വസന്തം പോയതറിയാതെ – 9[ദാസൻ] 549

നിരുത്സാഹപ്പെടുത്തിയെങ്കിലും വിനോദ് ആ നടപടിയുമായി മുന്നോട്ടുപോയി. ഞാൻ മോളോട് നേരത്തെ പറഞ്ഞതുപോലെആ കുട്ടിയെ കരുതി അവൻ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ല. മോൾക്കും അച്ഛനും ആങ്ങളമാർക്കും മാത്രമാണ് അവനെ മനസ്സിലാക്കാൻ കഴിയാതിരുന്നത്. മോളെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, അന്ന് തന്നെ കണ്ടില്ലേ മോള് ആക്സിഡന്റ് വഴിയിൽ കിടന്നിട്ട് ആരെങ്കിലും വണ്ടി നിർത്തി എന്താണെന്ന് അന്വേഷിച്ചോ? അപ്പോഴും അവൻ തന്നെയാണ് ആ വഴി വന്ന് നിന്നെ രക്ഷപ്പെടുത്തിയത്. നീയാണെന്ന് അറിഞ്ഞിട്ടും അവൻ നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചു എന്നു മാത്രമല്ല ഞങ്ങൾ വരുന്നതുവരെ പുറത്ത് കാവൽ നിന്നു. അതാണ് ആ മനസ്സ്. ഞാൻ കാണുകയാണെങ്കിൽ അവന്റെ കാൽക്കൽ വീണു മാപ്പ് പറയും. അത്രയ്ക്കും സ്നേഹമുള്ള ഒരാളെ കണ്ടുകിട്ടാൻ വളരെ പ്രയാസമാണ് മോളെ. ചൂടാറുന്നതിനു മുമ്പ് ചായ കുടിക്ക്. ”

ഞാൻ അവിടെ ഇരുന്നു ഉരുകി ഇല്ലാതെ ആയിപ്പോയത് പോലെ. അത്രയും മൂർച്ചയുള്ള വാക്കുകൾ ആയിരുന്നു അമ്മയുടേത്. അമ്മ എന്നെ നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും ആ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വരികൾ എന്റെ മനസ്സിനെ മുറിവേൽപ്പിക്കുന്നതായിരുന്നു. എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയും ഞാൻ എന്തോ സംഭവമാണെന്നുള്ള തോന്നലും എനിക്ക് ആളുകളെ മനസ്സിലാക്കാൻ കഴിയാതെ പോയി. എത്രയും പെട്ടെന്ന് ആ കാലുപിടിച്ചു മാപ്പ് പറയണം. അദ്ദേഹം എന്നോട് ക്ഷമിച്ചാൽ ഞാൻ ഈ പദവിയും എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന് കാൽക്കൽ ഒരു അടിമയെ പോലെ ഇനിയുള്ള കാലം ജീവിക്കും. അത്രത്തോളം ദ്രോഹം ഞാൻ ചെയ്തിട്ടുണ്ട്. ഇങ്ങനെ ഓരോന്ന് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല. നാളെ സെക്രട്ടറിയേറ്റിലെക്ക്‌ അയക്കാനുള്ള ഒരു ഫയൽ നോക്കാൻ ഉണ്ട്. വീട്ടിൽ തന്നെയുള്ള ഓഫീസ് റൂമിലേക്ക് പോയി. ഫയൽ നോക്കി കഴിഞ്ഞപ്പോഴേക്കും അമ്മ മുറിയിലേക്ക് വന്നു.

” മോളെ വാ ഭക്ഷണം കഴിക്കാം”

” ഞാൻ എന്താണെന്ന് ഇങ്ങനെ ആയിപ്പോയത്. അമ്മയുടേതായ യാതൊരു സ്വഭാവവും എനിക്ക് കിട്ടാതെ പോയത് എന്താണ്? ”

” അതു മോളെ, ഇളയത് പെൺകുട്ടി ആയതുകൊണ്ട് അച്ഛനും ഏട്ടന്മാരും കൊഞ്ചിച്ച് വഷളാക്കി. ”

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റചെന്ന് അമ്മയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.

