വസന്തം പോയതറിയാതെ – 9[ദാസൻ] 549

വസന്തം പോയതറിയാതെ – 9

Author :ദാസൻ

[ Previous Part ]

എന്റെ കഥയെ നെഞ്ചോടുയേറ്റിയ എല്ല വായനക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു. എല്ലാ അഭിപ്രായങ്ങളും പോസിറ്റീവ് ആയി എടുത്തുകൊണ്ട്. ഇനിയും നിങ്ങളുടെ അഭിപ്രാങ്ങൾ പ്രതീക്ഷിക്കുന്നു. പലരുടെയും ക്ഷമയെ പരീക്ഷിച്ചിട്ടുണ്ടെന്നറിയാം ഒന്നും മനപ്പൂർവം അല്ല പറയട്ടെ. എഴുതിയും തിരുത്തിയും വരുമ്പോൾ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ലായിരുന്നു. തെറ്റുകുറ്റങ്ങൾ തുറന്നു പറയാൻ മടിക്കരുത് അതാണ് എഴുത്തുകാരന്റെ പ്രോത്സാഹനം. നിങ്ങൾ വിമർശിക്കുമ്പോഴാണ് നല്ലൊരു എഴുത്തുകാരൻ ഉണ്ടാകുന്നത്. കൂടുതൽ എഴുതി വഷളാക്കുന്നില്ല

കഥയിലേക്ക്…….

?: എക്സാം അടുക്കുകയാണ് ഇനി, കുറച്ചു നാളുകൾ മാത്രം. അതിനുശേഷം ഞാൻ ഇവിടെ നിന്നും പറിച്ചു നടുകയാണ്. എന്റെ അച്ഛനെ ഉപേക്ഷിച്ചു പോകുന്നു. ഞാനെന്താണ് ഇങ്ങനെയായത്? എനിക്ക് എങ്ങനെ എങ്ങനെ മാറാൻ കഴിഞ്ഞു? എന്താണ് എന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം? അച്ഛൻ ഒരു സ്ത്രീയോട് ചെയ്തു എന്നു പറയുന്ന കാര്യത്തോടുള്ള വെറുപ്പാണോ എന്റെ ഈ അകൽച്ചയ്ക്ക് കാരണം. എന്തിനാണ് വല്യച്ഛനും വല്യമ്മയും എന്നോട് ഇതൊക്കെ പറഞ്ഞത്. അച്ഛൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. ഇതൊക്കെ ആലോചിച്ച് പഠനത്തിൽ നിന്നും ഞാൻ അൽപം പിന്നോട്ട് പോയില്ലേ? എന്തായാലും അച്ഛനോട് പഴയതുപോലെ സ്നേഹം കാണിക്കാൻ കഴിയുന്നില്ല. എന്തോ ഒരുതരം വെറുപ്പ്….. എന്തായാലും ഇവിടെനിന്നും പോകണം അച്ഛനെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. വല്യച്ഛനും വല്യമ്മയും എനിക്ക് തരുന്നത് എന്ത് സ്നേഹവും പരിചരണവുമാണ്, ആസ്ഥാനത്ത് അച്ഛനും ഫാമും മറ്റും ആണ് പ്രധാനം. എനിക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവിന് പഠിച്ചെ പറ്റു. ഇതൊന്നും ആലോചിക്കാനുള്ള സമയം എനിക്കില്ല. ആനുവൽ എക്സാമിന് ഇനി രണ്ടു മാസം കൂടിയേ ഉള്ളൂ. എന്റെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും.

?: മോളുടെ പരീക്ഷ കഴിയാറായി, ഇനി ചേട്ടന്റെയും ഏട്ടത്തിയുടെയും കൂടെ കൊച്ചിയിലേക്ക് പോകും. അതിനുമുമ്പ് മോളെയും കൊണ്ട് ഷോപ്പിങ്ങിനും ഒന്ന് കറങ്ങാനും പോണം. ഞാൻ എപ്പോഴും ഫാം കാര്യങ്ങളുമായി നടക്കുകയാണ്, പ്രത്യേകിച്ച് ഇപ്പോൾ. കാരണം മോളുടെ കാര്യങ്ങൾ നോക്കാൻ ചേട്ടനും ഏട്ടത്തിയും ഉണ്ടല്ലോ എന്നുള്ള ആശ്വാസത്തിലാണ് ഞാൻ. മോൾക്കും ഇപ്പോൾ എന്റെ ആവശ്യമില്ല, വല്യച്ഛനും വല്യമ്മച്ചിയും ആണ് എല്ലാം. അതിൽ എനിക്ക് വിഷമമില്ല എന്റെ മോളെ സ്വന്തം മോളെ പോലെയാണ് സ്നേഹിക്കുന്നത്. അവരെല്ലാം എവിടെയോ പോയ ദിവസം ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മ ഒരുപാട് കരഞ്ഞു

”എടാ മോളെ നമുക്ക് ഇവിടെ പഠിപ്പിച്ചാൽ പോരെ. എനിക്ക് വിട്ടു പിരിയാൻ തോന്നുന്നില്ല. നമ്മുടെ മോൾ നമ്മുടെ കൂടെ നിൽക്കുന്നതല്ലേ നല്ലത് ”

ഞാനതിന് മറുപടി പറഞ്ഞത്

”അമ്മേ, മോള് നല്ല നിലയിൽ ആകുന്നത് കാണാനല്ലേ നമ്മൾ ആഗ്രഹിക്കുന്നത് അതിന്, കൊച്ചിയിലാണ് സൗകര്യം. മോളു നമ്മുടെ മോളല്ലേ, അതിൽ ചേട്ടനും ഏട്ടത്തിയും അച്ചുവും പെടില്ലെ.”

അതിന് അമ്മ പറഞ്ഞ മറുപടി എന്റെ ചങ്കിൽ കൊള്ളുന്നതായിരുന്നു.

”പൊന്നുപോലെ നീ കൈവെള്ളയിൽ വെച്ചു വളർത്തിയ മോള് പോകുന്നതിൽ നിനക്ക് ഒരു വിഷമവുമില്ലെ ”

” അതിന് മോള് ചേട്ടന്റെയും ഏട്ടത്തിയുടെയും കൂടെയല്ലേ പോകുന്നത്. അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും പോയി കാണാം. അതും അല്ലെങ്കിൽ അവർ ഇങ്ങോട്ട് വരും ”

” നീ പറഞ്ഞ ചേട്ടന്റെയും ഏട്ടത്തിയമ്മയുടെയും മനസ്സിലിരിപ്പ് എന്താണെന്ന് ആർക്കറിയാം. മോനോടുള്ള മോളുടെ പെരുമാറ്റത്തിൽ എനിക്ക് അവരെ സംശയമുണ്ട് ”

“എന്നോട് മോൾക്ക് പെരുമാറ്റത്തിൽ വ്യത്യാസം ഉണ്ടെന്ന് അമ്മയോട് ആരു പറഞ്ഞു.”

” എടാ, ഞാൻ ഈ വീട്ടിൽ തന്നെയാണ് താമസം. നേരത്തെ നിങ്ങൾ തമ്മിൽ എങ്ങനെയായിരുന്നോ അതിൽനിന്നെല്ലാം ഒരുപാട് മാറിയിരിക്കുന്നു. പ്രത്യേകിച്ചും മോള് നിന്റെ മുമ്പിൽ വരുന്നില്ല, നിന്നോട് സംസാരിക്കാൻ തന്നെ കൂട്ടാക്കുന്നില്ല. അങ്ങനെ ആയിരുന്നോ നിങ്ങൾ തമ്മിൽ. മോൾക്ക് അച്ഛൻ എന്ന് പറഞ്ഞാൽ ജീവനായിരുന്നു. നീ ഓർക്കുന്നോ നിന്നോട് ഞാൻ പോലും സ്നേഹം കാണിച്ചാൽ അവൾക്ക് ഇഷ്ടമല്ലായിരുന്നു. അതിന് മോൾ പലപ്പോഴും എന്നോട് തല്ലു പിടിച്ചിട്ടുണ്ട്, ആഹാരം പോലും എടുത്തു തരാൻ മോൾ എന്നെ സമ്മതിച്ചിരുന്നില്ല. ആ സ്ഥാനത്ത് ഇപ്പോൾ ഒരു ഗ്ലാസ് ചായ പോലും എടുത്തു തരുന്നില്ല. ഞാൻ പറഞ്ഞാൽ പോലും ‘ അമ്മ പോയി കൊടുത്താൽ മതി’ എന്നാണ് പറയാറ്. ”

ഞാൻ ഇടയിൽ കയറി പറഞ്ഞു.

“മോൾ കുഞ്ഞായിരുന്നപ്പോൾ അല്ലേ അങ്ങനെ എല്ലാം പ്രവർത്തിച്ചിരുന്നത്, ഇപ്പോൾ വലിയ കുട്ടിയായില്ലേ. അതിന്റെ പക്വതയും പാകതയും ഒക്കെ വന്നിട്ടുണ്ടാവും. അതൊന്നും ഇങ്ങനെ ദുർവ്യാഖ്യാനിക്കല്ലെ അമ്മേ”

71 Comments

  1. പ്രകാശൻ

    എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം..കൂടുതൽ വൈകുന്നത് കഥയുടെ ആസ്വാദനം നഷ്ടപ്പെടുന്നുണ്ട്..എല്ലാവരോടും പറയുന്ന കാര്യമാണ് ..പക്ഷെ എല്ലാവർക്കും അവരുടേതായ തിരക്കുകളാണ്.. കൂടിയാൽ ഒരു പതിനഞ്ച് എന്ന കണക്കിലാണെങ്കിൽ ആസ്വാദനത്തിനു ഒരു ഭംഗം വരില്ല..

  2. ന്തോ ഒരു പൂർണത ഇല്ല…. ലാഗ് ഫീൽ ചെയ്യുന്നുണ്ട്

  3. Nice ❤️

    1. താങ്ക്സ് ❤️

  4. ???????????????

    1. ❤️?❤️

  5. Keep going brother

    1. Thanks bro ❤️

  6. അടുത്ത ഭാഗം വേഗം ഇടുമോ ബ്രോ

    1. പെട്ടെന്ന് പ്രതീക്ഷിക്കാം സഹോ ❤️

  7. വായനക്കാരൻ

    Valare nannayi thanne kadha munnottu pokunnu … abhinandanangal

    1. നന്ദി സഹോ ❤️❤️❤️

  8. കഥ അധികം വലിച്ചു നീട്ടാതെ ഒന്നോ , രണ്ടോ ഭാഗങ്ങളിൽ തീർക്കാൻ ശ്രമിക്കുക… അഭിനന്ദനങ്ങൾ ??

    1. ശ്രമിക്കാം ❤️❤️❤️

  9. മകളായ ഗൗരിക്ക് അച്ഛനായ വിനുവിനെ കുറിച്ച് അറിഞ്ഞ തെറ്റും ശരിയും ആയ കാര്യങ്ങളിൽ ഒരു പുനർചിന്തനം ഉണ്ടായി, തന്റെ തെറ്റ് മനസിലാക്കി, വീണ്ടും പഴയ അച്ഛൻ-മകൾ ബന്ധം നിലനിന്നു കാണുവാൻ ഉടൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

    1. ആശംസകൾ ❤️❤️❤️

  10. നമ്മുടെ നായകൻ സൂപ്പർ ഹീറോ ആകണ്ട, ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമാണ് വേണ്ടത് അച്ചൻ മകൾ റിയൂണിയന് കാത്തിരിക്കുന്നു

    1. അതിനുള്ള ശ്രമത്തിലാണ്. അഭിപ്രായത്തിനു നന്ദി ❤️

  11. Super

    1. ❤️❤️❤️

  12. Super polikk man???

    1. ❤️❤️❤️

  13. Super polikk man

  14. അവസാനം എന്തോ ഒരു ട്വിസ്റ്റ്‌ ഇട്ടതാണോ???

    നന്നായിട്ടുണ്ട് ബ്രോ❤️❤️❤️❤️❤️

    1. താങ്ക്സ് സഹോ ❤️?

  15. വിരഹ കാമുകൻ ???

    അവസാന part വന്നിട്ട് വായിക്കാം
    നഷ്ടങ്ങൾ മാത്രം നൽകുന്ന ഒരു ജീവിതം
    നേട്ടങ്ങൾ മാത്രം നൽകുന്ന അവസാനം വന്നുകഴിഞ്ഞിട്ട് ഇനി ഇ സ്റ്റോറിലേക്ക് ഒള്ളു

    1. ❤️❤️❤️

  16. Nice bro adutha part pettan thane idane

    1. Ok സഹോ ❤️

  17. ?

    1. ❤️

  18. ഇ ഭാഗവും വളരെ നന്നായിരുന്നു

    1. നന്ദി ❤️❤️❤️

    1. താങ്ക്സ് ❤️

  19. ത്രിലോക്

    ഈ പാർട്ടും കൊള്ളാം ബ്രോ…. നല്ല lengthy ആയിരുന്നു…❤️❤️❤️

    1. നല്ല feal ഉണ്ട് വായിച്ചിട്ട് പിന്നെ ഇപ്പോഴും മകൾക്ക് അച്ഛനെ കാണുന്നെ ഇഷ്ട്ടം അലല്ലേ പിന്നെ മോളെ അച്ഛനിൽ നിന്ന് അടർത്തി മാറ്റിയെ ഏട്ടത്തിയും ഏട്ടനും കുടി അല്ലെ എന്നിട്ട് അവൻ അവരെ സഹായിക്കാൻ പോയേക്കുന്നു എങ്ങനെ കഴിയുന്നു ഇങ്ങനെ okk ചെയ്യാൻ എന്തായാലും പ്രശ്നങ്ങൾ okk വേഗം പരിഹരിക്കാൻ നോക് ബാക്കി പെട്ടന്ന് തരണേ ❣️❣️❣️❣️❣️❣️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      ഏട്ടാ അടുത്ത പാർട്ട്‌ ഒന്ന് വേഗം ഇടണേ..!!
      എന്റെ fav storiesil ഒന്നാണ് ഇത്..!!

      Fan of your writing?

    3. താങ്ക്സ് സഹോ

  20. വളരെ നല്ലത്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. Ok സഹോ ❤️

    1. താങ്ക്സ് ❤️❤️❤️

  21. Ꮆяɘץ`?§₱гє?

    Dasa next part plz

    1. താങ്ക്സ്. ഉടൻ വരും ❤️

  22. Super ???????

    1. ❤️❤️❤️

  23. എന്റെ നന്മമരമേ ???

    1. ❤️❤️❤️

      1. Dasetta,e kadha vayikkumbol enik drishyam-2il murali Gopi siddiquinodu paranjatha ormavarunnae. Ivanae(kadhanayakan) polae ellarum chindhikkukayanaenkil e lokam ennae rakshapettaenae. Sathyathil enik orikkalum ishttapedatha character anu.but entho onnu e kadha vayikkan prerippikkunnu.tanxxx.eniyum kanam

Comments are closed.