വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251

കാർ എടുത്തു വണ്ടി നേരെ സിറ്റി മാളിലേക്ക് തന്നെ വിട്ടു..

മുകളിൽ ചെന്നു അവിടെ ഇരുന്നു ചായ പറഞ്ഞു.. എവിടെയും നേരത്തെ പോയി ഇരിക്കുന്നതായിരുന്നു അവന്റെ ശീലം..

സമയം ഏകദേശം 11 ആയപ്പോൾ അവന്റെ ഫോൺ റിങ് ചെയ്തു..

“വിഷ്ണു എത്തിയോ..? ഞാൻ താഴെ ഉണ്ട്..”

ഫോൺ എടുത്ത ഉടനെ അവൾ പറഞ്ഞു..

“മുകളിൽ വാ.. ഇവിടെ ഞാൻ മാത്രമേ ഉള്ളു..”

അവൻ മറുപടി കൊടുത്തു ഫോൺ താഴെ വച്ചു..

സ്റ്റെപ്പിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ അവൾ വരുന്നത് കണ്ടു..

ഒരു ചുവന്ന ബനിയൻ, നീല ജീൻസ്. കാലിൽ വെള്ള ഷൂ.

മുടി മുകളിൽ കെട്ടി വച്ചിരിക്കുന്നു..

അവൾ ചിരിച്ചപ്പോൾ അവൻ മുഖം വെട്ടിച്ചു..

അവൾ മെല്ലെ വന്നു അവന്റെ അടുത്ത് നിന്നപ്പോൾ വിഷ്ണു പേഴ്സ് എടുത്തു കയ്യിൽ കൊടുത്തു..

അവൾ എന്തോ പറയാൻ വന്നു..

അത് കൈ കൊണ്ട് തടഞ്ഞു അവൻ…

“ഇങ്ങോട്ടു ഒന്നും പറയണ്ട.. അതിൽ എന്തെങ്കിലും കുറവ് ഉണ്ടോ എന്ന് നോക്കിക്കോ.. വലിയ ആൾ അല്ലെ? പിന്നെ താങ്ക്‌സും പറയാൻ ആ വായ തുറക്കേണ്ട… ഐ ഹേറ്റ് യു. “

അതും പറഞ്ഞു വിഷ്ണു വീണ്ടും മുഖം തിരിച്ചു…

അവൾ പേഴ്സും കയ്യിൽ പിടിച്ചു സ്തംഭിച്ചത് പോലെ അവിടെ നിന്നു..

“എന്താ???”

അവൾ പോകുന്നില്ല എന്ന് കണ്ടപ്പോൾ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ച വിഷ്ണു ഒരു നിമിഷം നിശബ്ദൻ ആയി..

ആ കരിം കൂവള മിഴികൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു…

ഇല്ല അത് ഒഴുകാൻ തുടങ്ങി..

അവൾ വേഗം വായ പൊത്തി അവിടെ നിന്നും വേഗത്തിൽ നടന്നു പോയപ്പോൾ അവന് അകെ വല്ലാതെ ആയി..

പിന്നെ ഞാൻ പൂവിട്ടു പൂജിക്കണോ? അവളെപ്പോലെ തെറി ഒന്നും പറഞ്ഞില്ലല്ലോ എന്തായാലും…

അവൻ അതും പറഞ്ഞ് സ്വയം ഒന്ന് അശ്വസിച്ചപ്പോൾ അവന് ഒരു കൊച്ചു സമാധാനം തോന്നി..

അല്ല പിന്നെ.. അവളോട് എന്താ എന്ന് ചോദിച്ചതിന് അവൾ അടിച്ച ഡയലോഗ്..

വിഷ്ണു അൽപ നേരം അവിടെ ഇരുന്നശേഷം അവിടെ നിന്നും ഇറങ്ങി.. ടൗണിൽ ഒക്കെ ഒന്ന് കറങ്ങി വീട്ടിൽ വന്നു വീണ്ടും കിടന്ന് ഉറങ്ങി..

അതിനിടക്ക് മിനു വിളിച്ചിരുന്നു.. അവൻ അവളോടും ഇതൊക്കെ പറഞ്ഞു..

***

അന്ന് വൈകുന്നേരം ഭദ്ര വിഷ്ണുവിനെ വിളിച്ചു..

അവൻ ഉറക്കത്തിൽ ആയിരുന്നു..

“ഏട്ടൻ അവളെ ചീത്ത പറഞ്ഞു അല്ലെ? അവൾക്ക് നല്ല സങ്കടം ഉണ്ട്…”

47 Comments

  1. Hello, I am sure that I have read few of the stories in KK. Can some one tell the author’s name in KK site ?? I tried search MK and malakayude kamikam , but no result. Plz help.

    1. MK Not available in KK site… His stories were removed from the site..

      1. I see, I was sure that I have read Niyogam, venalmazha and Sivaparvathi at KK earlier. Thanks for the reply mate

  2. നിയോഗം 4 എഴുതോ plzz

Comments are closed.