അവൻ നിർത്തിയപ്പോൾ കാലു മടക്കി പെടല്ക്കിട്ട് ഒന്ന് കൊടുത്തു.
” ഷിബു, ആ മാനേജർ പയ്യനെ വിളിച്ച് ബോട്ടുകാർക്ക് എത്ര കൊടുക്കാനുണ്ടെന്ന് ചോദിക്കു ”
അപ്പോൾ തന്നെ അവൻ മാനേജർ പയ്യനെ വിളിച്ചു. അവൻ കുറച്ചുനേരം കഴിഞ്ഞ് തിരിച്ചു വിളിച്ചു കണക്കും പറഞ്ഞു. ഞാൻ കൂടെ ഉള്ളവരോട് പറഞ്ഞു
” ഇവനെ എടുത്ത് വണ്ടിയിൽ ഇടു. വീട്ടിലേക്ക് പോട്ടെ അവിടെനിന്നും ഇവൻ ചെക്ക് ഒപ്പിട്ടു തരും. അതുമായി നമ്മൾ ഇവനെയും കൊണ്ട് ബാങ്കിലേക്ക് പോകും. ഇവൻ വണ്ടിയിൽ ഇരിക്കും നമ്മൾ രണ്ടുപേർ ബാങ്കിൽ പോയി ചെകുമാറി വരും. പിന്നെ ഇവനോട് ഒരു കാര്യം എനിക്ക് പറയാനുള്ളത്. നിന്റെ വീട്ടിൽ ചെല്ലുമ്പോൾ അഭ്യാസം എങ്ങാനും എടുത്താൽ നിനക്ക് എന്നെ അറിയില്ല മുകളിൽ ആകാശവും താഴെ ഭൂമിയുമായി നടക്കുകയാണ്. അവിടെയിട്ട് തീർത്തു കളയും എല്ലാത്തിനെയും പറഞ്ഞത് കേട്ടല്ലോ. എന്നാൽ വേഗമാകട്ടെ ഇവനെ എടുത്ത് വണ്ടിയിൽ ഇടു ”
അത് പറഞ്ഞു തീരേണ്ട താമസം കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു പേർ അവന്റെ കുത്തിന് പിടിച്ച് പൊക്കിയെടുത്ത് വണ്ടിയിലേക്ക് തള്ളി കൂടെ ഞങ്ങളും കയറി.
” എടാ പുന്നാര മോനെ നീ വഴി പറഞ്ഞു കൊടുക്ക്. നീ വല്ല ഉടായിപ്പും കാണിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഉപേക്ഷിക്കുന്നതാണ് നിനക്ക് നല്ലത്. ”
അങ്ങനെ അവൻ വഴി പറഞ്ഞു കൊടുത്തു. അവരുടെ വീട്ടിൽ ഞാനും ഷിബുവും അവനെയും കൂട്ടി ചെന്നു ബെല്ലടിച്ചപ്പോൾ ഏട്ടത്തിയുടെ പ്രായമുള്ള സുന്ദരിയായ ഒരു പെണ്ണ് വന്ന് വാതിൽ തുറന്നു.അവൾ
” എന്താണ് ചേട്ടാ ഹാർബറിൽ പോയിട്ട് പെട്ടെന്ന് പോന്നത്. ഇവരൊക്കെ ആരാ? ”
ഞാൻ പറഞ്ഞു.
” ഞങ്ങൾ ചേട്ടന്റെ പാർട്ണർമാരാ ”
അപ്പോൾ അവൾ
” വേറൊരു ചേട്ടൻ ആണല്ലോ പാർട്ണറായി ഉണ്ടായിരുന്നത്, ഒരു വേണു. ”
അപ്പോൾ ഷിബു പറഞ്ഞു.
” ഈ ചേട്ടന് ഇടക്കിടക്ക് പാർണർമാരെ മാറ്റുന്ന സ്വഭാവമുണ്ട്. ഇപ്പോൾ ഞങ്ങളാണ് പാർട്ണർ”
അവർ അത് വിശ്വസിച്ചു.
” എന്നാൽ നിങ്ങൾ കയറിയിരിക്ക് ഞാൻ കാപ്പി ഇടാം. ”
അപ്പോൾ ഞാൻ അവരോട് പറഞ്ഞു.
” വേണ്ട ചേച്ചി ഞങ്ങൾ കാപ്പി കുടിച്ചിട്ടാണ് വരുന്നത്. പിന്നെ പോയിട്ട് കുറച്ച് തിരക്കുണ്ട്. ”
ഞാൻ അവനോട് പറഞ്ഞു.
” എന്നാൽ പെട്ടെന്ന് ആകട്ടെ, ആ ചെക്ക് എടുക്ക്. പോയിട്ട് ഒരുപാട് പണി ഉള്ളതാ ”
അങ്ങനെ ഞാനും അവനും കൂടെ അവന്റെ മുറിയിലേക്ക് അകത്തേക്ക് കയറി. അപ്പോൾ അവന്റെ ഭാര്യ
” നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ട് എവിടെ പോകുന്നു? അത് ഞങ്ങളുടെ ബെഡ്റൂം ആണ്. ”
അപ്പോൾ ഷിബു.
” അവർ രണ്ടുപേരുംകൂടി അവിടെ കിടക്കാൻ പോകുന്നതല്ല ചേച്ചി, നിങ്ങളുടെ കെട്ടിയോൻ അങ്ങനെയാണെങ്കിലും അവൻ അത്തരത്തിലുള്ള ആളല്ല. ഭർത്താവ് ആണും പെണ്ണും തിരിച്ചറിയാൻ പറ്റാത്ത ആളാണ്. ”
ഞാൻ മുറിക്ക് പുറത്തേക്കു വന്നു
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി