ഇതുപറഞ്ഞ് മോള് വണ്ടിയിൽ കയറി. ചേട്ടനും ഏട്ടത്തിയും അച്ചുവും വന്ന് എന്നോട് യാത്ര പറഞ്ഞു. അവർ പോയി കഴിഞ്ഞപ്പോൾ അമ്മ
” മോൻ അന്ന് പറഞ്ഞില്ലേ ഞാൻ ദുർവ്യാഖ്യാനിക്കുകയാണ് എന്ന് ഇപ്പോൾ, എങ്ങനെയുണ്ട്. എന്റെ മോൾ… എന്റെ മോൾ…. എന്നു പറഞ്ഞു നടന്നിട്ട് എന്തായി. ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. എല്ലാത്തിനും ഒരു അതിർവരമ്പ് ഉണ്ട് അതിനും അപ്പുറം ആയാൽ……. ആരും പോലും ഇല്ലാത്ത ഒരു കുഞ്ഞിനെ എടുത്ത് സ്വന്തം ജീവിതം പോലും മാറ്റിവച്ച് വളര്ത്തി വലുതാക്കിയപ്പോൾ അവൾക്ക് നീ ആരുമല്ലാതായി. ”
” ഇപ്പോൾ അതൊന്നുമല്ല പ്രശ്നം, മോള് നല്ല നിലയിൽ എത്തണം. ഒരിക്കലും അമ്മ ഇതൊന്നും പറഞ്ഞു മോളെ വേദനിപ്പിക്കരുത്, അത് ചിലപ്പോൾ താങ്ങാൻ കഴിയില്ല. അമ്മയുടെ മകളായി തന്നെ കാണണം. മോള് അമ്മയെ അമ്മ എന്ന് തന്നെയാണ് വിളിക്കുന്നത്, ആ സ്ഥാനം എപ്പോഴും കൊടുക്കണം. ”
അപ്പോൾ അച്ഛനും അതിനു സപ്പോർട്ട് ചെയ്തു.
” ഇവനോട് കാണിക്കുന്നതൊന്നും നമ്മൾ മോളോട് തിരിച്ചു കാണിക്കരുത്, അവളെ നിന്റെ മകളായി തന്നെ കാണണം. അങ്ങനെയേ കാണാവൂ. ഇവർ തമ്മിലുള്ള അത് വെറും സൗന്ദര്യപ്പിണക്കം ആയിരിക്കും, എപ്പോൾ വേണമെങ്കിലും അത് മാറാം. രണ്ടുമക്കൾ തമ്മിൽതല്ലി പിടിച്ചാൽ നമ്മൾ എന്താണ് ചെയ്യുന്നത് അതുതന്നെയാണ് ഇവിടെയും ചെയ്യേണ്ടത് ”
അച്ഛനും അമ്മയും ഒറ്റക്കായത് കൊണ്ട് അന്ന് അവിടെ തങ്ങി. അടുത്ത ദിവസം മുതൽ അണ്ണന്മാർ ഏർപ്പാടാക്കിയ ഒരു സ്ത്രീ വീട്ടിൽ വന്നു തുടങ്ങും. അവർക്ക് ബന്ധുക്കളായി ആരുമില്ലാത്തതിനാൽ വീട്ടിൽ തന്നെ തങ്ങിക്കൊള്ളും. ദിവസങ്ങൾ അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും മോള് പോയതിൽ വളരെ വിഷമം ഉണ്ട്. മോൾ ഇടക്കിടക്ക് അമ്മയെ വിളിക്കാറുണ്ട് എന്ന് ഞാൻ ചെല്ലുമ്പോൾ പറയാറുണ്ട്. എല്ലാവരുടെയും വിശേഷം തിരക്കും എന്ന് അമ്മ പറഞ്ഞെങ്കിലും എനിക്കറിയാം അമ്മയുടെയും അച്ഛന്റെയും മാത്രമേ വിശേഷം തിരക്കു എന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛനും അമ്മയ്ക്കും മോളെ കാണണമെന്ന് നിർബന്ധം. എനിക്കും