ഏട്ടത്തി പറഞ്ഞു.
“മോൾക്ക് ഒട്ടും സമയമില്ല, എല്ലാ ദിവസവും കോച്ചിങ് ക്ലാസ്സുണ്ട് ഇന്നും ഉച്ച വരെയുണ്ട്. എന്നോട് രാവിലെ തന്നെ വിളിക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്. ഞാൻ ചായക്ക് വെച്ചിട്ട് മോളെ പോയി വിളിക്കാം. അച്ഛനും അമ്മയും ദാ ആ കാണുന്ന മുറിയിൽ കയറി ഫ്രഷാക്. വിനു നീ ആ മുകളിലത്തെ വലത്തേ സൈഡിലെ മുറിയിലും കയറു.”
അതും പറഞ്ഞ് ഏട്ടത്തി അടുക്കളയിലേക്ക് പോയി പുറകെ അമ്മയും. അച്ഛൻ
” ആ ബാഗും സാധനങ്ങളൊക്കെ വണ്ടിയിൽ നിന്നും ഇറക്ക് ”
അവിടെ നിന്നും പോരുമ്പോൾ വണ്ടിയിൽ ഫാമിൽ ഉണ്ടായ പച്ചക്കറികളും രണ്ടുമൂന്നു കൊലകളും കയറ്റി വച്ചിരുന്നു. അതെല്ലാം ഞാൻ വണ്ടിയിൽ നിന്ന് ഇറക്കി അകത്തു അടുക്കളയിൽ വച്ചു ഇതുകണ്ട് ഏട്ടത്തി
” വിനു കരുതി തന്നെയാണല്ലോ വന്നിരിക്കുന്നത്. അമ്മ ചായ ഒന്ന് നോക്കിക്കോ ഞാൻ പോയി മോളെ വിളിക്കട്ടെ. ”
ഏട്ടത്തി താഴെയുള്ള ഒരു ബെഡ്റൂമിലേക്ക് കയറിപ്പോയി പുറകെ ഞാൻ പുറത്തേക്കിറങ്ങി. അച്ഛന്റെയും എന്റെയും ബാഗമെടുത്ത് അച്ഛനെ മുറിയിൽ കൊണ്ടുപോയി വെച്ച് ഹാളിലേക്ക് വരുമ്പോൾ ഏട്ടത്തി മോളുമായി വരുന്നത് കണ്ടു. എന്റെ മുഖത്ത് പോലും നോക്കാതെ അടുക്കളയിലേക്ക് കയറിപ്പോയി. അടുക്കളയിൽ അമ്മയുടെയും മോളുടെയും കലപില ശബ്ദം കേൾക്കുന്നുണ്ട്. അതിനിടയിൽ മോളുടെ ശബ്ദം കേട്ടു
“ഇല്ല ഞാൻ കൊണ്ടുപോയി കൊടുക്കില്ല ഞാൻ അപ്പൂപ്പന് വേണമെങ്കിൽ കൊടുക്കാം”
ഇതിനിടയിൽ ഏട്ടത്തി പറയുന്നതും കേൾക്കുന്നുണ്ട്.
” എന്താണ് മോളെ ഇങ്ങനെ മോളുടെ അച്ഛനല്ലേ ”
അപ്പോൾ മോൾ എടുത്തടിച്ച പോലെ
” എനിക്ക് പറ്റില്ല എന്ന് പറഞ്ഞില്ലേ ”
അതും പറഞ്ഞ് മോൾ ചവിട്ടി കുലുക്കി ബെഡ്റൂമിലേക്ക് പോയി. ഏട്ടത്തി ഒരു ട്രെയിൻ അഞ്ച് കപ്പ് ചായയുമായി വന്നു കണ്ണുതുറച്ചുകൊണ്ട് അമ്മ വരുന്നത് കണ്ടു. ട്രേയിൽ നിന്നും ഒരു കപ്പ് ചായ എടുത്തു അമ്മ അച്ഛന്റെ മുറിയിലേക്ക് പോയി. ഏട്ടത്തി എനിക്ക് ചായ തന്നു ട്രേ ടീപോയിൽ വച്ച് ഒരു കപ്പ് ചായയും ആയി മോളുടെ മുറിയിലേക്ക് പോയി. ഞാൻ ചായ കുടിച്ച് അവിടെ ഇരുന്ന് ആലോചിച്ചു ഞാൻ, ഇവിടെ നിൽക്കുന്നത് എന്തുകൊണ്ടും മോൾക്ക് ബുദ്ധിമുട്ടാണ്. ഏട്ടത്തിയും അമ്മയും വരുന്നതിനു മുമ്പ് എന്റെ ബാഗ് എടുത്ത് ഞാൻ വണ്ടിയിൽ വച്ചു ജോസിനെ വിളിച്ചു ഞാൻ അങ്ങോട്ട് വരുന്ന കാര്യം പറഞ്ഞു. ഇവിടെ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട് എന്ന് അവനോട് പറഞ്ഞു. അവൻ അങ്ങോട്ട് ചെല്ലാനും പറഞ്ഞു. തിരിച്ചുവന്നിരുന്ന് ചായ കുടിക്കുന്ന സമയത്ത് അവർ രണ്ടുപേരും മടങ്ങി വന്നു. അമ്മ ഡ്രസ്സ് ഒക്കെ മാറി ഫ്രഷായാണ് വന്നത്, ഏട്ടത്തി മോളോട് സംസാരിച്ചു മയപ്പെടുത്തി ചായയും കൊടുത്താണ് വന്നിരിക്കുന്നത് എന്ന് മനസ്സിലാക്കാം. ചായ കുടിച്ചു കഴിഞ്ഞു ഞാൻ എഴുന്നേറ്റു.
” എനിക്ക് ജോസുമായി പോയി ചെയ്തു തീർക്കാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്. അതുകൊണ്ട് ഞാൻ അവന്റെ വീട്ടിലേക്ക് പോവുകയാണ് ചേട്ടൻ വരുമ്പോൾ പറഞ്ഞേക്ക്”
അപ്പോൾ ഏട്ടത്തി പറഞ്ഞു
” എടാ വിനു, നിനക്ക് ഇവിടെ നിന്നും പോകാമല്ലോ. പിന്നെന്തിന് അവന്റെ വീട്ടിൽ പോകണം ”
” അതല്ല ഏട്ടത്തി, പോയാൽ എപ്പോൾ തിരിച്ചു വരാൻ പറ്റും എന്ന് അറിയില്ല. ഞങ്ങൾ ഒരുമിച്ചു പോകുന്നതുകൊണ്ട് അവന്റെ വീട്ടിൽ തങ്ങാം. നാളെ രാവിലെ വന്നു അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ടു പോകാമല്ലോ ”
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി