വസന്തം പോയതറിയാതെ – 9[ദാസൻ] 549

ഞാൻ പുച്ഛത്തോടെ അവരോട് ചോദിച്ചു

” എന്താണ് പ്രശ്നമെന്ന് ചേച്ചിക്ക് അറിയില്ല എന്ന് ചേട്ടന്റെ സംസാരത്തിൽ നിന്നും മനസ്സിലായി. ”

” വിനു, സത്യമായിട്ടും എനിക്കറിയില്ല. എന്താണ് പ്രശ്നം? ”

” അന്ന് ഇവർ നാലുപേരും കൂടി ബിസിനസ് തുടങ്ങിയപ്പോൾ മുതൽ എന്റെ ചേട്ടനെ ഇയാൾ കെണിയിൽ പെടുത്തി ഉള്ള സമ്പാദ്യം മുഴുവൻ തട്ടിയെടുത്തു എന്ന് മാത്രമല്ല ചേട്ടനെ ഒരു മുഴു മദ്യപാനി ആക്കി. സമ്പാദ്യം പോയതിലൊന്നും ഞങ്ങൾക്ക് വിഷമം ഇല്ല പക്ഷെ, ചേട്ടനെ കുടിയൻ ആക്കുക മാത്രമല്ല ലഹരിക്ക് അടിമയാക്കി. അതിൽ നിന്നൊക്കെ കഷ്ടപ്പെട്ട് മോചിപ്പിച്ചു കൊണ്ടുവന്നു. ഇയാൾ പിന്നെയും ചേട്ടന്റെ പുറകെ കൂടി ആ പഴയ സ്ഥിതിയിലേക്ക് നയിച്ചു. ”

അപ്പോഴേക്കും മോളുടെ പ്രായമുള്ള ഒരു പെൺകുട്ടി മറ്റൊരു ബെഡ്‌റൂമിൽ നിന്നും ഇറങ്ങി വന്നു.

“എന്താണമ്മ പ്രശ്നം? ഇവരൊക്കെ ആരാ?”

എന്നെ ചൂണ്ടി അയാളുടെ ഭാര്യ പറഞ്ഞു.

“ആ മാമൻ ഇല്ലെ വേണു, ആ മാമന്റെ അനിയനാണ് ”

ഞാൻ ആ മോളോട് ചോദിച്ചു

“മോളുടെ പേരെന്താണ്?”

“എന്റെ പേര് കാർത്തിക. അങ്കിളിന്റെയൊ? ”

“എന്റെ പേര് വിനു, ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ഷിബു. രണ്ട് മൂന്നു പേര് പുറത്തു നിൽപ്പുണ്ട്. മോൾ എന്തിനു പഠിക്കുന്നു?”

“ഞാൻ ഡിഗ്രി 2ണ്ട് ഇയർ പഠിക്കുന്നു.”

ഞാൻ അയാളുടെ ഭാര്യയോട്

“ഒരാളേയുള്ളോ?”

അവർ പറഞ്ഞു

” ഒരാൾ കൂടിയുണ്ട്. കാർത്തികയുടെ മൂത്തതാണ് കാർത്തിക് ആൺകുട്ടിയാണ്. അവൻ മെഡിസിന് രണ്ടാം വർഷം പഠിക്കുകയാണ്.”

” ചേച്ചി ഞാൻ ഇയാളെയും കൊണ്ട് ഒന്ന് പോവുകയാണ്. ബാങ്കിൽ നിന്നും പൈസ എടുത്തു ബോട്ടുകാർക്ക് കൊടുക്കാൻ ഉണ്ട്. ഇതുപോലെതന്നെ ഇവിടെ കൊണ്ടുവന്ന വിട്ടേക്കാം ”

” സോറി വിനു. എനിക്കൊന്നും അറിയില്ലായിരുന്നു. ഏട്ടൻ വന്ന് പറയുന്നതല്ലേ വിശ്വസിക്കാൻ കഴിയൂ. ”

” സാരമില്ല ചേച്ചി. രാവിലെ തന്നെ നിങ്ങളെ വന്ന് ബുദ്ധിമുട്ടിച്ചതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇവിടെ നിങ്ങൾ മാത്രമേയുള്ളോ? ”

” ഇല്ല. അമ്മ കൂടിയുണ്ട്, വൈകിയെ ഉണരൂ ”

” ശരി ഞങ്ങൾ ഇറങ്ങട്ടെ, അമ്മയോട് ചോദിച്ചെന്ന് പറഞ്ഞേക്ക്‌. ശരി മോളെ ഞങ്ങൾ ഇറങ്ങുന്നു. നല്ലവണ്ണം പഠിക്കണം, മോൾക്ക് എന്താ താല്പര്യം ”

” അവൾക്കും മെഡിസിനോടാണ് താല്പര്യം. പാവപ്പെട്ടവരെ ചികിത്സിക്കാനും പരിചരിക്കാനും ആണ് അവൾക്ക് താൽപര്യം. ഇപ്പോഴേ അവൾ ചെറിയ സോഷ്യൽ വർക്ക് ഒക്കെ ചെയ്യുന്നുണ്ട്. അച്ഛന്റെ അടുത്തുനിന്ന് പൈസയൊക്കെ വാങ്ങി അടുത്തുള്ള കോളനികളിലും മറ്റും പഠിക്കാൻ താല്പര്യം ഉള്ള കുട്ടികളെ കണ്ടെത്തി അവരെ സഹായിക്കും. ”

ഞാൻ ആ മോളുടെ അടുത്തേക്ക് ചെന്നു നെറുകയിൽ തലോടി

” ഇതുപോലുള്ള പ്രവർത്തനങ്ങൾ ഒക്കെ നല്ലതാണ് മോളെ. എന്നോടും പറഞ്ഞോളൂ ഞാനും സഹായിക്കാം ”

അത് കേട്ടപ്പോൾ അവൾക്ക് സന്തോഷമായി. ഞാൻ മോൾക്ക് എന്റെ നമ്പർ എഴുതിക്കൊടുത്തു. അതിനുശേഷം അവരോടെല്ലാം യാത്രപറഞ്ഞ് ഞങ്ങൾ ഇറങ്ങി. വണ്ടിയിൽ വച്ച് ഞാൻ അയാളോട്

” ഇത്രയും നല്ല മോളും ഭാര്യയും ഉണ്ടായിട്ടാണോ താൻ ഇങ്ങനെയായത്. ആ ചേച്ചിയും മോളും വന്നത് നിന്റെ ഭാഗ്യം ഇല്ലായിരുന്നെങ്കിൽ……. ”

ഞാൻ മുഴുമിപ്പിച്ചില്ല. പോകുന്ന വഴി നല്ലൊരു ഹോട്ടലിൽ കയറി ബ്രേക്ക്ഫാസ്റ്റും കഴിച്ചു ഹാർബറിൽ ചെന്നു. ഓഫീസിന് മുമ്പിൽ കൂടിയിരുന്ന ബോട്ടുകാരോട് വിവരം പറഞ്ഞു

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.