കാണണമെന്ന് മോഹം ഉണ്ടായിരുന്നു. അതിനാൽ അണ്ണന്മാരെ എല്ലാം പറഞ്ഞു ഏർപ്പാടാക്കി അച്ഛനെയും അമ്മയെയും കൂട്ടി വെളുപ്പിന് 3 ന് തന്നെ കൊച്ചിക്ക് പുറപ്പെട്ടു. ഞായറാഴ്ച ആയതിനാൽ റോഡുകളിൽ ഒന്നും വലിയ തിരക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അതിരാവിലെ തന്നെ ചേട്ടന്റെ വീട്ടിലെത്തി. നല്ല മനോഹമായ വീട് ചരലിന്റെ മുഴുത്ത കല്ലുകൾ പാകിയ മുറ്റം അവിടെ അവിടെ നല്ല ഭംഗിയുള്ള പൂക്കൾ ഉള്ള ചെടികൾ. പോർച്ചിൽ പുതിയൊരു കാർ കിടപ്പുണ്ട്. വണ്ടി വരുന്ന ശബ്ദം കേട്ട് ഏട്ടത്തി ഇറങ്ങിവന്നു. ഞങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ വന്നതിനാൽ ഏട്ടത്തി എന്നോട് ദേഷ്യപ്പെട്ടു.
” എന്താടാ നിനക്കൊന്നും വിളിച്ചു പറഞ്ഞിട്ട് വരാൻ പാടില്ലേ”
ഞാനതിന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
” ഞങ്ങൾ വിരുന്ന് വന്നതൊന്നും അല്ലല്ലോ വിളിച്ചു പറഞ്ഞിട്ട് വരാൻ ”
” എന്നാലും അങ്ങനെയല്ലല്ലോ വിനു. ആകെ ഞായറാഴ്ച മാത്രമേ ഏട്ടൻ നേരത്തെ വരൂ, അതുകൊണ്ട് മിക്ക ഞായറാഴ്ചകളിലും ഞങ്ങളെല്ലാവരും കൂടി പുറത്തേക്ക് പോകും. ”
” അതിനെന്താണ് ഏട്ടത്തി നമുക്കെല്ലാവർക്കും കൂടി ഒരു ഔട്ടിങ്ങിനു പോകാം. എന്നിട്ട് ചേട്ടൻ എവിടെ? ജൂനിയേഴ്സ് എവിടെ? ”
ഏട്ടത്തി
” ഇങ്ങനെ പുറത്തുനിൽക്കാതെ അകത്തേക്ക് വാ. അമ്മേ അച്ഛാ വാ അകത്തേക്ക് പോകാം. “
അമ്മയുടെ കയ്യും പിടിച്ച് ഏട്ടത്തി അകത്തേക്ക് പോയി പുറകെ ഞാനും അച്ഛനും. നല്ല വിശാലമായ ഹാൾ ഹാളിന് സൈഡിലൂടെ മുകളിലേക്കുള്ള സ്റ്റെയർകെയ്സ്. താഴത്തെ നിലയിൽ മൂന്ന് ബെഡ്റൂം ഹാൾ അടുക്കള. ഞങ്ങളെ ഏട്ടത്തി സെറ്റിയിൽ ഇരുത്തിയിട്ട് ഏട്ടത്തി
” ഏട്ടൻ ഹാർബറിൽ പോയിരിക്കുകയാണ്. കുറച്ചു കഴിഞ്ഞു വരും. കുട്ടികളൊക്കെ നല്ല ഉറക്കത്തിലായിരിക്കുംഞാൻ വിളിക്കാം.”
അമ്മ പറഞ്ഞു.
” വേണ്ട മോളെ അവർ കിടന്നുറങ്ങട്ടെ, മുടക്ക് ദിവസമല്ലെ അവർക്ക് ഇങ്ങിനെ കുറക്കാൻ പറ്റു. മോളുടെയും മോന്റെയും പഠിപ്പൊക്കെ എങ്ങിനെ പോകുന്നു. “
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി