ഫൈസു : ഉമ്മ , ഇത്താക്ക് ജോബ് കിട്ടി , അതും ഇത്താന്റെ ഡ്രീം ജോബ് ,,,, അവൻ സന്തോഷത്തോടെ പറഞ്ഞു കൊണ്ട് നജീബിന്റെ കയ്യിൽ നിന്നും ലെറ്റർ വാങ്ങി വായിക്കാൻ തുടങ്ങി , ഫർസാന ഓടി ചെന്ന് മഹായെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി മുത്തി അതുപോലെ ഉമ്മക്കും കൊടുത്തു , അവളുടെ സന്തോഷം കണ്ട അവരുടെയെല്ലാം മനസ്സും നിറഞ്ഞു .
“ ആഅളളാഹ്ഹ്ഹ് “,,,
പെട്ടെന്ന് ഫൈസലിന്റെ നിലവിളി കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത് അവിടെ തലക്ക് കയ്യും കൊടുത്തു കയ്യിൽ ഫർസാനയുടെ ലെറ്ററും പിടിച്ചിരിക്കുന്ന ഫൈസലിനെ കണ്ടതും നജീബ് കാര്യം അന്വേഷിച്ചു
നജീബ് : എന്താടാ അനക്ക് പറ്റിയെ ,,,,
ഫൈസൽ : ന്യൂ പ്രൊജക്റ്റ് മാനേജർ ,,, അവൻ ഫർസാനയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു , അപ്പോഴും അവർക്ക് കാര്യം മനസ്സിലാവാതെ അവനെ നോക്കി
ഫൈസൽ : എനിക്കും ഇത്താക്കും ജോയിൻ ചെയ്യേണ്ടത് ഒരേ കമ്പനിയിൽ ആണ് ഇത്ത പ്രൊജക്റ്റ് മാനേജരും ഞാൻ ഇത്താന്റെ അസ്സിസ്റ്റന്റും ,,, അവൻ വിഷമത്തോടെ പറഞ്ഞു
അത് കേട്ടതും ഫർസാന ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു ,
ഫർസാന : നീ ഭാഗ്യമുള്ളവൻ ആട , ഇപ്പോ തന്നെ ഇങ്ങനെ ഒരു പൊസിഷനിൽ കിട്ടുക എന്ന് പറഞ്ഞാൽ യൂ ർ റിയലി ലക്കി അതും ഈ കമ്പനിയിൽ ,,,
ഫൈസൽ : അതിന് ഞങ്ങടെ കമ്പനി ഇവരുമായി മെർജ് ചെയ്തതല്ലേ , പിന്നെ ഇത് അത്ര വല്യേ കമ്പനി ഒന്നും അല്ലാലോ ,,
ഫർസാന : എടാ പൊട്ടാ നിനക്ക് ഒന്നും അറിയില്ല ,,,, അതും പറഞ്ഞു ഫർസാന അവൾക്കറിയാവുന്ന ഹിസ്റ്ററി മൊത്തം പറഞ്ഞു , ഇപ്പോ അവർ എല്ലാ കമ്പനികളും മെർജ് ചെയ്യുക ആണെന്നും അത് കഴിഞ്ഞാൽ കൊച്ചിയിൽ ആവും ഹെഡ് ഓഫീസ് എന്നും ഒക്കെ ഉള്ള കാര്യങ്ങൾ അവൾ പറഞ്ഞു ,,, അവൾ അവിടെ നിന്ന് ഇറങ്ങുന്നതിന് മുൻപ് കതേരിനിൽ നിന്നും അറിഞ്ഞതാണ് അതെല്ലാം ,,,,, അവൾ പറഞ്ഞതെല്ലാം കേട്ട് ഞെട്ടി പോയി ഫൈസൽ
ഫർസാന : മുഴുവൻ കമ്പനികളും മെർജ് ചെയ്താൽ ഏഷ്യയിലേ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പ് ഇതാവും , അപ്പോ അവിടെ വർക്ക് ചെയ്യുന്നത് നല്ലതോ ചീത്തയോ ,,, അവൾ അവനെ ആക്കികൊണ്ട് ചോദിച്ചുകൊണ്ട് അകത്തേക്ക് പോയി കൂടെ ബാക്കിയുള്ളവരും ,
——————/////////————///////———//////——
വൈകീട്ട് കുറച്ചു നേടാതെ തന്നെ അച്ചുവും കൂട്ടരും വീട്ടിലേക്ക് എത്തി, നാളെ മുതൽ ക്ലാസ് തുടങ്ങുന്നത് കൊണ്ട് പെൺപടകളെ കൂട്ടി ഒരു ചെറിയ ഷോപ്പിങ്ങിന് ഇറങ്ങി അവർ , ഡ്രെസ്സുകളും അവശ്യ സാധനങ്ങളും വാങ്ങി കൂടെ ശിവക്കും കുട്ടികൾക്കും ഉള്ളതും മറക്കാതെ തന്നെ വാങ്ങിച്ചു , ദേവുട്ടിയും ദേവുട്ടനും കുട്ടികൾക്ക് വാങ്ങുന്ന ടോയ്സിൽ നിന്നെല്ലാം ഒരെണ്ണം വീതം അവർക്കും വാങ്ങി , ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഐസ് ക്രീമും മറ്റുമെല്ലാം കഴിച്ച ശേഷം ആണ് , അവർ വീട്ടിലേക്ക് തിരിച്ചു പോയത് , നാളേക്കുള്ള എല്ലാം റെഡി ആക്കി വെച്ച ശേഷം ഭക്ഷണം കഴിക്കാൻ എല്ലാവരും ഇരുന്നു .
മാധവി : ശിവടെ കുഞ്ഞുങ്ങളുടെ ചടങ്ങ് നടത്തണ്ടേ , ദിവസം ഇങ് ആയി ,,, അവർ എല്ലാവരോടും ആയി പറഞ്ഞു ,,
മഹേഷ് : പിന്നെ നടത്താതെ , നമ്മളൊക്കെ ഇവിടെ ഇല്ലേ , കാര്യങ്ങൾ എന്താ വേണ്ടത് അതുപോലെ ചെയ്യാം ,,,, എല്ലാവരുടെയും തീരുമാനം അതുതന്നെ ആയത്കൊണ്ട് എല്ലാവരും സന്തോഷത്തോടെ അതിന് സമ്മതം മൂളി .
രാത്രി കുഞ്ഞുങ്ങൾ കരഞ്ഞപ്പോൾ ജാനകി എണീച്ചു ശിവയെ ഉണർത്തി അവർക്ക് പാൽ കൊടുക്കാൻ പറഞ്ഞു നിന്നപ്പോൾ ആണ് ആരോ ഹാളിൽ നടക്കുന്നത് പോലെ തോന്നിയത് സമയം 3 മണി കഴിഞ്ഞത്കൊണ്ട് ആരെന്ന സംശയത്തിൽ ആണ് അവർ പുറത്തേക്ക് ഇറങ്ങിയത് , ഡൈനിങ് ടേബിളിൽ ഒരു പാത്രത്തിൽ പുഴുങ്ങിയ മുട്ടയും പുഴുങ്ങിയ പഴവും ടോസ്സ്റ്റ് ചെയ്ത ബ്രെഡ്ഡും ഇരിക്കുന്നത് കണ്ട ജാനകി ഇതിപ്പോ എന്ത് സംഭവം എന്നറിയാൻ അങ്ങോട്ട് നടന്നു , അപ്പോഴാണ് കിച്ചണിൽ നിന്നും ചൂട് ചായയും ആയി ഒമർ വരുന്നത് കണ്ടത് , ജാനകിയെ അവിടെ കണ്ട് അവൻ ഒന്ന് ചിരിച്ചു
ഒമർ : ശബ്ദം കേട്ട് ഉറക്കം പോയോ അമ്മേ , സോറി ,,അവൻ ചിരിയോടെ പറഞ്ഞു
ജാനകി : ഹേയ് ,അതൊന്നും അല്ല കുഞ്ഞുങ്ങൾ എണീച്ചിട്ടുണ്ട് അവർക്ക് പാൽ കൊടുക്കാൻ എണീച്ചപ്പഴാ ഇവിടുന്ന് ശബ്ദം കേട്ടത് , അല്ല എന്താ ഇപ്പൊ ഇത് പരുപാടി , ,,,അവർ സംശയത്തോടെ ചോദിച്ചു
ഒമർ : ഇന്നും നാളെയും സുന്നത് നോമ്പ് ആണ് , അപ്പോ അത്തായം കഴിക്കാൻ വന്നതാ ,, അവൻ വീണ്ടും ചിരിയോടെ തന്നെ പറഞ്ഞു
ജാനകി : എന്നിട്ടെന്താ നീ പറയാഞ്ഞേ ,ഇതൊക്കെ നീ തന്നെ ഉണ്ടാക്കിയോ , ഒന്ന് പറഞ്ഞിരുന്നേൽ ഞങ്ങൾ ഉണ്ടാക്കി വക്കിലായിരുന്നോ ,,,,
ഒമർ : അത് സാരല്ല ‘അമ്മ , എനിക്ക് ഇതൊക്കെ ശീലം ആണ് , ‘അമ്മ പോയി കിടന്നോ , സമയം ഒരുപാട് ആയി ,,,,, ജാനകി അവനെ ഒന്ന് നോക്കിയ ശേഷം റൂമിലേക്ക് പോയി കിടന്നു .
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu