വസന്തം പോയതറിയാതെ – 9[ദാസൻ] 547

Views : 60427

👩‍🍼: അത് വിനുവേട്ടന്റെ വണ്ടി അല്ലേ എവിടെപ്പോയി വരുന്നു ആവോ? വണ്ടിയിൽ വേറെ ആരെയും കണ്ടില്ല. ഇതിനിടയിൽ ഞങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സിൽ എന്തോ ആവശ്യത്തിന് ചെന്നപ്പോൾ അമ്മയെ വിനുവേട്ടന്റെ കൂട്ടുകാർ കണ്ടിരുന്നു. വിനുവേട്ടന് ഞങ്ങളോട് വിരോധവും ദേഷ്യവും ഒന്നും ഇല്ലെന്നും ഞങ്ങൾക്ക് വേണമെങ്കിൽ വിനുവേട്ടന്റെ അച്ഛനെയും അമ്മയെയും കാണാമെന്നും പറഞ്ഞു. ഇത്രയും നാളും അവരുടെ പുറകെ കെഞ്ചി നടന്നിരുന്ന വിനുവേട്ടൻ താമസിക്കുന്ന സ്ഥലം അവർ പറഞ്ഞു തന്നു. പക്ഷേ ഞാൻ ആ സമയം സിംലയിൽ രണ്ടാഴ്ചത്തെ ഐഎഎസ് കാരുടെ ഒരു ട്രെയിനിങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ട്രെയിനിങ്ങിൽ പങ്കെടുക്കുന്നത് കൊണ്ട് അമ്മയെ അമ്മാവന്റെ വീട്ടിൽ ആക്കിയിട്ടാണ് ഞാൻ പോയത്. ആ സമയത്താണ് അമ്മ ഷോപ്പിംഗ് കോംപ്ലക്സിൽ പോയതും അവരെ കണ്ടതും. പിന്നീട് വന്നിട്ട് ജോലിത്തിരക്കായതിനാൽ അമ്മയെപ്പോലും പോയി കൊണ്ടുവരാൻ സാധിച്ചില്ല. അമ്മയെ കൊണ്ടുവന്ന ആക്കിയത് അമ്മാവന്റെ മകനാണ്. മിക്കവാറും എല്ലാ ദിവസങ്ങളിലും അമ്മ വിനുവേട്ടന്റെ വീട്ടിൽ പോകുന്ന കാര്യം പറയുമായിരുന്നു. എനിക്കും പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാഹചര്യം ഒത്തു വന്നില്ല. ഇപ്പോൾ വിനുവേട്ടനെ കണ്ടപ്പോഴാണ് നാളെ തന്നെ അവിടെ പോകണം എന്ന് മനസ്സുകൊണ്ട് തീരുമാനമെടുത്തു. പ്രകടനത്തിന്റെ തിരക്ക് മൂലം ബ്ലോക്കിൽ പെട്ടതു കൊണ്ടാണ് വിനുവേട്ടനെ കാണാൻ സാധിച്ചത്. പോലീസ് അകമ്പടി ഉണ്ടായിട്ടും പ്രകടനക്കാർ വഴിമാറി തരാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല, എങ്ങനെയൊക്കെയോ വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു. പാലക്കാട് ജില്ലയുടെ തെക്കേ അതിർത്തി ഗ്രാമത്തിൽ മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ നിർബന്ധമായും കളക്ടർ എത്തണമെന്ന് പറഞ്ഞതുകൊണ്ടാണ് പോയത്. ആകെ മുഷിഞ്ഞതുകൊണ്ട് പെട്ടെന്നുതന്നെ ഡ്രസ്സ് മാറി കുളിക്കാൻ കയറി, കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോൾ നല്ല ചുടു ചായ കുടിച്ചപ്പോൾ ആ ക്ഷീണം മാറിക്കിട്ടി. അമ്മയെ വിളിച്ച് നാളെത്തന്നെ വിനുവേട്ടന്റെ വീട്ടിൽ പോകുന്ന കാര്യം സൂചിപ്പിച്ചു. അത് കേട്ടപ്പോൾ അമ്മയ്ക്ക് വളരെ സന്തോഷമായി. രാത്രിയിൽ കാര്യമായൊന്നും കഴിക്കാൻ നിന്നില്ല ക്ഷീണം കൊണ്ട് നേരത്തെ കയറി കിടന്നു. നാളെ വിനുവേട്ടനെയും അച്ഛനെയും അമ്മയെയും കണ്ട് മാപ്പ് പറയണം. അവർ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല എന്നാലും, മാപ്പ് പറഞ്ഞേ പറ്റൂ. അത്രയധികം ദ്രോഹം ഞാൻ അവരോട് ചെയ്തിട്ടുണ്ട്. എന്റെ പ്രായത്തിന്റെയും പൈസയുടെയും തിമിർപ്പു കൊണ്ട് എന്തെല്ലാമാണ് ഞാൻ കാട്ടിക്കൂട്ടിയത്. ഒരാൾക്കും സഹിക്കാൻ പറ്റാത്ത വിധത്തിലുള്ള പ്രവർത്തികളാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതുകൊണ്ട് അവർ എന്തു പറഞ്ഞാലും അധികമാവില്ല. എന്തും കേൾക്കാൻ തയ്യാറായി വേണം നാളെ അവരുടെ മുമ്പിൽ ചെല്ലാൻ. അതുകൊണ്ട് ഔദ്യോഗിക വാഹനത്തിൽ പോകണ്ട. സ്വന്തം വാഹനത്തിൽ ആരുടെയും അകമ്പടിയും ഇല്ലാതെ വേണം പോകാൻ. ഇങ്ങനെ ഓരോന്നാലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി. അമ്മു ഒന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത് സമയം നോക്കുമ്പോൾ എട്ടു മണി. 9 മണിക്ക് ഒരു അപ്പോയിന്മെന്റ് ഉള്ളതാണ് അതുകൊണ്ട് പെട്ടെന്ന് റെഡിയായി ഇറങ്ങി. പോകുന്ന വഴി എംഎൽഎയുടെ ഓഫീസിൽ കയറി, അദ്ദേഹത്തെ വെയിറ്റ് ചെയ്തു കുറച്ചു നേരം ഇരുന്നു. വരാത്തതുകൊണ്ട് അദ്ദേഹത്തിന്റെ PA യെ പറഞ്ഞ ഏർപ്പാടാക്കി അവിടെ നിന്നും ഇറങ്ങി. കളക്ടറേറ്റിൽ ചെല്ലുമ്പോൾ മേശപ്പുറത്ത് ഇന്നലത്തെ ഫയലുകൾ ഇരിപ്പുണ്ട്. രാവിലെ തന്നെ മന്ത്രിയുടെ പരിപാടിക്ക് പുറപ്പെട്ടതാണ് തിരിച്ചെത്തിയപ്പോൾ രാത്രിയായി. അതോർത്തപ്പോഴാണ് ഇന്ന് അമ്മയോട് വിനുവേട്ടന്റെ വീട്ടിൽ പോകുന്ന കാര്യം ഓർമ്മയിൽ വന്നത്. ഇറങ്ങുമ്പോൾ ഞാൻ അമ്മയെ ശ്രദ്ധിച്ചതാണ് ഇത്രയും സന്തോഷവതിയായി അമ്മയെ ഇതുവരെ കണ്ടിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും ഇന്ന് നേരത്തെ ഇറങ്ങണം, അമ്മ ഒരുപാട് നാളുകളായി കളിപ്പിക്കുന്നതുപോലെയാണെന്നാണ്. അതിനൊരു അവസാനം വരണം. പഴയ ഫയലുകൾ ഒക്കെ തീർത്തു. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിൽ ചെന്നു മടങ്ങിവന്നു. ഉച്ചയ്ക്കുശേഷം വലിയ തിരക്കുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അമ്മയോട് പറഞ്ഞത് നാലുമണിക്ക് ഞാൻ എത്തിക്കോളാം എന്നാണ്. അതിൽ പ്രകാരം മൂന്നര ആയപ്പോൾ ഡെഫെദാറിനെ വിളിച്ച്

” ഞാൻ ഇറങ്ങുകയാണ്. ഇനി ഫയലുകൾ ഒന്നും കൊടുത്തുവിടേണ്ട എന്ന് സെക്ഷനിലേക്ക് പറഞ്ഞേക്ക്. ”

എന്നു പറഞ്ഞു ഞാൻ ബാഗ് റെഡിയാക്കുമ്പോൾ അതാ ഒരാൾ വാതിൽ തുറന്ന് അകത്തേക്ക് വരുന്നു. അത് മറ്റാരുമല്ല രാവിലെ ഞാൻ കാണാൻ ചെന്ന് എംഎൽഎ. എനിക്ക് ദേഷ്യം വന്നെങ്കിലും എംഎൽഎ ആയതുകൊണ്ട് സഹിച്ചു. അയാൾ

Recent Stories

The Author

ദാസൻ

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com