” അപ്പോൾ നീ എല്ലാം ഉറപ്പിച്ചിട്ടാണ് ഇങ്ങോട്ട് വന്നതല്ലേ. നിനക്ക് ഒരു ജീവിതം വേണ്ടെടാ, അതിനെപ്പറ്റി എന്താണ് ഇതുവരെ ചിന്തിക്കാത്തത്. ”
” എന്ത് ജീവിതം ഏട്ടത്തി. എന്റെ ജീവിതം നിങ്ങൾക്കൊക്കെ വേണ്ടിയാണ്. പിന്നെയുള്ള ജീവിതം അച്ഛനും അമ്മയും കൂടെ ഒരുക്കി തന്നതാണ്. ഞാൻ സംസാരിക്കേണ്ട എന്ന് കരുതിയതാണ് പക്ഷേ നിങ്ങൾ എന്നെക്കൊണ്ട് അത് സംസാരിപ്പിച്ചേ അടങ്ങൂ. ”
അപ്പോഴേക്കും ഗൗരി റൂമിൽ നിന്നും പുറത്തേക്ക് വന്നിരുന്നു.
” ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല ”
ഞാൻ സംസാരം അവിടെ വച്ച് നിർത്തി. അപ്പോഴേക്കും അച്ചുവും തിരിച്ചെത്തി.
” എല്ലാവരോടുമായി ഞാൻ ഇറങ്ങുകയാണ്. ഞാൻ വിളിക്കാം ചേട്ടാ ”
ഞാൻ യാത്ര പറഞ്ഞു അവിടെ നിന്നും പോന്നു ഫാമിലെത്തി അന്ന് വീടും സ്ഥലവും വന്നു കണ്ട പാർട്ടിയെ വിളിച്ചു. അടുത്തദിവസം തന്നെ നേരിട്ട് സംസാരിക്കാമെന്ന് അവർ പറഞ്ഞു. അതിൻപ്രകാരം അവരുമായി നേരിട്ട് കണ്ടു സംസാരിച്ചു എല്ലാം ഉറപ്പിച്ചു. അതിനുശേഷം ചേട്ടനുമായി കാണുന്നതിനുള്ള ഒരുക്കങ്ങളും ചെയ്തു. ചേട്ടനെത്തി ഞങ്ങൾ പറഞ്ഞതിൻപ്രകാരം രൊക്കം പൈസ തരാമെന്ന് പറഞ്ഞു. പിന്നെയുള്ള നടപടിക്രമങ്ങൾ പെട്ടെന്നായിരുന്നു, എല്ലാം കഴിഞ്ഞ് ബാങ്കിലേക്കുള്ള ഡ്രാഫ്റ്റ് വാങ്ങി അച്ഛനും ചേട്ടനും മടങ്ങി. ഇപ്രാവശ്യം നൂറിൽ നൂറ് മേനിയായിരുന്നു വിളവ്, അതുകൊണ്ടുതന്നെ വളരെ തിരക്കായിരുന്നു. അതുകഴിഞ്ഞ് അടുത്ത ഇട വിളവ് ഇറക്കാൻ ഉള്ള തയ്യാറെടുപ്പായി. ഞാനും പണിക്കാരോടൊപ്പം ഊർജ്ജസ്വലനായി ഇറങ്ങി. അതുകൊണ്ട് ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോകുന്നത് അറിയുന്നതേ ഉണ്ടായിരുന്നില്ല. എത്ര വേഗത്തിലാണ് മാസങ്ങൾ കടന്നു പോകുന്നത്. അങ്ങിനെയിരിക്കെ ഇന്ന് ഏട്ടത്തിയും അമ്മയും കൂടി എന്നെ വിളിച്ചു. ഏട്ടത്തിയാണ് സംസാരിച്ചത്
” ഹലോ വിനു, നീ തിരക്കിലാണോടാ ”
” പറഞ്ഞോളൂ ഏട്ടത്തി”
” നിനക്ക് ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ? ഏട്ടൻ വീണ്ടും പഴയ രീതിയിലേക്ക് പോകും എന്ന് തോന്നുന്നു. ആദ്യമൊന്നും ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നില്ല. ചെറിയ മണം തോന്നി ചോദിച്ചപ്പോൾ ഹാർബറിൽ പലതരം ആൾക്കാർ വരുന്നതല്ലേ അവരൊക്കെ എന്നെ മുട്ടി കടന്നു പോകുമ്പോൾ അവരിൽ നിന്നും ദേഹത്ത് കിട്ടുന്ന മണമായിരിക്കും എന്ന് ഒഴിവുവഴിവ് പറഞ്ഞിരുന്നു. ഇപ്പോൾ അത് കൂടിക്കൂടി ചെറിയ രീതിയിലുള്ള വഴക്കും ബഹളവും ഒക്കെ തുടങ്ങി. കൂടെ ആ പഴയ റാസ്കലും വന്നിട്ടുണ്ട്. ഞങ്ങളൊക്കെ അവനോട് ചോദിച്ചപ്പോൾ ഏട്ടൻ ഇനിയും അവന് പൈസ കൊടുക്കാൻ ഉണ്ട് എന്നാണ് അവൻ പറയുന്നത്. ഇപ്പോൾ കുറച്ചു നാളുകളായി ഹാർബറിൽ പോകുന്നത് തന്നെ വല്ലപ്പോഴുമാണ്. ഹാർബറിൽ വർക്ക് ചെയ്യുന്ന നിന്റെ ഒരു കൂട്ടുകാരൻ ഇല്ലേ ഷിബു ഈ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാണ് കൂടുതൽ വിവരങ്ങൾ ഞങ്ങൾ അറിയുന്നത്. ഏട്ടൻ ഹാർബറിലും മദ്യപിച്ച് ചെന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്. ഏട്ടന്റെ തരകിന്റെ കീഴിലുള്ള ബോട്ടുകൾ പലതും ഒഴിഞ്ഞു പോകാൻ തയ്യാറാവുന്നുണ്ട്. ഷിബു നിന്നെ വിളിച്ചില്ലേ. ആ പഴയ റാസ്ക്കൽ ഹാർബറിലും ഏട്ടന്റെ പാർട്ണർ ആണെന്ന് പറഞ്ഞു ചെല്ലുന്നുണ്ട്. ഞാൻ ഏട്ടന്റെ മാനേജരെ വിളിച്ചിരുന്നു. ആ പയ്യനും പറഞ്ഞത് ഏട്ടൻ തന്നെ മറ്റവനെ പരിചയപ്പെടുത്തിയത് പാർട്ണർ എന്നുപറഞ്ഞാണ്. ഇപ്പോൾ അവിടെ കൈകാര്യം ചെയ്യുന്നത് മുഴുവൻ അവനാണ്. നീ എത്രയും പെട്ടെന്ന് ഇവിടെ എത്തിയില്ല എങ്കിൽ ഏട്ടൻ പഴയ രീതിയിലേക്ക് തന്നെ തിരിച്ചു പോകും. “
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി