രാവിലെ എല്ലാവരും ഒരുങ്ങി വന്നതും ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഒമെറിനെ കാണാഞ്ഞു അവരെല്ലാം കാര്യം അന്വേഷിച്ചു ,ജാനകി കാര്യം പറഞ്ഞതും അവരെല്ലാം ഭക്ഷണം കഴിച്ചു എണീച്ചു , ഇറങ്ങുന്നതിന് മുൻപ് അച്ചു ജാനകിയോട് ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചു , പെൺപടകൾ എല്ലാം ബാഗും തൂക്കി പുറത്തേക്കിറങ്ങിയതും രണ്ടു വണ്ടികൾ അവരുടെ മുന്നിലേക്ക് വന്ന് നിന്നു , രണ്ടു ലേഡീസ് ഡ്രൈവർസ് ആയിരുന്നു അതിൽ , അവർക്ക് പോകാൻ ഉള്ള വണ്ടി ആണെന്ന് പറഞ്ഞതും അവരെല്ലാം അതിലേക്ക് കയറി അവിടേം വിട്ടു , പോകുന്ന വഴി ഡ്രൈവർമാരായ ജയയെയും വിദ്യയേയും അവർ പരിചയപ്പെട്ടൊരുന്നു , വൈകീട്ട് പാർക്കിങ്ങിൽ തന്നെ ഉണ്ടാവും എന്ന ഉറപ്പിൽ അവരെ കോളേജിൽ വിട്ടു .
ഓഫീസിൽ എത്തിയ ശേഷം അവരുടെതായ കാര്യങ്ങളിലേക്ക് കടന്നു അവർ , ദേവയാനിയും കാതറിനും കാര്യങ്ങൾ എല്ലാം ഭംഗിയായി തന്നെ ചെയ്ത് തീർത്തു ,ഇപ്പോ അവരുടെ കൂടെ വേണിയും നല്ലപോലെ സഹകരിച്ചു തന്നെ ഒപ്പം ഉണ്ട് .
തന്റെ ക്യാബിനിൽ ഇരുന്നുകൊണ്ട് ചുമ്മാ cctv വിഷുവൽസ് കണ്ടിരിക്ക ആണ് അച്ചു , അപ്പോഴാണ് അവൻ ഒരു കാര്യം ശ്രേദ്ധിച്ചത് ഇന്നലേ തന്നെ നീക്കിയിരിന്ന ആ പെൺ കുട്ടികൾ രണ്ട് മൂന്ന് തവണ അവന്റെ ക്യാബിനിലേക്ക് വരുന്നതും എന്നാൽ ഡോർ വരെ എത്തി എന്തൊക്കയോ സംസാരിച്ച ശേഷം വീണ്ടും തിരിച്ചുപോകും , അവൻ അവരുടെ ചെയ്തികൾ തന്നെ നോക്കി ഇരുന്നു , അവർക്ക് കാര്യമായി തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അവന് മനസ്സിലായിരുന്നു .
ലഞ്ച് ടൈമിൽ രാജേട്ടനോട് തന്റെ ഫുഡ് ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുക ആണ് വേണി , ഫോണിൽ എന്തോ നോക്കി ഇരുന്ന അവൾക്ക് മുന്നിലേക്ക് രാജേട്ടൻ അവളുടെ ലഞ്ച് കൊണ്ട് വെച്ചു , തൈരിൽ കുഴച്ച ചോർ അല്ലാതെ ലഞ്ച് അവൾ കഴിക്കാറില്ലായിരുന്നു , എന്നാൽ ഇന്നതിന്റെ കൂടെ മാങ്ങ ചമ്മന്തിയും കാരറ്റും കുക്കുമ്പറും ചേർന്ന സലാഡും കൂടെ ഒരു ഗ്ലാസ് ജ്യൂസും കണ്ടതും അവൾ സംശയത്തോടെ രാജേട്ടനെ നോക്കി
രാജേട്ടൻ: അച്ചു കുഞ്ഞിന്റെ ഓർഡർ ആണ് , മാങ്ങാ ചമ്മന്തി ഉപ്പ് മാത്രേ ഉള്ളു അത് കഴിക്ക ,പിന്നെ സാലഡ് മുഴുവൻ കഴിക്കണം , നാളെ മുതൽ ബ്രേക്ക് ഫാസ്റ്റും വൈകിട്ടത്തെ ചായായും എല്ലാം മോൾക്ക് ഇവിടുന്ന് ആണ് , കഴിക്കാൻ പറ്റുന്നത് എന്തൊക്കെ ആണെന്ന് കുഞ് ഡോക്ടറോട് ചോദിച്ച ശേഷം ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ട് ,,,,, രാജേട്ടൻ അവളുടെ നോട്ടം കണ്ട് രാജേട്ടൻ വിശദമായി തന്നെ പറഞ്ഞു കൊടുത്തു , ഇതെല്ലം കേട്ട് സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ അവൾ കഴിക്കാൻ തുടങ്ങി , ഇതുവരെ ഇല്ലാത്ത അപാരമായ ഒരു രുചി തോന്നി അവൾക്ക് ആ ഭക്ഷണത്തിൽ .
ആളൊഴിഞ്ഞ ഒരു മൂലയിലെ ടേബിൾ നോക്കി കയ്യിലുള്ള പൊതിയുമായി ആ രണ്ട് പെൺകുട്ടികൾ അവരെ ആരും ശ്രെദ്ധിക്കുന്നില്ലെന്ന് നോക്കി അവിടെ ഇരുന്നു , ഒരു പൊതിയിൽ നിന്നും ഷെയർ ചെയ്താണ് അവർ കഴിക്കാൻ ഇരുന്നത് , എന്നാൽ പെട്ടെന്ന് ആരോ ആ പൊതി അവരിൽ നിന്നും വാങ്ങി അവർക്ക് ഓപ്പോസിറ്റ് ആയ ചെയറിലേക്ക് ഇരുന്നു , തങ്ങളുടെ പൊതി കയ്യിൽ പിടിച്ചു തങ്ങൾക് ഓപ്പോസിറ്റ് ആയി ഇരിക്കുന്ന ആളെ കണ്ടതും അവർ രണ്ടുപേരും ഞെട്ടിക്കൊണ്ട് ഇരുന്നിടത് നിന്നും എണീച്ചു അവനെ തന്നെ നോക്കി ഇരുന്നു , എന്നാൽ അവരുടെ നോട്ടം ഒന്നും വക വയ്ക്കാതെ അവരുടെ പൊതി അവൻ പതിയെ തുറന്നു , പഴകി കേടുവന്ന ആ ചോറിന്റെ മണം പൊതി തുറന്നപ്പോഴേക്കും പുറത്തു വന്നതും അതുപോലെ തന്നെ അടച്ചു വെച്ചു അവൻ , ആ രണ്ടു പെൺകുട്ടികൾ നിസ്സഹായാർ ആയി കണ്ണീരോടെ തല താഴ്ത്തി നിന്നു , അവർ അവിടുന്ന് പെട്ടെന്ന് പോകാൻ തിരിയാൻ നിന്നതും “ എവിടെ പോകുന്നു , ഇരിക്കവിടെ “ അവന്റെ ശാസന നിറഞ്ഞ സ്വരം അവിടെ ഉയർന്നതും അവർ പേടിയോടെ അവിടെ തന്നെ ഇരുന്നു അവനെ നോക്കാൻ ആവാതെ തല താഴ്ത്തി ഇരുന്നു .
നല്ല ആവി പറക്കുന്ന ചൂട് ചോറും കറികളും ഉപ്പേരികളും അടങ്ങിയ പ്ലേറ്റ് അവരുടെ മുന്നിൽ രാജേട്ടൻ കൊണ്ട് വെച്ചതും അവർ അറിയാതെ തല ഉയർത്തി അവനെ നോക്കി ,
അച്ചു : രാജേട്ടാ ,ഇന്ന് മുതൽ ഇവർക്ക് രണ്ടുപേർക്കും ഇവിടെ നിന്നാണ് മെസ്സ് , രാവിലെ ബ്രേക്ക് ഫാസ്റ്റും ലഞ്ചും മാത്രം അല്ല രാത്രിക്ക് എന്തെങ്കിലും പാർസൽ ആക്കി കൊടുക്കുകയും വേണം , അതെല്ലാം എന്റെ അക്കൗണ്ടിൽ എഴുതിയ മതി , പിന്നെ ഇവർ വേണ്ട വാങ്ങില്ല എന്നെങ്ങാനും പറഞ്ഞ ഇവരോട് നാളെ മുതൽ ഇങ്ങോട്ട് പണിക്ക് വരേണ്ട എന്ന് പറഞ്ഞേക്ക് … അവൻ അവരെയും രാജേട്ടനേയും നോക്കി പറഞ്ഞു , അതുകേട്ട രാജേട്ടൻ ചിരിയോടെ തലയാട്ടി അവിടുന്ന് പോയി , അവൻ അവരെ നോക്കി ഇപ്പോഴും അവനെ തന്നെ ദയനീയമായി നോക്കി നിൽക്കുക ആണ് അവർ
അച്ചു : കഴിക്ക് , എന്നിട്ട് നമുക്ക് സംസാരിക്കാം ,,അവരോട് പറഞ്ഞ ശേഷം അവന്റെ മുന്നിലെ ഭക്ഷണം അവൻ കഴിക്കാൻ തുടങ്ങി , അവരും ഒന്ന് പരസ്പരം നോക്കിയ ശേഷം ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഭക്ഷണം കഴിച്ചു , മനസ്സും വയറും നിറഞ്ഞു അവർക്ക് .
ഭക്ഷണ ശേഷം കൈകഴുകി വരാൻ പറഞ്ഞു അവരെ വിട്ടു , അവർ തിരിച്ചെത്തിയപ്പോൾ അച്ചു ഒരു ഗ്ലാസ് ജ്യൂസും കയ്യിൽ പിടിച്ചു അവിടെ തന്നെ ഇരിക്കുന്നുണ്ട് , അവർക്കെന്ന പോലെ രണ്ട് ഗ്ലാസ് ജ്യൂസ് ടേബിളിൽ ഇരിക്കുന്നുമുണ്ട് , അവർ ടേബിളിനരികിൽ വന്ന് നിന്നു , അവൻ കൈകാണിച്ചിരിക്കാൻ പറഞ്ഞു അവർ ഇരുന്നു , കൈകാണിച്ചു ജ്യൂസ് കാണിച്ചു , അവർ അത് കുറച്ചു പതിയെ കുടിച്ചു,ജീവിതത്തിൽ ഇതുവരെ അറിയാത്ത രുചി ആയിരുന്നു അതെല്ലാം അവർക്ക് , അവരുടെ കണ്ണുകളിൽ കണ്ണുനീർ തളംകെട്ടി ,ഇതെല്ലം അച്ചു ശ്രേദ്ധിച്ചിരുന്നു .
അച്ചു : നിങ്ങൾക്ക് എന്നോട് എന്തോ പറയാൻ ഇല്ലേ , നമുക്ക് അതിൽ നിന്നും തന്നെ തുടങ്ങാം , അതാവുമ്പോൾ ഒരു ഏകദേശ രൂപം ഇന്നത്തെ കാര്യത്തിലും എനിക്ക് കിട്ടും , അപ്പോ തുടങ്ങിക്കോ …..അവൻ അവരെ നോക്കി പറഞ്ഞു . ഇതെല്ലം കേട്ട് ഞെട്ടി ഇരിക്കുക ആണ് അവർ പരസ്പരം മുഖത്തോട് മുഖം നോക്കിയ ശേഷം ഒരാൾ മറ്റേ ആളോട് എന്തോ കണ്ണ് കാണിച്ചതും , അവൾ ബാഗിൽ നിന്നും ഒരു പേപ്പർ കട്ടിങ് എടുത്തു അവന് നേരെ നീട്ടി , അവൻ സംശയത്തോടെ തന്നെ അത് വാങ്ങിനോക്കി , അതൊരു ആഡ് ആയിരുന്നു , ഒരു സ്പോർട്സ് കോളേജ് വിൽപ്പനക്കെന്ന ആഡ് , അവൻ അതിലേക്കും അവരെയും മാറി മാറി നോക്കി , അവന്റെ നോട്ടത്തിന് അർത്ഥം മനസ്സിലായ അവർ അവനെ ഒന്ന് നോക്കി
“ സാർ , ഞാൻ ചാരു ,ഇവൾ ചീരു , ഞങ്ങൾ പാലക്കാട് തമിഴ്നാട് ബോർഡറിനോട് ചേർന്നുള്ള ഒരു സ്ഥലമായ ഇന്ദ്രപുരം എന്നിടത്തെ ഒരു എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കൾ ആണ് , ഈ പേപ്പറിൽ പറയുന്ന കോളേജും അതേ സ്ഥലത്തു തന്നെ ആണ് ഉള്ളത് , ഒരുപാട് ബുദ്ധിമുട്ടിയും കഷ്ട്ടപെട്ടുമാണ് ഞങ്ങൾ സാറിന്റെ അടുത്ത് എത്തിയത് , ഞങ്ങളെ ഇങ്ങോട്ട് അയച്ചവർ ഒരുപാട് പ്രതീക്ഷയോടെ ആണ് സാറിനെ കാത്തിരിക്കുന്നത് , സാർ ഞങ്ങളെ കൈവെടിയരുത് ,,,,,, കണ്ണീരോടെ കൈകൾ കൂപ്പി അവർ പറഞ്ഞുകൊണ്ട് അവന്റെ കാൽക്കലേക്ക് വീണു അവർ , പെട്ടെന്നായത് കൊണ്ട് അച്ചുവും ഒന്ന് ഞെട്ടിപ്പോയി , അവന്റെ കാലിൽ മുറുകെ പിടിച്ചു കരയുന്ന രണ്ടുപെൺകുട്ടികളെ കാണെ അവന്റെ നെഞ്ചിൽ എന്തെന്നില്ലാത്ത ഒരു വേദന വന്നു , തന്റെ എന്ത് സഹായം ആണ് ഇവർക്ക് വേണ്ടത് എന്നറിയാതെ അവൻ ആകെ വിഷമിച്ചു , അവനെ നോക്കി കൈകൾ കൂപ്പി കണ്ണീരോടെ ഇരിക്കുന്ന ആ പെൺകുട്ടികളെ കാണെ അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu