വസന്തം പോയതറിയാതെ – 9[ദാസൻ] 547

Views : 60427

” അതൊന്നും കുഴപ്പമില്ല നീ എത്ര രാത്രിയായാലും ഇവിടെ തന്നെ വരണം ”

” ശരി ചേട്ടാ, നോക്കട്ടെ ”

” നോക്കട്ടെ എന്നല്ല വരണം”

ഞാൻ മറത്തൊന്നും പറഞ്ഞില്ല. ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു.

” ഞാനൊന്ന് മോളെ കാണട്ടെ ”

ഏട്ടത്തി പറഞ്ഞു.

” നീ അതിനെ ഞങ്ങളോട് അനുവാദം ചോദിക്കുന്നത് എന്തിനാ, നിന്റെ മോളല്ലേ”

ഞാൻ മോളുടെ മുറിയിലേക്ക് ചെല്ലുമ്പോൾ ബാത്റൂമിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടു. മുറിയിൽ മോളില്ല.

” മോളെ…..”

മറുപടിയൊന്നും കാണാതിരുന്നതിനാൽ ഞാൻ

” അച്ഛൻ മോളോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിച്ചേക്ക്. ഒരു വിവരമില്ലാത്ത മനുഷ്യൻ എന്ന് വിചാരിച്ചാൽ മതി. ഞാനിവിടെ നിൽക്കുന്നതുകൊണ്ട് മോൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകേണ്ട ഞാൻ ഇറങ്ങുകയാണ്. ”

എന്നിട്ടും മറുപടിയൊന്നും കിട്ടാത്തതിനാൽ ഞാൻ മുറിയിൽ നിന്നും ഇറങ്ങി. വണ്ടിയുമെടുത്ത് നേരെ ജോസിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ എത്തി ഒന്ന് ഫ്രഷ് ആയി ഭക്ഷണവും കഴിച്ച്. ഞാൻ പറഞ്ഞു

” ഞാൻ നിന്നെയൊക്കെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതിയാണ് വന്നത്. മറ്റുള്ളവരെ കൂടി ഒന്ന് കാണണം. നമുക്കൊന്ന് പോയാലോ? ”

ജോസ് ഓക്കേ പറഞ്ഞു ഞങ്ങൾ പുറപ്പെട്ടു. എല്ലാവരെയും കണ്ടു. എല്ലാവരോടുമായി

” എടാ. നിങ്ങളോട് എല്ലാവരോടുമായി ഒരു കാര്യം പറയുകയാണ്. എന്റെ മോള് ഇവിടെ ഒരു കോളേജിൽ പഠിക്കുന്നുണ്ട്. ഒരു കണ്ണ് എപ്പോഴും വേണം. ”

” അത് നീ പ്രത്യേകം പറയണോ. അവൾ ഞങ്ങളുടെ കൂടെ മോളല്ലേ. ഞങ്ങളുടെ ശ്രദ്ധ എപ്പോഴും അവളിൽ ഉണ്ടാവും. അതോർത്ത് നീ ടെൻഷൻ അടിക്കണ്ട ”

” എന്നാൽ ശരി എനിക്ക് കുറച്ചു പരിപാടികളുണ്ട് അത് കഴിഞ്ഞ് ഞാൻ നേരെ പാലക്കാട് തിരിക്കും ”

” നിനക്ക് ഇന്ന് തന്നെ പോണോ നാളെ പോയാൽ പോരെ”

” പറ്റില്ലടാ ചെന്നിട്ട് കുറച്ച് അത്യാവശ്യം കാര്യങ്ങളുണ്ട്. അപ്പോൾ പറഞ്ഞപോലെ ”

ഞാൻ അവരോട് യാത്ര പറഞ്ഞാൽ നേരെ പാലക്കാടേക്ക് തിരിച്ചു. പാലക്കാട് നഗരത്തിലേക്ക് പ്രവേശിച്ചപ്പോൾ ഏതോ പാർട്ടിയുടെ പ്രകടനം നടക്കുന്നു വഴിയെല്ലാം ബ്ലോക്കാണ് നേരം സന്ധ്യയായി. അങ്ങനെ ബ്ലോക്കിൽ കിടക്കുമ്പോൾ അതാ പോലീസ് വണ്ടി ലൈറ്റും ഹോണും അടിച്ച് സ്പീഡിൽ വരുന്നു. നോക്കിയപ്പോൾ പുറകിൽ കളക്ടറുടെ വണ്ടിയാണ്.ബ്ലോക്ക് ആയതിനാൽ സ്പീഡ് കുറഞ്ഞു എന്റെ വണ്ടിയുടെ സൈഡിൽ കൂടി പോയപ്പോൾ പുറകിലിരുന്ന അവൾ ഇങ്ങോട്ട് നോക്കുന്നുണ്ട്. എന്റെ വണ്ടിയും കടന്ന് മുന്നോട്ടുപോകുമ്പോൾ അവൾ പുറകിലേക്ക് തിരിഞ്ഞ് നോക്കുന്നത് കാണാം. കളക്ടറുടെ വണ്ടി കടന്നുപോയി, ഞങ്ങൾ അപ്പോഴും ബ്ലോക്കിൽ തന്നെ.

Recent Stories

The Author

ദാസൻ

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com