റെഡ് ഹാൻഡ് 2 [Chithra S K] 103

  ” എന്റെ പൊന്നു ശ്രീതു ഇതൊക്കെ ചിലപ്പോൾ ആ മീഡിയാസ് തന്നെ ഉണ്ടാക്കുന്ന കഥകള്ളാവും. വിശ്വനാഥനെ കൊല്ലുമത്രേ നടക്കുന്ന കാര്യം വലതും ആണോ… പിന്നെ ഞാൻ ഈ അവസരത്തിൽ പറയുവാൻ പാടില്ലാത്തതാണ് എന്നാലും ഞാൻ പറയുകയാ…ഈ പറയുന്ന വിശ്വനാഥൻ അത്ര നല്ല ആളൊന്നുമല്ല… എന്തിന് ഈ ജസ്റ്റിനടക്കം… ഇനി വിശ്വനാഥൻ തന്നെയാണോ ഈ ജസ്റ്റിനെ കൊന്നതെന്ന് എനിക്ക് നല്ല ഡൌട്ടുണ്ട്. വിശ്വനാഥൻ ആളു നല്ല മോനാണ്… അങ്ങേര് തന്നെയാവും തന്റെ നേരെയുള്ള ശ്രെദ്ധ തിരിക്കാൻ കോൾ ചെയ്തത്… ” ജോസഫ് ശ്രീതുവിനെ നോക്കി പറഞ്ഞു നിർത്തി.

  ” സർ പ്ലീസ്‌…. ഞാൻ സർ വിളിച്ചിട്ടാണ് ഇവിടെവന്നത്… ഈ കേസിൽ ഇൻടെറസ്റ്റ് ഇല്ലാത്ത ആളുമായി എനിക്ക് ഇത് പങ്കുവക്കുവാൻ ബുദ്ധിമുട്ടുണ്ട്… “ശ്രീതു ഗൗരവത്തോടെ ജെയിംസിനോട് പറഞ്ഞു.

  ” ജോസഫ്…. ഞാൻ വിളിച്ചിട്ടാണ് ശ്രീതുവന്നത്. പിന്നെ ഇത് വ്യക്തിവൈരാഗ്യം തീർക്കേണ്ട സമയമല്ല… കൊല്ലാൻ ഒരുത്തൻ തുനിഞ്ഞിറങ്ങിയാൽ അവൻ കൊല്ലാൻ ഒരു ശ്രെമവമെങ്കിലും നടത്തും… അവിടെ കേറി പറ്റുമോ എന്നുള്ള ചോദ്യത്തിന് പ്രസക്തിയില്ല ഇല്ല ശ്രീതു…. പിന്നെ ജോസഫ് വിശ്വനാഥനെ സംശയിക്കണമെങ്കിൽ എനിക്ക് നിങ്ങളെയും സംശയിക്കേണ്ടി വരും കേട്ടലോ… നിങ്ങളുടെ ശത്രുത ഡിപ്പാർട്മെന്റ് മുഴുവൻ പാട്ടാണ്… ” ജെയിംസ് പറയുന്നത് കേട്ട് ജോസഫ് തല താഴ്ത്തി ഇരുന്നു. ” ശ്രീതുവിന് ഉറപ്പുണ്ടെങ്കിൽ അദ്ദേഹത്തെ കാര്യം അവതരിപ്പിച്ചിട്ട് സെക്യൂരിറ്റി കൊടുത്തൊള്ളൂ… “

” യെസ് സർ… ” ശ്രീതു എഴുന്നേറ്റു സല്യൂട്ട് നൽകി പുറത്തേക്കിറങ്ങി.

***********************************************

തന്റെ മുന്നിലെ ഭീമമായമതിലിലേക്ക് നോക്കി.അതിന് ഒത്ത രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന വലിയ ഗേറ്റ്. അതിന്റെ സൈഡിൽ ഒരു കാപ്പി നിറത്തിലെ ബോർഡും,അതിൽ കറുത്ത കളറിൽ എഴുതിയതും ശ്രീതു ശ്രെദ്ധിച്ചു.

      ” എം എൽ എ  എം എ വിശ്വനാഥൻ “

  ഗേറ്റ് തുറന്ന് അകത്ത് കയറിയ ശ്രീതു കണ്ടത് കുറെ അനുയായികളെയാണ്. കൂട്ടത്തിലൊരുത്തൻ അവരുടെ കൈയിൽനിന്നും കുറച്ചു പേപ്പറുകളുമായി അകത്തേക്ക് കയറുന്നത് ശ്രീതു കണ്ടു. ഉടനെ തന്നെ അവൻ പുറത്തേക്കും വന്നു. വണ്ടിയിൽ നിന്നിറങ്ങിയ മുസ്തഫ ശ്രീതുവിന്റെ അടുത്തേക്ക് വന്നു നിന്നു. നടക്കുന്നതിനിടയിൽ ശ്രീതു മുസ്തഫയോട് പതിയെ ചോദിച്ചു

  ” ഇതാരാണ് മുസ്തഫ… ” ശ്രീതുവിന്റെ നോട്ടം പേപ്പറുകളുമായി നടക്കുന്ന ഖദറിട്ട ചെറുപ്പക്കാരന്റെ നേരെയായിരുന്നു.

18 Comments

  1. ❤️‍?❤️‍?

  2. ദ്രോണ നെരൂദ

    ഒരു മാസമായല്ലോ മാഷേ… അടുത്ത പാർട്ട്‌ എന്ന്‌ വരും..

  3. നിധീഷ്

    ❤❤❤

    1. താങ്ക്സ് ചേട്ടായി ???

  4. ഇപ്പോഴാണ് വായിച്ചത്….മനോഹരമായ എഴുത്ത് എന്ന് തന്നെ പറയാം…… Second part വൈകിയത് കൊണ്ട് തന്നെ മറന്ന് പോയിരുന്നു പക്ഷേ ഒട്ടും lag തോന്നാത്ത വിധം കര്യങ്ങൾ കൈകാര്യം ചെയ്തു….. അടുത്ത part കഴിയും വേഗം ഉടനെ തരാൻ ശ്രമിക്കുക .. കില്ലർ. എന്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്??? ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ ഉണ്ട്…..

    സ്നേഹത്തോടെ..??????

    1. പിന്നെ പേജ് കൂട്ടാൻ ശ്രമിക്കൂ..

    2. Thank you… Sremichu… Pakshe kure padikaanum elan unde atha vaikunathum page athikam varathadhum

  5. ???????????

    1. ??എന്തിന് ???

    1. ????????

  6. ❣️❣️❣️

    1. താങ്ക് യൂ

  7. മന്നാഡിയാർ

    1. ????ഒരുപാട് നന്ദി ?????

    2. ?????

Comments are closed.