്നു അവളെ ഞാൻ കണ്ടിട്ടുണ്ട്.. നിലത്തു കിടന്നിട്ട് തല നിലത്തു ഇടിക്കുകയായിരുന്നു… അലറി കരയും അവൾ.. ഒന്ന് കൊന്നു തരുമോ എന്ന് ചോദിക്കും…അത്ര മോശം ആണ് അവളുടെ അവസ്ഥ.. ”
അത് കേട്ടപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.. വല്ലാത്തൊരു വിഷമം തോന്നി..
അവനും തലവേദന സ്ഥിരമായി ഉണ്ടായിരുന്നു..
“മ്മ്മ്.. അപ്പൊ എന്തായാലും നീ വിളിച്ചപ്പോൾ എന്നെ കിട്ടിയത് നന്നായി..”
അവൻ വേഗം വിഷയം മാറ്റി..
“അതെന്താ ഏട്ടാ?”
“പിന്നെ തല വേദന എടുത്തു വശം കേട്ടിരിക്കുന്ന ഒരാളോട് എന്റെ ചന്തിയിൽ ഒരാൾ പിടിച്ചു എന്നൊക്കെ പറഞ്ഞാൽ ദേഷ്യം വരില്ലേ?”
“കേട്ടു അല്ലെ?”
അപ്പുറത്ത് നിന്നും ചമ്മിയ ശബ്ദം..
“ഉവ്വ് കേട്ടു.. വളരെ വെക്തമായി കേട്ടു.. എന്താ ഒരാൾ അവിടെ പിടിച്ചതിൽ ഇത്ര സന്തോഷം? ഒരെണ്ണം മുഖം നോക്കി കൊടുത്തുകൂടായിരുന്നോ..? ”
“അയ്യേ.. സന്തോഷം ഒന്നും ഇല്ലായിരുന്നു…”
“പിന്നെ?”
“അല്ല.. ഞാൻ…”
“ഓ ഇനി കിടന്നു തപ്പണ്ട.. ഞാൻ അത് വിട്ടു…”
“ഹോ ഭാഗ്യം… ഹിഹി..”
“അതെ.. ഇനി ഏട്ടാ എന്ന് വിളിക്കണ്ട.. വിഷ്ണു എന്ന് വിളിച്ചോളൂ…”
“അത് ശരി ആണ്.. ഫ്രെണ്ട്ഷിപ്പിൽ എന്ത് പ്രായം അല്ലെ ?”
“അതെ.. ഇനി പേര് മതി.. വേറെ വല്ലതും വിളിക്കണമെങ്കിൽ അതും വിളിച്ചോ…”
“യു മീൻ തെറി?”
“അഹഹഹ.. നിന്റെ കൂട്ടുകാരിക്ക് നല്ല ഇംഗ്ലീഷ് തെറി അറിയുന്നതല്ലേ?”
“അവൾക്ക് ഇംഗ്ലീഷ് മാത്രം അല്ല.. നല്ല പച്ചതെറി മലയാളത്തിലും അറിയാം.. ഷി ഈസ് എ ക്രേസി ബിച്ച്
…ഏട്ടാ.. ചെ അല്ല വിഷ്ണു… അവളെ വേണേൽ ഞാൻ ഫ്രണ്ട് ആക്കിത്തരാം.. അവളെ ഉറപ്പായും ഇഷ്ടപെടും.. ”
“ഓ പിന്നെ…അവളെ എനിക്ക് കൊല്ലാനുള്ള ദേഷ്യം ഉണ്ട്..”
അവൻ നിസ്സാര മട്ടിൽ മറുപടി കൊടുത്തു..
“മ്മ്മ്… അച്ഛൻ വന്നു.. ഞാൻ പിന്നെ വിളിക്കാം കേട്ടോ…”
“ശരി പെണ്ണെ…”
ഭദ്ര അവന്റെ ക്ലോസ് ഫ്രെണ്ട് ആയി.. മുഖം പോലും കാണാതെ ഒരു ഫ്രണ്ട്ഷിപ്പ്..
അവൻ അത് നന്നായി ആസ്വദിച്ചു..
ഇടക്കൊക്കെ അവൾ വൈഷ്ണവിയുടെ കാര്യം പറയുമ്പോൾ അവന് ദേഷ്യം വരുമായിരുന്നു..
Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.
MK Not available in KK site… His stories were removed from the site..
I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate
?❤️
നിയോഗം 4 എഴുതോ plzz