വസന്തം പോയതറിയാതെ – 9[ദാസൻ] 547

“എന്താണ് ഇവിടെ പ്രശ്നം?”

അയാളോട് ഷിബു

“അത് അവർ തമ്മിലുള്ള ബിസിനസ് പ്രശ്നം പറഞ്ഞു തീർക്കുന്നതാണ് ”

“ഓ അത്രേയുള്ളോ ഇയാൾ ഒച്ചവെക്കുന്നത് കേട്ടപ്പോൾ ആരോ ഇയാളെ കൊല്ലാൻ വന്ന പോലെ തോന്നി. ഇയാളെ ഇപ്പോൾ കൊന്നാലും കുഴപ്പമില്ല. ആ വേണു നല്ല രീതിയിൽ നടത്തിക്കൊണ്ടിരുന്നതാണ് ഇവൻ അത് താറുമാറാക്കി. ഇന്ന് പല ബോട്ടുകാരും ഈ ഓഫീസിനു മുമ്പിൽ സമരം നടത്തുമെന്ന് പറയുന്നത് കേട്ടു. അവർക്കൊക്കെ പൈസ കൊടുക്കാനുണ്ടെന്ന് പറയുന്നത് കേട്ടു.”

അപ്പോൾ ഷിബു ഇടപെട്ടു.

“ചേട്ടനൊന്ന് പോയെ. പറയുന്നത് കേട്ടത് പറയാൻ വന്നിരിക്കുന്നു. ചേട്ടന് ഒന്നും കിട്ടാനില്ലാല്ലോ ”

അത് കേട്ടതോടെ എല്ലാവരും സ്ഥലം വിട്ടു. പിന്നെ പറഞ്ഞ സമയം കൊണ്ട് വണ്ടി വന്നു, ഒരു ഒമിനി വാൻ. വണ്ടിയുടെ ഫ്രണ്ടിൽ ഷിബു കയറി ബാക്കിൽ ഒരു സൈഡിൽ റഹിമും മറു സൈഡിൽ ഞാനും നടുക്ക് അവനെയും കയറ്റി. പോകുന്ന വഴി മറ്റുള്ളവരോട് ഷിബു പറഞ്ഞു.

” എടാ മക്കളെ നമ്മൾ മറ്റെ സംഘത്തിലേക്കാണ് പോകുന്നത്. ഒന്നു രണ്ടു പേർ വന്നാൽ മതി ബാക്കിയുള്ളവർ ഇവിടെയൊക്കെ കണ്ടാൽ മതി ഞങ്ങൾ വിളിച്ചോളാം. ഹാർബറിൽ പണിക്ക് കയറാനുള്ളവർ കയറിക്കോ. ഗിരി വണ്ടി വിട്ടോ ”

വണ്ടി, ഹാർബറിൽ നിന്നും കുറച്ച് അകലെ പഴയൊരു ബോട്ട് വർക്ക് ഷോപ്പിൽ കൊണ്ടു നിർത്തി. അതിൽ നിന്നും അവനെ പിടിച്ചു വലിച്ചിറക്കിപഴയ ഷെഡ്‌ഡിലേക്ക് കൊണ്ടുപോയി. അകത്തേക്ക് കയറ്റിയ ഉടനെ ഞാൻ നാഭിക്ക് ഒന്ന് മുട്ടുകാലിന് കൊടുത്തു. അവൻ അപ്പോൾ തന്നെ കൂനിക്കൂടി അവിടെ ഇരുന്നു.

“#&##& മോനെ നിന്നോട് അന്ന് വാണിംഗ് ചെയ്തു വിട്ടതാണ്, എന്നിട്ടും വീണ്ടും ഞങ്ങളുടെ ജീവിതത്തിലേക്ക് നീ വന്നു. ഒരിക്കലും കുടിക്കില്ല എന്ന് ശപഥം എടുത്ത ചേട്ടനെ നീ എന്തു പറഞ്ഞാടാ മാറ്റിയെടുത്തത്. പറയടാ നായെ ”

അവന്റെ കഴുത്തിനു കുത്തിപിടിച്ചു പൊക്കി. അവൻ

” എന്റെ ശരീരത്തിൽ വയ്ക്കുന്ന ഓരോ അടിയും അതിന്റെ ഇരട്ടിയായി നിനക്ക് കിട്ടും മോനെ. ”

ഇതു കേട്ടതോടെ എനിക്ക് ദേഷ്യം ഇരച്ചു കയറി.

” നീ എന്നെ എന്ത് ഉണ്ടാക്കുമെന്ന പറയുന്നത്. അത് പിന്നീടല്ലെ, ആദ്യം ഞാൻ ചോദിച്ചതിന് സമാധാനം പറയടാ. എന്ത് പറഞ്ഞാടാ എന്റെ ചേട്ടനെ നീ വരുതിയിൽ ആക്കിയത്. പറയടാ നായിന്റെ മോനെ ”

മുഖം പൊത്തി ഒന്നു കൊടുത്തപ്പോൾ അവൻ പറഞ്ഞു

” ഞാൻ പറയാം ”

അങ്ങനെ അവൻ പറഞ്ഞു തുടങ്ങി

” വേണുവിന്റെ കല്യാണത്തിന് തൊട്ടുമുമ്പ് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ ദുബായ് പോർട്ടിൽ ഷിപ്പ് അടുത്തു. അന്ന് എന്റെ നിർബന്ധത്തിന് വഴങ്ങി എന്റെ കൂടെ ഒരു ഹോട്ടലിൽ വന്നു. അവിടെ രണ്ട് ഡബിൾ റൂമെടുത്തുവെങ്കിലും ഒന്നിൽ റൂം ബോയി അറേഞ്ച് ചെയ്ത് തന്ന ഒരു പെണ്ണ് ഉണ്ടായിരുന്നതിനാൽ പോലീസ് എങ്ങാൻ വന്നാലോ എന്ന് കരുതി അവന്റെ റൂമിലാണ് തങ്ങിയത്. ഇതിനിടയിൽ ഒരു തവണ ഞാൻ ആ മുറിയിൽ പോയി വന്നു. അവനോട് നിർബന്ധിച്ചിട്ട് അവൻ ഒട്ടും താല്പര്യവും കാണിച്ചില്ല. ഞാൻ ഷിപ്പിൽ നിന്നും കൊണ്ടുവന്ന കുപ്പിയുമായി അടി തുടങ്ങി, അവൻ കൂൾഡ്രിംഗ്സും കുടിച്ചു തുടങ്ങി. ഇതിനിടയിൽ അവൻ ബാത്റൂമിൽ പോയ തക്കത്തിന് കോൾ ഡ്രിങ്സിൽ മദ്യം കലർത്തി, തിരിച്ചുവന്ന അവൻ അത് കുടിച്ച് അല്പസമയത്തിനകം ഫ്ലാറ്റായി. മദ്യപാനം തീരെ ശീലമില്ലാത്തതിനാൽ ആകാം അവൻ പെട്ടെന്ന് കിക്ക് ആയത്. ഈ സമയമാണ് ആ പെണ്ണ് എന്നെ അന്വേഷിച്ച് ഈ റൂമിലേക്ക് വന്നത്. അവനെ കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു ‘ഇയാൾക്ക് ഇങ്ങനെയുള്ള വികാരങ്ങൾ ഒന്നുമില്ലേ’ ഞാൻ പറഞ്ഞു ‘അവൻ വെജിറ്റേറിയനാണ് അവനെ അങ്ങനെ ഒരു വികാരങ്ങൾ ഒന്നുമില്ല’ അപ്പോൾ അവൾ പറഞ്ഞു ‘ ആർക്കാണ് അങ്ങനെ ഒരു വികാരമില്ലാത്തത്. ഏതു പെണ്ണ് വിചാരിച്ചാലാണ് ഒരു പുരുഷന്റെ വികാരം ഉണർത്താൻ കഴിയാത്തത്. ഞാൻ കാണിച്ചു തരാം ‘ എന്നു പറഞ്ഞു അവൾ അവനിലേക്ക് പടർന്നു കയറി. മദ്യപിച്ച് ലക്കുകെട്ട് കിടന്നതിനാൽ അവൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവനെ അവൾ നഗ്നനാക്കി അവൾ സ്വയം നഗ്നയാവുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോൾ എനിക്കൊരു കൗതുകം തോന്നി ഞാനെന്റെ ക്യാമറയിൽ ഇതൊക്കെ അവൾ അറിയാതെ പകർത്തി. അന്ന് കൗതുകത്തിനുവേണ്ടി പകർത്തിയത് ആണെങ്കിലും, പിന്നീട് ഞങ്ങൾ എല്ലാവരും ബിസിനസിലേക്ക് കടന്നപ്പോൾ എന്റെ ദുഷ്ടബുദ്ധി പ്രവർത്തിച്ചു തുടങ്ങി. മറ്റുള്ളവരെല്ലാവരും ഇട്ടിട്ടു പോയപ്പോൾ ഇവനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവന്റെ ഭാര്യയെയും മറ്റുള്ളവരെയും ഞാൻ ഈ ഫോട്ടോ കാണിക്കും എന്ന് പറഞ്ഞു. അങ്ങനെ അവൻ മദ്യപാനം തുടങ്ങി മദ്യപാനം അതിരുവിട്ടപ്പോൾ ഞാൻ തന്നെ അവന് മയക്കുമരുന്നും സംഘടിപ്പിച്ചു കൊടുത്തു. അതുതന്നെ ഇപ്പോഴും ഞാൻ ആവർത്തിച്ചു. “

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.