വസന്തം പോയതറിയാതെ – 9[ദാസൻ] 549

” ഞാൻ രാവിലെ തിരക്കിലായിരുന്നു. അതുകൊണ്ടാണ് തമ്മിൽ കാണാൻ പറ്റാതിരുന്നത്. ഇപ്പോൾ മൂന്നരയല്ലെ ആയുള്ളൂ, നമുക്കൊന്ന് ആ സ്ഥലം വരെ ഒന്ന് പോകാം. ”

ഇന്നത്തെ കാര്യത്തിലും ഒരു തീരുമാനമായി, എന്നാലും ഞാൻ അദ്ദേഹത്തോട് ഒന്ന് പറഞ്ഞു.

” എനിക്ക് ഒരു അത്യാവശ്യമുണ്ടായിരുന്നു”

ഉടനെ അയാൾ

” എനിക്ക് അതിലും വലിയ അത്യാവശ്യം ഉള്ളതാണ്, അത് മാറ്റി വച്ചിട്ടാണ് ഞാൻ ഇപ്പോൾ വന്നത് ”

പിന്നീട് ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായി. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഈ ഭാരം വലിച്ചെറിഞ്ഞിട്ട് പോയാലോ എന്ന്. പക്ഷേ ഞാൻ ഇപ്പോഴും ജീവനോടെ ഉള്ളത്. അതുകൊണ്ട് കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടും തുപ്പാനും വയ്യാത്ത അവസ്ഥയാണ്. ഈ സ്ഥലം നോക്കുന്നത് പഞ്ചായത്തു ഓഫീസ് പണിയനാണ്, പുറമ്പോക്ക് സ്ഥലമായതു കൊണ്ട് കളക്ടർ നോക്കി സാങ്ഷൻ ചെയ്യേണ്ടതുണ്ട്. അങ്ങിനെ ഞാൻ അയാളുടെ കൂടെ പോകേണ്ടി വന്നു. അയാളുടെ കാർ മുന്നേയും എന്റെ കാർ പുറകിലുമായി സ്ഥലം സന്ദർശിച്ചു മടങ്ങി വീട്ടിൽ എത്തിയപ്പോൾ സന്ധ്യയായി.അയാൾ ആ നേരത്ത് വന്നതിന്റെ ദേഷ്യത്തിൽ വയ്ക്കുമെന്ന് വിളിച്ചു പറയാൻ മറന്നു, അതുകൊണ്ട് അമ്മ റെഡിയായി കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ടായിരുന്നു. ഞാൻ ചെന്ന് വിളിച്ചപ്പോൾ കലി തുള്ളി എഴുന്നേറ്റു മുറിയിലേക്ക് പോയി. അമ്മയെ സമാധാനിപ്പിക്കാൻ പുറകെ ചെന്നെങ്കിലും അമ്മ അകത്തു കയറി വാതിൽ അടച്ചു. ഞാൻ വാതിൽക്കൽ നിന്ന് ഒരുപാട് പ്രാവശ്യം അവത പറഞ്ഞെങ്കിലും ഒന്നും ഫലം കണ്ടില്ല. അവസാനം കരഞ്ഞുകൊണ്ട്

“എനിക്ക് മതിയായി ഞാൻ,രാജി വെച്ചാലോവെന്ന് ആലോചിക്കുന്നുണ്ട്. ആരും എന്നെ മനസ്സിലാക്കുന്നില്ല സ്വന്തം അമ്മ പോലും.”

ഞാൻ അതുപറഞ്ഞു മുറിയിലേക്ക് പോയി കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു പുറത്തു തഴുകി കൊണ്ട്

” പോട്ടെ മോളെ, അമ്മയുടെ വിഷമം കൊണ്ട് ചെയ്തതാണ് ”

“അമ്മെ, എനിക്കും ആഗ്രഹം ഉണ്ട് വിനുവേട്ടനെയും മറ്റും കാണാനും അവരോട് മാപ്പ് പറയാനും. അതുകരുതിത്തന്നെ നേരത്തെ ഇറങ്ങാൻ തെയ്യാറായി നിൽക്കുമ്പോൾ ഞാൻ, രാവിലെ കാണാൻ പോയ MLA വന്നു. പിന്നെ അയാളുമായി ഒരു സൈറ്റിൽ പോകേണ്ടി വന്നു. അതുകഴിഞ്ഞു വന്ന സമയമാണ് ഇത്. അമ്മക്ക് അറിയാമല്ലോ എന്റെ അവസ്ഥ, എനിക്ക് സ്വയമായി ഈ കളക്ടർ പദവിയിൽ നിന്നും ഒഴിവാകാൻ പറ്റില്ല. അല്ലെങ്കിൽ IAS ഉപേക്ഷിക്കണം. ഞാൻ എന്തിനും തെയ്യാറാണ്, അമ്മ പറയു ഞാൻ എന്ത് ചെയ്യണം. അമ്മ പറഞ്ഞോളൂ അമ്മ പറയുന്നതെന്തും ഞാൻ അനുസരിക്കും.”

“മോളെ അമ്മയോട് ക്ഷമിക്കു. എന്റെ അന്നേരത്തെ ദ്വേഷ്യത്തിന് ചെയ്തതാണ്. മോളെ കളക്ടർ ആയിട്ടുകൂടി ജീവിക്കാൻ സമ്മതിക്കാത്ത നിന്റെ കൂടെപ്പിറപ്പുകൾ വെറും ഗൗരിയായാൽ ഉള്ള അവസ്ഥ ആലോചിക്കാൻ കൂടി വയ്യ. അതുകൊണ്ട് ജോലി കളയുന്നതിനെ പറ്റി ചിന്തിക്കുക കൂടി വേണ്ട. മോൾക്ക് എപ്പോഴാണ് സൗകര്യം അതനുസരിച്ച് പോകാം. മോൾ വിഷമിക്കണ്ട…. വാ….. മോളെ, വന്നിട്ട് ഒന്നും കഴിച്ചില്ലല്ലൊ. അമ്മ ചായ എടുത്തു തരാം.”

അമ്മയുടെ വിഷമത്തോടെയുള്ള സംസാരം കേട്ടപ്പോൾ പിന്നീട് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.

” അമ്മ പൊയ്ക്കോളൂ ഞാൻ, ഫ്രഷ് ആയിട്ട് വന്നോളാം”

അമ്മ മുറിയിൽ നിന്നും പോയി. ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. അമ്മ രണ്ട് കപ്പുകളിൽ ചായയുമായി വന്നു ഒന്ന് എനിക്ക് തന്നു മറ്റൊന്ന് അമ്മയും എടുത്തു.

” മോളെ വിനോദ് ഒരു കുട്ടിയെ എടുത്തു വളർത്തുന്നുണ്ട്. ആ മോൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുകയാണ് എന്നാണ് പറഞ്ഞത്. വിനോദം കുടുംബവും നാട്ടിൽ പോയി വരുന്ന വഴി റോഡിൽ ഒരു ആക്സിഡന്റ് കണ്ടു വണ്ടി നിർത്തി. അവരുടെ വണ്ടിയുടെ മുമ്പിലായിരുന്നു സംഭവം കുടുംബസമേതം മോട്ടോർസൈക്കിളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന കുട്ടിയെയും കുടുംബത്തെയും ലോറി ഇടിച്ച് തെറിപ്പിച്ച് കടന്നുകളഞ്ഞു. വിനോദും അച്ഛനും അമ്മയും ഇറങ്ങി നോക്കുമ്പോൾ ഒരാണും പെണ്ണും രക്തത്തിൽ കുളിച്ചു കിടക്കുന്നു കുറച്ച് അകലെ ഒരു പെൺകുട്ടിയും. അവരെ അവരുടെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ കുട്ടിയുടെ അമ്മയെയും അച്ഛനെയും രക്ഷിക്കാൻ സാധിച്ചില്ല. പത്രത്തിൽ കൊടുത്തെങ്കിലും ആരും അവരെ അന്വേഷിച്ചു വന്നില്ല. അവസാനം കുട്ടിയുടെ സംരക്ഷണ ചുമതല വിനോദ് ഏറ്റെടുത്തു. പലരും അവന്റെ വിവാഹ ജീവിതത്തെ പറ്റി പറഞ്ഞു

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.