വസന്തം പോയതറിയാതെ – 9[ദാസൻ] 549

” എന്റെ ദുർവ്യാഖ്യാനം അല്ലേ”

ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പുറത്ത് വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു. ഞാൻ അമ്മയോട് പറഞ്ഞു.

” അവർ എത്തി എന്ന് തോന്നുന്നു സംസാരം നിർത്താം. ഇതൊക്കെ കേട്ടിട്ട് മോൾക്ക് ഒരു വിഷമം ഉണ്ടാവേണ്ട ”

അമ്മ പറഞ്ഞു

” ഞാനൊന്നും പറയുന്നില്ല, എന്റെ മോൻ തളരരുത്. എന്നു മാത്രമേ എനിക്കുള്ളൂ. ”

അപ്പോഴേക്കും അവരെല്ലാം അകത്തേക്ക് കയറിയിരുന്നു. മോൾ അകത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഞാൻ

“മോളെ, ഗൗരി. നമുക്കൊന്ന് പുറത്തേക്ക് നടന്നാലോ”

ഉടൻ മകളുടെ മറുപടി വന്നു.

“എനിക്ക് പഠിക്കാനുണ്ട്”

എന്നു പറഞ്ഞു വെട്ടിത്തിരുന്നു പോകാൻ ശ്രമിച്ചപ്പോൾ ഏട്ടത്തി

” എന്താണ് മോളെ ഇങ്ങനെ അച്ഛനല്ലേ വിളിക്കുന്നത് ”

” വല്യമ്മ എനിക്ക് പഠിക്കണമെന്നല്ലെ പറഞ്ഞത് ”

ഏട്ടത്തി അവളുടെ കയ്യിൽ കയറി പിടിച്ചു.

” അപ്പോൾ ഞങ്ങളുടെ കൂടെ വരാൻ സമയം ഉണ്ടല്ലോ ”

” അന്നേരം എനിക്ക് സമയം ഉണ്ടായിരുന്നു ഇപ്പോൾ എനിക്ക് പഠിക്കേണ്ട സമയമാണ് ”

ഞാൻ ഏട്ടത്തി യോട് പറഞ്ഞു

” മോളെ വിട്ടേക്ക് ഏട്ടത്തി, പഠിക്കാനുള്ള സമയം നഷ്ടപ്പെടുത്തരുത് ”

ഇതൊക്കെ കേട്ടപ്പോൾ എന്റെ കണ്ണിൽ കണ്ണുനീർ തുളുമ്പുന്നത് അവിടെ നിന്നും ഒഴിഞ്ഞുമാറി എന്റെ മുറിയിലേക്ക് സ്റ്റെപ്പുകൾ കയറി. എന്നാലും ഏട്ടത്തി എന്റെ കണ്ണിൽ ശ്രദ്ധിച്ചിരുന്നു. മുറിയിൽ കയറി കഥകടച്ച് കുറച്ചുനേരം കട്ടിലിൽ കിടന്നതിനുശേഷം പതിവുപോലെ ഒന്നും സംഭവിക്കാത്തരീതിയിൽ ഫാമിലേക്ക് എന്നുപറഞ്ഞ് ഞാൻ ഇറങ്ങി. ഇവിടെ എത്തിയിട്ടും എന്റെ മനസ്സ് കലുഷിതമായിരുന്നു. എന്റെ മകൾ എന്നെ ഇത്ര വെറുക്കാൻ കാരണമെന്താണ്. ഞാൻ ഒരു അപരാധവും മോളോട് ചെയ്തിട്ടില്ല. എന്നിട്ടും മോൾ എന്നിൽ നിന്നും ഒരുപാട് അകന്നിരിക്കുന്നു. ആദ്യമൊന്നും ഇത്രയും അകൽച്ച ഉണ്ടായിരുന്നില്ല. ഒന്നു സംസാരിച്ചാൽ തീരാവുന്നതാണെങ്കിൽ സംസാരിച്ചു തീർക്കാം എന്ന് കരുതിയാണ് മോളെ വിളിച്ചത് പക്ഷേ, മകൾ അതിനു തയ്യാറായില്ല. അമ്മ അങ്ങനെ പറഞ്ഞപ്പോൾ എതിർത്തെങ്കിലും എനിക്ക് മനസ്സിലാകുന്നുണ്ട് മോൾക്ക് എന്നിൽ നിന്നുള്ള അകൽച്ച. ഒരിക്കലും മോളെ വിഷമിപ്പിക്കരുത് എന്ന് കരുതിയാണ് എന്റെ മനസ്സിലെ നീറ്റലിന് പുറമേ കാണിക്കാത്തത്. മോൾക്ക് വിഷമം വന്നാൽ അത് പഠനത്തെ ബാധിക്കും. ആഹാരം കഴിക്കാൻ പോലും തയ്യാറാകാതെ കയറിക്കിടന്നു. അണ്ണന്മാർ ഒരുപാട് വന്ന നിർബന്ധിച്ചെങ്കിലും ഞാൻ അതിനു തയ്യാറായില്ല. അങ്ങനെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. മോൾക്ക് എന്നെ കാണാൻ ഞാൻ ഇടയ്ക്കിടയ്ക്ക് പോയി മോളെ കണ്ടു വരുമായിരുന്നു. മോള് എന്നെ എത്രത്തോളം ഒഴിവാക്കാൻ പറ്റുമോ അത്രത്തോളം ഒഴിവാക്കി കൊണ്ടിരുന്നു. ഞാൻ അതൊന്നും കാര്യമാക്കിയില്ല. എന്റെ മോളുടെ അറിവില്ലായ്മകൊണ്ട് ചെയ്യുന്നതാണെന്ന് ഞാൻ കരുതിയുള്ളൂ. മോളുടെ എക്സാം കഴിഞ്ഞ് അവർ കൊച്ചിയിലേക്ക് പോകുന്നു എന്ന് ചേട്ടൻ വിളിച്ചുപറഞ്ഞത് അനുസരിച്ച് ഞാൻ വീട്ടിലെത്തി. മോള് ഇറങ്ങാൻ നേരം അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു കാറിൽ കയറാൻ തുടങ്ങിയ മോളെ ഏട്ടത്തി കയ്യിൽ പിടിച്ചു

” എന്താണ് മോളെ അച്ഛനോട് യാത്ര പറയുന്നില്ലേ ”

” ഞാൻ ഗൾഫിലേക്ക് ഒന്നുമല്ലല്ലോ പോകുന്നത്. പഠിക്കാൻ കൊച്ചിയിലേക്ക് അല്ലേ “

ഏട്ടത്തി വീണ്ടും

“എന്നാലും അച്ഛനോട് ഒരു വാക്ക്”

ഏട്ടത്തി പറഞ്ഞത് അനുസരിച്ച് എന്റെ മുഖത്ത് പോലും നോക്കാതെ, മറ്റ് ആരോടോ പറയുന്നതുപോലെ

” ഞാൻ ഇറങ്ങുകയാണ്”

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.