വസന്തം പോയതറിയാതെ – 9[ദാസൻ] 549

” ഞാൻ പോകുന്ന വഴി രണ്ടു മക്കളെയും കണ്ടിട്ടേ പോകൂ. എനിക്ക് അവിടെ ചെന്നിട്ട് ഒരുപാട് പണിയുണ്ട് ”

ഏട്ടൻ പറഞ്ഞു.

” എടാ, നീ കുടുംബത്തിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടതല്ലേ. ഇനി നിനക്ക് കുറച്ചു വിശ്രമം ആകാം. ”

” ഇപ്പോൾ മുഴുവൻ സമയം ഒരു കർഷകനായതിനാൽ എന്റെ മനസ്സിന് ഒരു സന്തോഷമുണ്ട്. വേറെ കാര്യങ്ങളെക്കുറിച്ച് ഒന്നും ആലോചിച്ച് ടെൻഷൻ അടിക്കേണ്ട. അതുകൊണ്ട് വിത്ത് മുളച്ച് ഇല പൊട്ടുന്നത് മുതൽ പൂവിരുന്ന് കായ ആകുന്നതുവരെയുള്ള നോക്കി നിൽപ്പുണ്ടല്ലോ അതൊരു പ്രത്യേക നിർവൃതിയാണ്, അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ശരി ഞാൻ ഇറങ്ങട്ടെ ”

ചേട്ടൻ വീണ്ടും

” നിനക്ക് നാളെ പോയാൽ പോരെ മോനെ ”

അത് പറഞ്ഞ് നിൽക്കുന്നതിനിടയിൽ ഗൗരി കയറിവന്നു. എന്നെ കണ്ടതോടെ മുഖവും കയറ്റിപ്പിടിച്ച് മുറിയിലേക്ക് പോകാൻ പോയപ്പോൾ ഏട്ടത്തി പിടിച്ചുനിർത്തി. ചേട്ടനുള്ള മറുപടി ഞാൻ അപ്പോഴാണ് കൊടുത്തത്.

” എനിക്ക് ഇപ്പോൾ അവിടെ നിങ്ങളറിയാത്ത ഒരു കുടുംബമുണ്ട് ”

അത് കേട്ടപ്പോൾ എല്ലാവരും പരസ്പരം നോക്കി ഗൗരിയുടെ മുഖം കൂടുതൽ ഇരുണ്ടു.

” നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള കുടുംബമല്ല. ആ കുടുംബത്തിന് ദേഷ്യവും വൈരാഗ്യവും വെച്ച് മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഞാൻ ഉദ്ദേശിക്കുന്നത് ആയിരിക്കില്ല മറ്റുള്ളവർ ധരിക്കുന്നത്, എന്നാലോ പറഞ്ഞു തെറ്റിദ്ധാരണ മാറ്റാൻ എന്ത് തയ്യാറാവില്ല. സംസാരിച്ച തീർക്കാൻ തയ്യാറായാൽ പോലും മറ്റേയാൾ അത് ചെവി കൊള്ളില്ല. പക്ഷെ ഈ കുടുംബത്തിന് അങ്ങിനെയല്ല നമ്മൾ അതിനെ വേണ്ടും വിധം പരിപാലിച്ചാൽ ഒരു വഴക്കും പിണക്കവും കൂടാതെ അതിന്റെ സ്നേഹം തിരിച്ചു തരും. നമ്മൾ എത്രത്തോളം കൂടുതൽ പരിപാലിക്കുന്നുവോ അതിന്റെ ഇരട്ടിയായി തിരിച്ചു തരുന്നു. അതുകൊണ്ട് ഞാൻ പൂർണ്ണ സംതൃപ്തനാണ്. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത മനുഷ്യരെ സ്നേഹിക്കുന്നതിലും നല്ലത്, എന്റെ ഇപ്പോഴത്തെ കുടുംബത്തിലെ അംഗങ്ങളായ ചെടികളെ സ്നേഹിക്കുന്നതാണ്. ശരി ചേട്ടാ, അച്ചു എത്താറായോ? ഇനിയിപ്പോൾ അച്ചുവിനെ കൂടി കണ്ടിട്ട് പോകാം “

ഇത് കേട്ടപ്പോൾ മോള് മുഖം കൂടുതൽ കനപ്പിച്ച് ചവിട്ടിത്തുള്ളി റൂമിലേക്ക് പോയി. ഏട്ടത്തി കൊണ്ടുവന്ന ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അച്ചു എത്തി, എന്നെ കണ്ടപ്പോഴേക്കും ഇളയച്ഛ എന്നു പറഞ്ഞ് ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാൻ അവനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്ത്.

” മോനും ചേച്ചിക്കും ഇഷ്ടപ്പെട്ട പലഹാരം അമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ട് ”

എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു ഉമ്മ തന്നു. ഏട്ടത്തി

” എടാ അച്ചു നീ പോയി കുളിച്ചിട്ടു വാ, ദേഹം മുഴുവൻ അഴുക്കായിരിക്കും. ”

അച്ചു എന്നോട് പറഞ്ഞു.

” ഇളയച്ഛാ പോകല്ലേ ഞാനിപ്പോൾ വരാം ”

ഇതും പറഞ്ഞ് അച്ചു റൂമിലേക്ക് ഓടി. ഞാൻ ചേട്ടനോട് പറഞ്ഞു.

” ഞാൻ എല്ലാം റെഡിയാക്കിയിട്ട് ചേട്ടനെ വിളിക്കാം. ചേട്ടൻ വന്നാൽ അവരുമായി സംസാരിച്ചു എല്ലാം ഉറപ്പിക്കാം. അതിനുശേഷം തീർ നടത്താം. ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് കരാർ എഴുത്ത് നടക്കില്ല എന്ന് റെഡി പൈസ അന്ന് തന്നെ രജിസ്ട്രേഷനും. അതിനവർ രണ്ടു കൂട്ടരും സമ്മതിച്ചിട്ടുണ്ട്. ”

ചേട്ടത്തി ചൂടായി

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.