എനിക്കും നല്ല സന്തോഷം ആയിരുന്നു , അവരൊന്നും എന്നെ വെറുത്തില്ല സ്നേഹത്തോടെ ചേർത്ത് നിർത്തി , അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ജന്മദിന ദിവസം എനിക്ക് ഒരു ബർത്ത് ഡേ കാർഡ് വരുന്നത് , ഒരു സിമ്പിൾ വിഷ് അതിന്റെ തായേ വിത്ത് ലവ് സൂര്യ , എന്നെഴുതിയിരുന്നു , അത് ഞാൻ അത്ര കാര്യം ആക്കിയില്ല എന്നാൽ അടുത്ത ന്യൂ ഇയർ ,ഓണം ,ഈദ് ,ക്രിസ്മസ് എന്ന് വേണ്ട എല്ലാ ആഘോഷ ദിനങ്ങളിലും എനിക്ക് ഓരോ കാർഡ് വന്നോണ്ടിരുന്നു , പിന്നീട് ഉള്ള വർഷങ്ങളിൽ അതിൽ പ്രണയം നിറഞ്ഞ വരികൾ ഞാൻ കണ്ടു , എന്റെ മനസ്സിലും കാണാത്ത അറിയാത്ത ആ ആളെ ഞാൻ സ്വപ്നം കാണാൻ തുടങ്ങി , ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചോണ്ടിരിക്കുമ്പോൾ ആണ് എന്റെ മുത്തശ്ശി തിരിച്ചു വരുന്നത് അമ്മമ പോണ്ട എന്ന് കുറെ പറഞ്ഞെങ്കിലും മുത്തശ്ശിയെ ഒറ്റക്ക് വിടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ മുത്തശ്ശിയുടെ കൂടെ വീട്ടിലേക്ക് പോയി , പിന്നെയും എന്റെ പ്രണയം എന്നെ തേടി എത്തി കത്തുകളിലൂടെ , കൂടാതെ എന്റെ സ്കൂൾ ഫീസും മറ്റും എല്ലാം തന്നെ അവൻ അടച്ചു പൊന്നു എന്നോട് ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു പഠിക്കണം നീ നിന്റെ പഠിപ്പ് പൂർത്തിയാക്കി വരുന്ന അന്ന് ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന് ,, എനിക്കും സന്തോഷം ആയിരുന്നു അത് , പ്ലസ് ടു പഠിച്ചോണ്ടിരിക്കുമ്പോൾ ആണ് മുത്തശ്ശി മരണപ്പെടുന്നത് , അതെനിക്ക് ഒരു ഷോക്ക് തന്നെ ആയിരുന്നു , എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്നെ അമ്മമ്മ വന്ന് വിളിച്ചു , ആരോരും തുണയില്ലാതെ അവിടെ നിൽക്കാൻ പറ്റാത്ത കൊണ്ട് ഞാൻ അവരുടെ കൂടെ പോയി , വീണ്ടും എന്റെ ദിനചര്യകളും പഠിത്തവും ആയി ഞാൻ മുന്നോട്ട് പോയി, വീണ്ടും ഒരു വർഷ കാലത്തിനു ശേഷം അടുത്ത ദുരന്തം എന്നെ പിടികൂടി , അമ്മമ്മയും മുത്തശ്ശനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് അവർ രണ്ടുപേരും പോയി , കുടുംബങ്ങൾ എല്ലാം വന്നിരുന്നു , ചടങ്ങുകൾ എല്ലാം കഴിഞ്ഞതും അമ്മമ്മയുടെ മകൾ രാധ എന്നോട് കൂടെ ചെല്ലാൻ പറഞ്ഞു എന്നാൽ ഞാൻ പോയില്ല , ഇനി ആർക്കും ബാധ്യത ആവാൻ വയ്യായിരുന്നു , പിന്നെ ,,പിന്നെ ,, എന്റെ സ്വപ്നത്തിലെ രാജകുമാരൻ അവന് ഇവിടെ അല്ലെ അറിയൂ , അതുകൊണ്ട് ഞാൻ ഇല്ലെന്ന് തീർത്തു പറഞ്ഞുകൊണ്ട് മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി , 2 ദിവസം കഴിഞ്ഞതും ഒരു ഗുഡ്സ് നിറയെ അവശ്യ സാധനങ്ങൾ നിറച്ചു ഒരു വണ്ടി വന്ന് നിന്നു , ഞാൻ സംശയത്തോടെ അവരെ നോക്കിയപ്പോൾ അവർ എനിക്കൊരു കത്ത് തന്നു , എന്റെ പ്രാണന്റെ കരുതൽ ആയിരുന്നു ആ വന്നത് , ഞാൻ ഒറ്റക്കായത് അറിഞ്ഞു എന്നെ സഹായിക്കാൻ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു , കൂടെ എന്റെ പേരിൽ എടുത്ത അക്കൗണ്ട് ബുക്കും എടിഎം കാർഡും ഉണ്ടായിരുന്നു , എല്ലാം ഞാൻ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു , ദിവസങ്ങൾ കടന്നു പോയി എന്റെ പ്രാണന് വേണ്ടി ഞാൻ വാശിയോടെ പഠിച്ചു .
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്പല നടയിൽ വെച്ചു കുറച്ചു ദിവസമായി ഒരാൾ എന്നെ തന്നെ ശ്രേദ്ധിച്ചു നിൽക്കുന്നത് ഞാൻ കാണാൻ തുടങ്ങി , ഒരു ശല്യത്തിനും ആൾ വരില്ല , ചുമ്മാ നോക്കി നിക്കും പോകും , ഞാനും അത് മൈൻഡ് ചെയ്യാതെ ആയി , ഒരിക്കൽ അയാൾ എന്റടുത്തു വന്നു , ഞാൻ അയാളെ സംശയത്തോടെ നോക്കി
“ ഇനിയും നിന്നെ കാത്തിരിപ്പിക്കാൻ വയ്യ പ്രിയ ,നിനക്ക് എന്റേത് ആയിക്കൂടെ , ഞാൻ കൂട്ടട്ടെ നിന്നെ എന്റെ ജീവിതത്തിലേക്ക് “,,, അവൻ പ്രണയാതുരമായി എന്നോട് ചോദിച്ചു ,,
എന്റെ പ്രാണൻ മാത്രം എന്നെ വിളിക്കുന്ന പ്രിയ എന്ന വിളിയിൽ തന്നെ ഞാൻ ആകെ ഞെട്ടിയിരുന്നു , എങ്കിലും ഞാൻ ഒന്നും പറയാതെ അവിടുന്ന് നടന്നു , കുറച്ചെത്തി തിരിഞ്ഞു നോക്കുമ്പോൾ അയാൾ അങ്ങനെ അവിടെ നിൽക്കുന്നുണ്ടായിരുന്നു ഒരു ചിരിയോടെ , എന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു പോയി , താൻ ഇത്രനാളും കാത്തിരുന്ന കാണാൻ കൊതിച്ച വ്യക്തിയാണ് തന്റെ മുന്നിലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല , ആകെ ഒരു മരവിപ്പായിരുന്നു .
പിറ്റേ ദിവസം അമ്പലത്തിൽ വെച്ചു അയാളെ പിന്നെയും കണ്ടു അപ്പോൾ കൂടെ വേറെയും കുറച്ചുപേർ ഉണ്ടായിരുന്നു , അയാളുടെ സഹോദരങ്ങൾ ആണെന്ന് പറഞ്ഞു അതിൽ 2 പേർ എന്നെ പരിചയപ്പെട്ടു ബാക്കി ഉള്ളവർ കുട്ടുകാർ ആണെന്ന് പറഞ്ഞു , അവരിൽ നിന്നും എനിക്ക് കിട്ടി അയാളുടെ പേര് “ജയസൂര്യ ”
അതുകൂടി ആയതും എന്നിലെ സംശയങ്ങൾ നീങ്ങി തുടങ്ങി ,എന്നാലും എനിക്ക് ഉറപ്പ് വേണമായിരുന്നു അതിന് എന്റെ മുന്നിൽ ഞാൻ ആത്മാർഥമായി വിശ്വസിക്കുന്ന ഒരാളെ തന്നെ കൂട്ടുപിടിച്ചു എന്റെ ആരാധ്യനായ ആ പരമശിവനെ .
വീണ്ടും ദിവസങ്ങൾ മറിഞ്ഞു ദിവസവും അയാൾ വരും ആവശ്യം അറിയിക്കും ഒടുക്കം ഞാൻ ആ ശിവന്റെ മേൽ അയാളെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു ഇത്രയും നാൾ കൂടെ നിന്നതും ഇനി കൂടെ ഉണ്ടാവേണ്ടതും ഇയാൾ ആണെന്ന് , അതിനു എന്നെ പോലും അതിശയപ്പെടുത്തി ഇതുവരെ ഉള്ള മുഴുവൻ കാര്യങ്ങൾ പറഞ്ഞു ആ ശിവന്റെ വിഗ്രഹത്തെ സാക്ഷിയാക്കി എനിക്ക് സത്യം ചെയ്തു തന്നു , അതോടെ ഞാൻ അയാളെ പൂർണമായും വിശ്വസിച്ചു , അയാൾ ഒരു ജ്യോത്സ്യനെ കണ്ടെന്നും 3 ദിവസം കഴിഞ്ഞാൽ നല്ലൊരു മുഹൂർത്തം ഉണ്ടെന്നും അന്ന് നമുക്ക് ഇവിടെ തന്നെ വെച്ച് താലികെട്ടാം ശേഷം വീട്ടിൽ പോയി രണ്ട് ദിവസം കഴിഞ്ഞു റിസെപ്ഷനും നടത്തം എന്ന് പറഞ്ഞു , എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ട് എല്ലാത്തിനും സമ്മതം പറഞ്ഞു , പറഞ്ഞ ദിവസം തന്നെ അയാളും അയാളുടെ ആണും പെണ്ണും ആയ 8 പേർ അടങ്ങുന്ന കൂട്ടുകാരും വന്നു , എനിക്കുള്ള കല്യാണ സാരിയും മറ്റുമെല്ലാം അവർ തന്നെ കൊണ്ട് വന്നിരുന്നു അതൊക്കെ ഉടുപ്പിച്ചു എന്നെ ആ ശിവന്റെ മുന്നിൽ തന്നെ വെച്ച് താലി ചാർത്തി , അതിനു ശേഷം അവരെല്ലാം കൂടി അവിടുന്ന് കുറച്ചു ദൂരെ ഉള്ള അവരുടെ വീട് എന്ന് പറഞ്ഞ സ്ഥലത്തേക്ക് എന്നെ കൊണ്ട് പോയി , അവിടെ ഒരു മധ്യവയസ്ക ആയ സ്ത്രീ എന്നെ നിലവിളക്ക് ഒന്നും ഇല്ലാതെ തന്നെ അകത്തേക്ക് കയറ്റി ,പിന്നെ ഒരു മുറിയിലേക്ക് ആക്കി മാറ്റി ഉടുക്കാൻ ഡ്രസ്സ് തന്നു , വലിയ ഒരു വില്ല ആയിരുന്നു അത് , അതുകൊണ്ട് തന്നെ റൂമും വലുതായിയുന്ന്നു , ഞാൻ ഫ്രഷ് ആയി ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നു , പിറത്തേക്കിറങ്ങിയതും ഞാൻ ആകെ ഞെട്ടിപ്പോയി , അവിടെ ,,അവിടെ എന്റെ കഴുത്തിൽ താലി കെട്ടിയവനും നേരത്തെ ഫ്രണ്ട് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയവളും സ്വയം മറന്നു ചുംബനത്തിൽ ആയിരുന്നു , കൂടെ ബാക്കി ഉള്ള കൂട്ടുകാർ എല്ലാം മദ്യസേവയിലും ,,,
എനിക്ക് തല കറങ്ങുന്ന പോലെ തോന്നി , എന്റെ കൈകാലുകൾ വിറച്ചു , ചതി പറ്റി എന്ന് തോന്നി ,ഞാൻ അലറി വിളിച്ചു
“ സൂര്യേട്ട “
എന്റെ അലർച്ച കേട്ടിട്ടും ഒരു കൂസലുമില്ലാതെ അവർ അവരുടെ പ്രവർത്തി തുടർന്നു , ഞാൻ ആകെ തകർന്ന് പോയി , അവന്റെ കൂട്ടുകാരെല്ലാം എന്നെ നോക്കിയത് കണ്ട് അറപ്പ് തോന്നി എനിക്ക് , ഞാൻ അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവളെ അയാളിൽ നിന്നും തള്ളി മാറ്റി അവൾ താഴേക്ക് വീണു , അതുകണ്ട് ദേഷ്യം കയറി അയാൾ എന്നെ ചാടി എണീച് ആഞ്ഞടിച്ചു , എന്റെ തലയാകെ കറങ്ങിപോയി , വേര് സൈഡിലേക്ക് വെച്ചുപോയി
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu