വസന്തം പോയതറിയാതെ – 9[ദാസൻ] 549

” ശരിയേട്ടത്തി. എത്ര തിരക്കാണെങ്കിലും ഞാൻ നാളെ രാവിലെ അവിടെ എത്തും. ഞാൻ ഇന്ന് തന്നെ അങ്ങോട്ട് തിരിച്ചെനെ പക്ഷേ അണ്ണന്മാർ ഇവിടെയില്ല അവർ വീട്ടിൽ പോയിരിക്കുകയാണ്. ഇവിടെയാണെങ്കിൽ വിളവെടുക്കാൻ സമയമായിരിക്കുന്നു. എല്ലാ കാര്യങ്ങളും അണ്ണന്മാരെ പറഞ്ഞ ഏൽപ്പിച്ചിട്ട് വേണം എനിക്ക് അങ്ങോട്ട് വരാൻ. ഞാൻ അതിരാവിലെ തന്നെ അവിടെ എത്തും. ഇത് തുടങ്ങിയപ്പോൾ തന്നെ എന്നെ വിളിച്ചു പറയാതിരുന്നത് എന്ത്. ”

” ഞങ്ങൾ ഏട്ടനോട് സംസാരിച്ചപ്പോൾ ശരീരം വേദന കൊണ്ടും നടുവേദന കൊണ്ടും ചെറുതായി അടിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്, നാളെ മുതൽ ഉണ്ടാവില്ല. ഞങ്ങളത് വിശ്വസിച്ചു കഴിഞ്ഞ ദിവസം ആ റാസ്കൽ ഇവിടെ വന്നപ്പോഴാണ് സംഗതികളുടെ ഗൗരവം മനസ്സിലായത്. ഗൗരിയുടെ കോളേജിൽ ഏട്ടനും അവനും കൂടി ചെന്നിരുന്നുവെന്നും അതിനുശേഷം ഗൗരി കോളേജ് വിട്ടു വരുമ്പോൾ മോളെ വഴിയിൽ തടഞ്ഞുവെച്ച് സംസാരിക്കാൻ ശ്രമിച്ചു എന്നും മോൾ അതിനു വഴങ്ങിയില്ല എന്നും അറിയുന്നത്. കൂടാതെ മോളെ ഭീഷണിപ്പെടുത്തി നിന്നെ ഞാൻ എടുത്തോളാം എന്നും പറഞ്ഞു. അത് ഏട്ടനോട് പറഞ്ഞിട്ട് അവൻ, അങ്ങനെ ഒന്നും പറയില്ല എന്നാണ് ഏട്ടൻ പറയുന്നത്.നീ എത്രയും പെട്ടെന്ന് ഇവിടെ എത്തണം ”

” ഞാൻ അതിരാവിലെ തന്നെ വീട്ടിൽ ഉണ്ടാവും ഏട്ടത്തി “

മോളോട് അങ്ങനെ പറഞ്ഞെന്ന് കേട്ടതോടുകൂടി എന്റെ സകല നിയന്ത്രണങ്ങളും തെറ്റി. ഞാൻ ഉടൻ തന്നെ അണ്ണന്മാരെ വിളിച്ച് വൈകിട്ട് തന്നെ എത്താൻ പറഞ്ഞു. അണ്ണന്മാർ എത്തിയ ഉടനെ തന്നെ എല്ലാം പറഞ്ഞ ഏൽപ്പിച്ച ഞാൻ കൊച്ചിക്ക് തിരിച്ചു. ഷിബുവിനെ വിളിച്ച് ഞാൻ എത്ര താമസിച്ചാലും രാത്രിയിൽ നിന്റെ വീട്ടിൽ ഉണ്ടാകും നീ ഉറങ്ങരുത് എന്നെ കാത്തിരിക്കണം എന്ന് പറഞ്ഞു.അവൻ എന്നോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ അവനോട് നേരിട്ട് കണ്ട് പറയാം എന്ന് പറഞ്ഞു. ഞാൻ ഷിബുവിന്റെ വീട്ടിലെത്തുമ്പോൾ രാത്രി 10 മണി കഴിഞ്ഞു. ഞാനവനോട് ദേഷ്യപ്പെട്ടു

” ഞാൻ നിന്നെയൊക്കെ വിശ്വസിച്ചാണ് പാലക്കാട് കഴിയുന്നത്. നീയൊക്കെ ഇവിടെയുണ്ടല്ലോ എന്ന വിശ്വാസം ”

” എടാ, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം ”

” ഭക്ഷണമല്ലടാ ഇവിടെ പ്രശ്നം. ഞാൻ എത്ര കഷ്ടപ്പെട്ടാണ് ചേട്ടനെ അതിൽനിന്നും അവനിൽ നിന്നും മോചിപ്പിച്ചതെന്ന് നിനക്കറിയാമല്ലോ. എന്നിട്ടും എന്നെ വിളിച്ച് ഇതൊന്നും പറയാതിരുന്നത് ഒട്ടും ശരിയായില്ല. ചേട്ടൻ ഹാർബറിൽ തരക് തുടങ്ങുന്നു എന്നു പറഞ്ഞപ്പോൾ എന്തിനും ഏതിനും സഹായത്തിന് നീ ഉണ്ടല്ലോ എന്നൊരു വിശ്വാസമായിരുന്നു എനിക്ക് ”

” നീ വന്നേ. ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. നീ വാ. ”

അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഭക്ഷണം കഴിച്ചു. അവൻ പറയുന്നത് കേട്ടപ്പോൾ

” ഞാൻ കരുതിയില്ല എത്രയും വഷളാകുമെന്ന്. ചെറിയ രീതിയിലുള്ള കശപിശകൾ ഒക്കെ ഉണ്ടാകാറുണ്ട്. അത് ഹാർബറിൽ സർവ്വസാധാരണമാണ് അതുപോലെ ഞാൻ പ്രതീക്ഷിച്ചുള്ളൂ. അതുകഴിഞ്ഞ് ദിവസങ്ങൾ കഴിയുന്തോറും വഷളായിക്കൊണ്ടിരുന്നു. പിന്നെ അകലെ കിടക്കുന്ന നിന്നോട് വിളിച്ചു പറഞ്ഞ വിഷമിപ്പിക്കുന്നത് എന്തിനാണെന്ന് കരുതി. ”

ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.