വസന്തം പോയതറിയാതെ – 9[ദാസൻ] 547

” എടാ, ഇപ്പോൾ അതിലും വലിയ വിഷമത്തിൽ അല്ലേ. ആ റാസ്കലിനെ നിനക്കറിയാവുന്നതല്ലേ അവനെ നിനക്ക് കൈകാര്യം ചെയ്യാൻ പറ്റാഞ്ഞത് എന്തേ? ”

അവൻ പറഞ്ഞു

” ഞാനും കുറച്ചു പേരും കൂടി അവനെ പിടിച്ചതാണ്, അപ്പോൾ നിന്റെ ഏട്ടൻ വന്നു ‘ഇവൻ എന്റെ പാർട്ണർ ആണ്. അവനെ ഉപദ്രവിക്കാൻ നിനക്ക് എന്ത് അധികാരം. ഞാനിത് തരകൻസ് അസോസിയേഷനിൽ കംപ്ലൈന്റ്റ് ചെയ്യുന്നുണ്ട്.’ ഏട്ടൻ അവിടെ കമ്പ്ലൈന്റ് എഴുതി കൊടുക്കുകയും ചെയ്തു. അവർ വിളിച്ച് എന്നെ താക്കീതും ചെയ്തു. പിന്നെ ഞാൻ എന്ത് ചെയ്യും. “

” നിനക്ക് എന്നെ അറിയിക്കാമായിരുന്നല്ലോ ”

” ശരിയാണ് നിന്നെ അറിയിക്കാമായിരുന്നു. അത് എനിക്ക് വന്ന ഒരു വീഴ്ചയാണ്. എന്നോട് ക്ഷമിക്കടാ ”

” എന്നെ ഏട്ടത്തി വിളിച്ചപ്പോഴാണ് ഞാൻ, ഈ വിവരങ്ങളൊക്കെ അറിയുന്നത്. അവനിപ്പോഴും ഹാർബറിൽ വരാറുണ്ടോ? ”

” ചുരുക്കി പറഞ്ഞാൽ അവനാണ് ഇപ്പോൾ അത് നടത്തുന്നത്. നിന്റെ ചേട്ടൻ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നതേയില്ല. ”

” അവൻ ഇത്തിൽ കണ്ണിയാണ്, അത് പടരുന്നതിനു മുമ്പ് നശിപ്പിക്കണം. നേരം വെളുക്കട്ടെ ”

” നീ എന്താണ് ചെയ്യാൻ പോകുന്നത്? രാവിലെ നമുക്ക് മറ്റുള്ളവരെ കൂടി വിളിക്കാം ”

” ഹേയ് വേണ്ടടാ. ഇപ്പോൾ പഴയതുപോലെയല്ല എല്ലാവർക്കും കുടുംബവും പ്രാരാബ്ധവും ഒക്കെയാണ്. ഞാൻ കാരണം മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവേണ്ട. ഇതു പരിഹരിക്കാൻ ഞാൻ ഒറ്റയ്ക്ക് മതി ”

” ഇക്കാര്യത്തിന് ഏതായാലും ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട്. ഞാനീ വിവരം നേരത്തെ തന്നെ മറ്റുള്ളവരെ ധരിപ്പിച്ചിട്ടുള്ളതാണ്. അപ്പോൾ അവർ പറഞ്ഞത് എപ്പോഴെങ്കിലും നീ വരുമ്പോൾ വേണ്ടത് ചെയ്യാം എന്നാണ്. ഞാൻ നീ വരുന്ന വിവരം അറിയിച്ചിട്ടുണ്ട് അവർ, രാവിലെ തന്നെ ഇങ്ങോട്ട് എത്തും ”

അപ്പോൾ ഷിബുവിന്റെ ഭാര്യയും അതിനെ പിന്തുണച്ചു.

” നിങ്ങൾ ഒന്നിച്ച് ചെന്ന് പരിഹരിക്കണം. അവൻ അങ്ങനെ അങ്ങോട്ട് വലുതാവേണ്ട ”

അങ്ങനെ ഒരു തീരുമാനത്തിൽ ആ ചർച്ച അവസാനിപ്പിച്ചു ഉറങ്ങാൻ പോയി. നേരം വെളുത്ത് ഹോണടി കേട്ടാണ് ഞാൻ എഴുന്നേറ്റത്. നോക്കുമ്പോൾ നേരം പരപര വെളുത്തു വരുന്നതേയുള്ളൂ. ഷിബു ഹാർബറിൽ പോകാൻ ഒരുങ്ങി എന്റെ മുറിയിലേക്ക് വരുന്നതാണ് ഞാൻ കണ്ടത്. ഞാനും പെട്ടെന്ന് എഴുന്നേറ്റ് റെഡിയായി ഷിബുവിന്റെ വണ്ടിയുടെ പുറകിൽ കയറി. എന്റെ പഴയ മാർക്കറ്റിലെ കൂട്ടുകാർ എല്ലാവരും ഉണ്ട് കൂടെ, അവരുടെ ഇപ്പോഴത്തെ ഫ്രണ്ട്സും. അവർ എന്നെ പരിചയമില്ലാത്തവർക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഹാർബറിൽ ചെന്ന് നേരെ ചേട്ടന്റെ ഓഫീസിലേക്കാണ് ഞങ്ങൾ പോയത്. മറ്റുള്ളവർ പുറത്തുനിന്നു ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ അവൻ പൈസ എണ്ണി ബാഗിലേക്ക് ആക്കുന്നതാണ് കണ്ടത്. എന്നെ കണ്ടപ്പോൾ അവൻ ഒന്ന് പരുങ്ങി. മാനേജർ പയ്യന് എന്നെ പരിചയം ഇല്ലാത്തതുകൊണ്ട്

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.