” എനിക്ക് ഇനി അമ്മ മാത്രമേയുള്ളൂ ”

ഞങ്ങൾ രണ്ടുപേരും മുറിക്കു പുറത്തിറങ്ങി ഭക്ഷണം കഴിക്കാൻ ഇരുന്നു. അലക്ക് കൊഴിഞ്ഞിട്ട് കാശിക്ക് പോകാൻ സമയമില്ല എന്ന് പറഞ്ഞതുപോലെ ഞങ്ങൾക്ക് വിനുവേട്ടന്റെ വീടുവരെ പോകാൻ സമയം കിട്ടിയില്ല. എനിക്ക് സുഖിമില്ലാതിരുന്നിട്ട് പോലും ലീവ് എടുക്കാൻ സാധിച്ചില്ല കാരണം മഴയും മഴക്കെടുതിയും ആയി തിരക്ക് പിടിച്ച പണ്യയിരുന്നു.മിക്കവാറും വീട്ടിൽ എത്തുന്നത് പാതിരാത്രിയാണ്.ഇതിനിടയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയെങ്കിലും അസുഖം മാറുന്നതിനു മുൻപ് ഡിസ്ചാർജ് ആയി ജോലിയിൽ പ്രവേശിക്കേണ്ടി വന്നു. അങ്ങിനെ ഒരു പൊസിഷനിൽ ആണല്ലോ. പാവങ്ങക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഞാൻ കാരണം കിട്ടാതെ വരരുത്. ഈ ദിവസങ്ങളിൽ ഞാൻ വല്ലാതെ ബുദ്ധിമുട്ടിയെങ്കിലും അവർക്ക് വേണ്ട എല്ലാം സഹായങ്ങളും ചെയ്തു കൊടുത്തു. ദിവസങ്ങൾ അങ്ങനെ കടന്നു ആഴ്ചകളും മാസങ്ങളും കടന്നുപോയി . തിരക്കല്ലാം കഴിഞ്ഞ് ഞാനും അമ്മയും വിനുവേട്ടന്റെ വീട് തിരക്കി പോയി. വീട് കണ്ടെത്തി പക്ഷേ അവർ അവിടെ നിന്നും വിറ്റുപോയിട്ടുണ്ടായിരുന്നു, അന്വേഷിച്ചപ്പോൾ അവർ കൊച്ചിക്ക് പോയി എന്നറിഞ്ഞു. അതോടെ ആ പ്രതീക്ഷയും അവസാനിച്ചു, ഇനിയെന്ത് എന്നാലോചിച്ചു.

?: പ്രകടനം ഒക്കെ കഴിഞ്ഞ് ബ്ലോക്കിൽ നിന്നും വീട്ടിലെത്തിയപ്പോൾ രാത്രി 10:30 രാത്രി ഒരുപാട് വൈകിയതുകൊണ്ട് ഫാമിലേക്ക് പോയില്ല. പുറത്തുനിന്നും ഭക്ഷണം കഴിച്ചതുകൊണ്ട് വന്ന ഉടനെ കയറിക്കിടന്നു. ഉറക്കം വരാൻ എന്റെ മനസ്സിൽ പലവിധ ചിന്തകൾ കടന്നുപോയിക്കൊണ്ടിരുന്നു. ഇനി അച്ഛനെയും അമ്മയെയും അവിടെ ചേട്ടന്റെ അടുത്ത് തന്നെ നിർത്താം, ഇവിടെ വന്നാൽ അവർ ഒറ്റയ്ക്കാകും. അവർ ഇവിടെയുണ്ടെങ്കിൽ ഫാമിൽ എനിക്ക് പൂർണ്ണ ശ്രദ്ധ കൊടുക്കാൻ പറ്റില്ല. ഇവിടെയാകുമ്പോൾ അവർ തനിച്ചാകുന്ന ദുഃഖവും ഉണ്ടാവും, അവിടെ ആകുമ്പോൾ പേരക്കുട്ടികളുമായി കളിച്ചും രസിച്ചും സമയവും പൊയ്ക്കോളും. ഇനി വീട് ആൾത്താമസമില്ലാതെ ഇങ്ങനെ ഇട്ടാൽ വേഗം നശിക്കും. അതുകൊണ്ട് അടുത്തുതന്നെ ചേട്ടനെ പോയി കണ്ടു ഇതിനൊരു തീരുമാനം ഉണ്ടാക്കണം. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോൾ ചേട്ടന്റെ കോൾ വന്നു.

” ഹലോ വിനു ”

” ഹലോ ചേട്ടാ”

” നീ നാളെ പോകുന്നതിനു മുമ്പ് എന്നെ ഒന്ന് വന്നു കാണണം “

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.