” ഏതായാലും ഏട്ടൻ വന്നു കണ്ടിട്ട് നിനക്ക് പോകാം. അതുമല്ല ഇനി അച്ഛനും അമ്മയും ഇവിടെ നിൽക്കട്ടെ. ഞാൻ അന്ന് വിളിച്ചുകൊണ്ടു വരാതിരുന്നത് ഇവിടെ മുഴുവൻ അലങ്കോലമായി കിടക്കുകയായിരുന്നു. അതൊക്കെ ക്ലിയർ ചെയ്തു എല്ലാം റെഡിയാക്കിയിട്ട് ഞങ്ങൾ അങ്ങോട്ട് വരാനിരിക്കുകയായിരുന്നു അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടുപോരുവാൻ. അവർ ഏതായാലും അവിടെ ഒറ്റക്കല്ലേ ഇനി ഇവിടെ നിൽക്കട്ടെ.”
” അതിനെന്താണ് ഏട്ടത്തി. അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് നിൽക്കാം. ഒന്നാലോചിച്ചാൽ ഒറ്റയ്ക്ക് നിൽക്കുന്നതിലും നല്ലത് ഇവിടെ പേരക്കുട്ടികളുമായി നിൽക്കാമല്ലോ…. അവർക്കും സന്തോഷമാകും. അപ്പോൾ ഇവരുടെ ഡ്രസ്സ് ഒക്കെ ഞാൻ ഇങ്ങോട്ട് ചരക്കുമായി വരുന്ന വണ്ടിയിൽ കൊടുത്തുവിടാം.”
അപ്പോഴേക്കും അച്ഛൻ റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിലേക്ക് എത്തി. അമ്മ പറഞ്ഞു
” വേണ്ട മോളെ, ഞങ്ങൾ അവന്റെ കൂടെ പോകട്ടെ അല്ലെങ്കിലേ അവൻ ഒറ്റയ്ക്കാണ്. ഇനി ഞങ്ങൾ കൂടി ഉപേക്ഷിച്ചാൽ…… ”
അമ്മ കരയാൻ തുടങ്ങി ഞാൻ അമ്മയെ സമാധാനിപ്പിച്ചു
” ആരു പറഞ്ഞു ഞാൻ ഒറ്റയ്ക്കാണെന്ന് എനിക്ക് അവിടെ അണ്ണന്മാർ ഉണ്ട്. അമ്മയെയും അച്ഛനെയും അവിടെ ഒറ്റയ്ക്കിട്ട് ഞാൻ ഫാമിൽ പോയി നിൽക്കുന്നുണ്ടെങ്കിലും എനിക്ക് ഭയമാണ്. എന്തെങ്കിലും ഒരു ആവശ്യത്തിന് ഞാൻ അവിടെ എത്തിച്ചേരുമ്പോഴേക്കും ഒരുപാട് സമയം ആകുമല്ലോ എന്ന ഭയം ഇവിടെയാകുമ്പോൾ എല്ലാംകൊണ്ടും നല്ലതാണ്. അതുകൊണ്ട് അമ്മയും അച്ഛനും എതിരെ പറയരുത്. ഞാൻ ഇടയ്ക്ക് വന്ന് കാര്യങ്ങൾ അന്വേഷിച്ചു കൊള്ളാം. നിങ്ങൾ എവിടെയാണ് നിൽക്കുന്നത് എങ്കിൽ നമുക്ക് ആ വീടും സ്ഥലത്തിന്റെയും ആവശ്യമില്ല അതു കൊടുത്തിട്ട് കിട്ടുന്ന പൈസ ചേട്ടന് ബിസിനസിൽ ഇറക്കാം. ”
ഏട്ടത്തി പറഞ്ഞു
” അതിന്റെ ഒന്നും ആവശ്യമില്ല വിനു. അതിപ്പോൾ വിളിക്കേണ്ട ആവശ്യമില്ല ”
” അതല്ല ഏട്ടത്തി, ആൾതാമസം ഇല്ലാതെ വീട് കിടന്നാൽ വേഗം നശിച്ചുപോകും. അതിലും നല്ലത് അത് കൊടുക്കുന്നതാണ്.”
“ഏതായാലും ഏട്ടൻ വന്ന് കണ്ടിട്ട് പോയാൽ മതി. ”
ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചായക്കപ്പുമായി ഞാൻ അവിടെ നിൽക്കുന്നത് ഒട്ടും ഇഷ്ടമല്ലാത്ത രീതിയിൽ അടുക്കളയിലേക്ക് പോകുന്നത് കണ്ടു.
” ഇനി നിന്നാൽ സമയം വൈകും ചേട്ടനെ ഞാൻ പിന്നീട് വന്നു കണ്ടു കൊള്ളാം. ഏട്ടത്തി പറഞ്ഞാൽ മതി ”
” ഏട്ടൻ ഇപ്പോൾ എത്തും. കണ്ടിട്ട് പോകാം. ഞാനൊന്ന് ഏട്ടനെ വിളിക്കട്ടെ ”
ഇത് പറഞ്ഞു ഏട്ടത്തി ഫോൺ എടുക്കാൻ ബെഡ് റൂമിലേക്കു പോയി. ഈ സമയം അമ്മ
“എനിക്ക് മനസ്സിലാകും നിന്റെ മാനസികാവസ്ഥ. ഞങ്ങൾ നിന്റെ കൂടെ തിരിച്ചു വരണം എന്ന് കരുതിയതാണ് ഏതായാലും, ഇവിടെ നിൽക്കട്ടെ. എന്താണ് എന്റെ മോനോട്, മോൾക്കുള്ള വിരോധം എന്നറിയണമല്ലോ. ഞാൻ നമ്മുടെ വീട്ടിൽ വെച്ച് ചോദിച്ചപ്പോൾ അതിൽ നിന്നും ഒഴിഞ്ഞു മാറി. ഇവിടെ ആകുമ്പോൾ നിന്റെ ചേട്ടനും കൂടിയുണ്ടല്ലോ ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാം ”
അപ്പോഴേക്കും ഏട്ടത്തി ഫോണുമായി വന്നു
” ഏട്ടൻ ലൈനിൽ ഉണ്ട് സംസാരിക്ക് വിനു”
ഞാൻ
” ഹലോ ചേട്ടാ”
മറുതലക്കൽ നിന്നും ചേട്ടൻ
” എടാ നിനക്ക് ഇന്ന് തന്നെ പോകണോ?”
” അതേ ചേട്ടാ എനിക്ക് ചെന്നിട്ട് കുറച്ചു കാര്യങ്ങൾ ഉണ്ട് ”
” ഏതായാലും നീ ഇവിടെ നിന്നും നാളെ രാവിലെ അല്ലേ പോകു”
” അതെ പക്ഷേ ഞാൻ എപ്പോൾ തിരിച്ചെത്തും എന്ന് പറയാൻ പറ്റില്ല “
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി