വസന്തം പോയതറിയാതെ – 9[ദാസൻ] 549

” അയ്യോ ചേട്ടാ. ഇവിടെ നിന്നും വിളിച്ചതുകൊണ്ട് ഞാൻ വൈകിട്ട് തന്നെ പാലക്കാടേക്ക് തിരിച്ചു ”

” അപ്പോൾ നീ നാളെ പോകു എന്നല്ലേ എന്നോട് പറഞ്ഞത്”

” അതേ ചേട്ടാ. ഞാൻ അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. പക്ഷേ ഇവിടെ നിന്നും അണ്ണൻ വിളിച്ചതുകൊണ്ട് ഞാൻ തിരിച്ചു പോന്നു. ഏതായാലും ഞാൻ ഉടൻതന്നെ ചേട്ടനെ കാണാൻ വരുന്നുണ്ട് ”

” നീ വരുന്നതിനുമുമ്പ് എന്നെ ഒന്ന് വിളിക്കണം ”

” ശരി ചേട്ടാ ഞാൻ വിളിച്ചോളാം ”

അങ്ങനെ ആ സംസാരം മുറിഞ്ഞു. അപ്പോഴേക്കും എന്റെ കണ്ണുകളെ ഉറക്കം ബാധിച്ചു തുടങ്ങി. വെളുപ്പിനെ തന്നെ എഴുന്നേറ്റ് ഞാൻ ഫാമിലേക്ക് തിരിച്ചു. ഇനി തൽക്കാലം ആരുടെയും കൺവെട്ടത്ത് ചെല്ലാതെ ഒതുങ്ങി കൃഷിയിൽ മാത്രം ശ്രദ്ധിക്കണം. ഇപ്പോൾ വേറെ പ്രാരാബ്ധങ്ങൾ ഒന്നും ഇല്ലാത്തതിനാൽ എന്റെ പ്രയത്നം മുഴുവൻ കൃഷിയിലായി. മുഴുവൻ സമയം കൃഷിക്കാരനായതിനാൽ ഇപ്പോൾ പുതിയ പുതിയ കൃഷികൾ പരീക്ഷിച്ചു തുടങ്ങി. എന്നാലും ഇതിനിടയിൽ ഒരു ദിവസം ഞാൻ ചേട്ടനെ കാണാൻ പോയി. ചേട്ടനോട് ഒരുപാട് നിർബന്ധിച്ചതിനുശേഷം ആണ് ഞങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ സമ്മതിച്ചത്.

” വിനു അതവിടെ കിടക്കട്ടെ. ഇടയ്ക്ക് എപ്പോഴെങ്കിലും നീ ആ ജോലിക്കാരെയും വിളിച്ചു കൊണ്ടുവന്നു അവിടെ ഒന്ന് ക്ലീൻ ചെയ്താൽ മതി”

ഏട്ടത്തിക്കും അതേ അഭിപ്രായം തന്നെയായിരുന്നു.

” അതെ വിനു, നിനക്കും വേണ്ടേ ഒരു കുടുംബം. അതുകൊണ്ട് ആ വീട് അങ്ങനെ തന്നെ നിൽക്കട്ടെ. ഇപ്പോൾ അത് വിറ്റിട്ട് ഒരു ആവശ്യവുമില്ല.”

അതുതന്നെയായിരുന്നു അച്ഛനെയും അമ്മയുടെയും അഭിപ്രായം. ഞാൻ സമ്മതിച്ചില്ല

” എന്റെ കുടുംബം ഇതൊക്കെ തന്നെയാണ് ഏട്ടത്തി. അച്ഛനും അമ്മയും ഇവിടെയല്ലേ നിൽക്കുന്നത്, ആ വീട് ആൾതാമസം ഇല്ലാതെ വന്നാൽ നശിച്ചു പോകുകയുള്ളൂ. ഒന്നാമത് പഴയ വീട്, അതിന്റെ പഴമ നിലനിർത്തിക്കൊണ്ടും പുതുക്കി പണിതന്നേയുള്ളൂ. വെറുതെ നശിച്ചുപോയാൽ നഷ്ടമായിരിക്കും. അത് കൊടുത്തു കിട്ടുന്ന കാശ് ചേട്ടന് ബിസിനസിൽ ഇറക്കാമല്ലോ. അതുകൊണ്ട് ആരും ഇതിന് എതിരെ പറയരുത്. ഞാൻ അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്തു കഴിഞ്ഞു. ഒന്ന് രണ്ടുപേർ വന്ന് കണ്ടിരുന്നു. ഒരുവിധം നല്ല വിലയാണ് പറഞ്ഞിരിക്കുന്നത്. അവരുടെ നമ്പർ വാങ്ങിയിട്ടുണ്ട്, ഇന്നോ നാളെയോ ഞാൻ വിളിച്ചു പറഞ്ഞോളാം. “

ചേട്ടൻ

” അച്ഛന്റെയും അമ്മയുടെയും അഭിപ്രായം എന്താണ് ”

അച്ഛൻ പറഞ്ഞു.

” നിങ്ങൾ എന്ത് തീരുമാനിക്കുന്നുവോ അതുപോലെ നടക്കട്ടെ. എനിക്ക് എതിരഭിപ്രായം ഒന്നുമില്ല ”

അങ്ങനെ അച്ഛൻ തീരുമാനം ഞങ്ങൾക്ക് വിട്ടു തന്നു. ഞാൻ ചേട്ടനെ പറഞ്ഞ് സമ്മതിപ്പിക്കാൻ കുറെ ശ്രമിക്കേണ്ടി വന്നു. അവസാനം ചേട്ടൻ സമ്മതിച്ചു. ഞാൻ ഇറങ്ങാൻ നേരം ഇന്ന് അവിടെ തങ്ങാൻ ചേട്ടനും ഏട്ടത്തിയും അമ്മയും അച്ഛനും ഒരുപാട് നിർബന്ധിച്ചു. ഏട്ടത്തി

” എടാ വിനു നീ ഇന്നിവിടെ നിന്നിട്ട് നാളെ പോയാൽ മതി. നിനക്ക് ഗൗരിയെ കാണണ്ടേ, നിന്റെ മോളെ ”

എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും മോൾ എന്നെ കാണുമ്പോൾ ഉള്ള പ്രതികരണം ആലോചിച്ച് ഞാൻ പറഞ്ഞു.

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.