സൂര്യ : ഞാൻ ,ഞാൻ എങ്ങനെ മോളെ നിന്നെ , ഈ ഒരു അവസ്ഥയിൽ ,,, അവൻ അലറിക്കരഞ്ഞുപോയി ,,,
ഞാൻ എന്റെ വാക്കിൽ തന്നെ ഉറച്ചു നിന്നു , എന്നാൽ എന്നെ വീണ്ടും അത്ഭുതപ്പെടുത്തി അവൻ അവന്റെ കഴുത്തിൽ കിടന്ന അവന്റെ പേര് കൊത്തിയ മാല എന്റെ കഴുത്തിൽ ഇട്ട് തന്നു , തള്ളവിരൽ മുറിച്ചു അവന്റെ രക്തം കൊണ്ട് എന്റെ സീമന്ത രേഖയും ചുവപ്പിച്ചു ,ആ സങ്കട കടലിനിടയിലും പരിപൂർണ സമ്മതത്തോടെ ഞാൻ അവന് വേണ്ടി കാത്തുസൂക്ഷിച്ചതെല്ലാം നൽകി , അവന്റെ പ്രണയം തീരാ തിരമാല പോലെ എന്നിൽ വീണ്ടും വീണ്ടും ആഴ്ന്നിറങ്ങി , പൂർണ തൃപ്തിയോടെ ഞാൻ അവന്റെ വിയർപ്പ് പിടിച്ച മാറിൽ കിടന്ന് മയങ്ങി ,.
വാതിലിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത് , അവർ വന്നെന്ന് കണ്ടതും ഞങ്ങൾ രണ്ടുപേരും ഞെട്ടി , പെട്ടെന്ന് തന്നെ എണീച് ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു , എന്നെ അവിടുത്തെ ഒരു ഷെൽഫിൽ മറ്റൊരു അറയിലെ പലക ഇളകി എടുത്തു അതിനുള്ളിലേക്ക് കയറ്റി എന്ത് തന്നെ പുറത്തു സംഭവിച്ചാലും അതിനുള്ളിൽ നിന്നും പുറത്തേക്ക് വരരുത് എന്ന് ആ തലയിൽ തൊട്ട് സത്യം ചെയ്യിച്ചു , എന്നെ രക്ഷിക്കാൻ കണ്ടെത്തിയ മാർഗം ആയിരുന്നു അത് , അത് അതിൽ കയറിയതും നിറഞ്ഞ കണ്ണുകളോടെ എന്റെ നെറുകയിൽ ഒരു ചുംബനം തന്ന് പലക വെച്ചു എന്നെ മറച്ചു , വാതിൽ തുറക്കുംന്നതും ആരൊക്കെയോ അകത്തേക്ക് കയറുന്നതും സൂര്യേട്ടനെ ഉപദ്രവിക്കുന്നതും വായപൊത്തി കരച്ചിൽ അടക്കി എല്ലാം ഞാൻ കേട്ടിരുന്നു, അവസാനം ,, അവസാനം ,, അവർ പറഞ്ഞു “ തീർന്നെന്ന് തോന്നുന്നു , ശ്വാസം ഇല്ലെന്ന് “ ,, അത് കേട്ടതും അവരിൽ ഒരാൾ എന്തോ കൊണ്ട് വീണ്ടും അടിക്കുന്ന ശബ്ദം കേട്ടു പിന്നെ പറഞ്ഞു “ ഇപ്പോ തീർന്നു ഇനി വല്ല റെയിൽവേ ട്രാക്കിലും കൊണ്ടിട്ടെക്ക് “ ,,,, ,,,, അത്രയും പറഞ്ഞു ശിവ കരച്ചിൽ തുടങ്ങി ,
ശിവ : കൊന്നു ഏട്ടാ ,, അവർ എന്റെ സൂര്യേട്ടനെ കൊന്നു ,, എനിക്കൊന്ന് കാണാൻ പോലും പറ്റിയില്ല ഏട്ടാ , ഞാൻ ,, ഞാൻ ,,,,,, അവൾ വാക്കുകൾ കിട്ടാതെ തേങ്ങി തേങ്ങി കരഞ്ഞു ,,, ദേവയാനി അവളെ ചേർത്ത് പിടിച്ചു കുറച്ചു നേരം ഇരുന്നു , അവൾ ഒന്ന് ഒക്കെ ആയതും അവൾ നേരെ ഇരുന്നു .
“ അവർ സൂര്യേട്ടന്നെ അവിടുന്ന് കൊണ്ടുപോയ ശേഷം അവിടേം മൊത്തം അരിച്ചു പെറുക്കാൻ തുടങ്ങി , ബാത്റൂമിൽ എന്തോ കണ്ടവർ സംസാരിക്കുന്നുണ്ടായിരുന്നു പിന്നെ അവർ അവിടുന്ന് പോയി , അന്നൊരു ദിവസം മുഴുവൻ ഞാൻ അവിടെ ഇരുന്നു , പിറ്റേന്നും എനിക്ക് പുറത്തിറങ്ങാൻ പേടി ആയിരുന്നു ആരുടേയും അനക്കം ഒന്നും ഇല്ലേലും ഇറങ്ങിയില്ല , രാത്രി ബാത്റൂമിൽ പോവാൻ വേണ്ടി ഇരുട്ടിൽ തപ്പി ഞാൻ ചെന്ന് കയറി , പിന്നെ വീണ്ടും അങ്ങോട്ട് തന്നെ പോയി , ബാത്റൂമിൽ നിന്നും വെള്ളം കുടിച്ചു വിശപ്പും ദാഹവും അകറ്റി , 3 ദിവസം അങ്ങനെ തന്നെ ചെയ്തു പിന്നെ പറ്റില്ലെന്ന് കണ്ടതും രണ്ടും കൽപ്പിച്ചു റൂമിന് പുറത്തിറങ്ങി , ആരും ഉണ്ടായില്ലായിരുന്നു , മുൻവാതിലും പിൻ വാതിലും മുകളിലെത്തും ബാൽക്കണിയിൽ ഉള്ളതും എല്ലാം ലോക്ക് ആയിരുന്നു , എനിക്ക് അവിടുന്ന് രക്ഷപ്പെടാൻ ഒരു വഴിയും ഇല്ലായിരുന്നു , കിച്ചനിൽ അരി കണ്ട് ഞാൻ കഞ്ഞി വെച്ച് കുടിച്ചു വിശപ്പകറ്റി , പിന്നെ അത് തന്നെ ആയിരുന്നു ആകെ പണി , ദിവസത്തിൽ രണ്ട് നേരം കഞ്ഞി , 3 മാസം ഞാൻ ആ വീട്ടിൽ തളക്കപ്പെട്ടു , ഓരോ ദിവസവും പ്രതീക്ഷയോടെ ഞാൻ എന്റെ ബാഗും കയ്യിൽ പിടിച്ചു പുറത്തെ ഗേറ്റിലേക്ക് നോക്കി നിൽക്കും , ആരെങ്കിലും വന്നാൽ ഇറങ്ങി ഓടാൻ , അങ്ങനെ ഒരു ദിവസം ബ്രോക്കറും ഒരു ദമ്പതികളും വന്നു വീട് കാണാൻ , അവർ അകത്തു കയറിയ തക്കത്തിൽ ഒരു വിധം ഞാൻ പുറത്തു ചാടി , എന്നാൽ അവിടെ ആളുകൾ നിൽക്കുന്നത് കണ്ടതും ഇനി ഗുണ്ടകളോ മറ്റോ ആവുമോ എന്ന ഭയത്താൽ ആ ദമ്പതികൾ വന്ന കാറിലെ പിൻ സീറ്റിലേക്ക് കയറി താഴെ ഇറങ്ങി കിടന്നു , അങ്ങനെ കുറച്ചു നേരം ഇരുന്നതും അവർ വന്ന് വണ്ടി എടുത്തു പോയി , കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ എവിടെയോ നിർത്തിയ തക്കത്തിൽ ഞാൻ അതിൽ നിന്നും ഇറങ്ങി , കുറച്ചു മുന്നോട്ട് നടന്നതും തല കറങ്ങി താഴോട്ട് വീണു , അപ്പോഴേക്കും ആരോ എന്നെ താങ്ങിയിരുന്നു , പിന്നെ കണ്ണ് തുറക്കുമ്പോൾ ഒരു ഗവണ്മെന്റ് ഹോസ്പിറ്റലിലെ വാർഡിൽ ആയിരുന്നു , തൊട്ടടുത്തു ഒരു 40 വയസ്സ് പ്രായം തോന്നുന്ന ഒരു ‘അമ്മ ഇരുന്നിരുന്നു , അവർ ആണ് എന്നെ ഇവിടെ കൊണ്ട് വന്നതെന്നും , എന്റെ ഉള്ളിൽ എന്റെ മക്കൾ മൊട്ടിട്ടുണ്ടെന്നും അവർ സന്തോഷത്തോടെ എന്നോട് പറഞ്ഞു , എനിക്ക് സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു , ജീവിക്കാൻ ഉള്ള പ്രതീക്ഷ വന്നു , ഞാൻ അവരോട് അനാഥ ആണെന്നും ഭർത്താവ് മരിച്ചു പോയെന്നും സാമൂഹിക വിരുദ്ധരുടെ കൈയ്യിൽ നിന്നും രക്ഷപെട്ടു ഓടി വന്നത് ആണെന്നും പറഞ്ഞു കുറെ കരഞ്ഞു , എന്നോട് എന്തോ അലിവ് തോന്നിയത് കൊണ്ട് അവർ എന്നെ സഹായിയ്ക്കാൻ മനസ്സ് കാണിച്ചു ആ ആശുപത്രിയിലെ ഡോക്ടറെ തന്നെ കണ്ടു ചെക്ക് അപ്പ് നടത്തി മരുന്നും വാങ്ങി അവർ എന്നെ അവരുടെ വീട്ടിൽ കൊണ്ടുപോയി , അവിടെ ഭർത്താവും രണ്ട് മക്കളും ഉണ്ടായിരുന്നു ഒരു കൊച്ചുവീട് അതിനോട് അല്പം മാറിയാണ് ഞാൻ താമസിച്ച വീട് ഉള്ളത് , കഴുത്തിൽ കിടന്ന മാല ലോക്കറ്റ് മാത്രം ഊരി മാറ്റി വിറ്റു , ആ പൈസ കൊണ്ട് ആ വീട് വാടകക്ക് എടുത്തു , ആ അമ്മക്ക് അടുത്ത വീടുകളിൽ വീട്ട് ജോലിക്ക് പോകുന്ന പണി ആയിരുന്നു , അവർ എനിക്കും ആവുന്ന പോലെ ചെയ്യാൻ പറ്റുന്ന 3 വീടുകൾ പണി ആക്കി തന്നു , ആ വരുമാനം വെച്ചാണ് ഞാൻ അവിടെ കഴിഞ്ഞു കൂടിയത് ,4 മാസത്തെ സ്കാനിങ്ങിൽ ഇവർ 4 പേർ ആണെന്ന് അറിഞ്ഞപ്പോ ആ ഡോക്ടർക്കെല്ലാം അത്ഭുദം ആയിരുന്നു , എന്നാൽ എനിക്ക് ഇനി എന്റെകൂടെ ഈ ദുരിതത്തിലേക്ക് 4 പേർ കൂടി വരുന്ന സങ്കടം ആയിരുന്നു , നോക്കാനോ ആളില്ലാതെ പറഞ്ഞ ഡേറ്റിൽ തന്നെ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി , കയ്യിൽ സൗരുക്കൂട്ടി വെച്ച ക്യാഷ് മുഴുവൻ അന്നവിടെ തീർന്നു , പിന്നീടുള്ള 7 ദിവസത്തെ ഹോസ്പിറ്റൽ വാസം നഴ്സുമാരുടെയും അടുത്തുള്ള മറ്റു രോഗികളുടെ സഹായത്താലും അതും ആവാഞ്ഞപ്പോൾ പുറത്തിറങ്ങി ആളുകളുടെ മുന്നിൽ കൈനീട്ടി ഞാൻ എന്റെ മക്കളുടെ വിശപ്പകറ്റാൻ , ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയ ഞാൻ ആകെ കുഴഞ്ഞു പോയി , പണിക്ക് പോവാതെ പൈസ ഇല്ലാതെ എങ്ങനെ ജീവിക്കും , ഇവർക്ക് എന്ത് കൊടുക്കും ഞാൻ ,,ഞാൻ ഒന്നും കഴിക്കാത്തത് കൊണ്ടാ ഏട്ടാ എനിക്ക് പാൽ ഇല്ലാതിരുന്നത് അതുകൊണ്ടാ ഞാൻ അവർക്ക് അന്ന് പച്ചവെള്ളം കൊടുത്തു വിശപ്പകറ്റാൻ നോക്കിയത് ,,,, അവൾ പൊട്ടി കരച്ചിലോടെ പറഞ്ഞു നിർത്തിയതും അവിടെയുള്ളവർ എല്ലാം സങ്കടംകൊണ്ട് അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ,
ജാനകി : അവരെ കുറിച്ചു ഒന്നും അറിയില്ലേ മോളെ , അയാളെ നീ മുൻപ് എവിടേലും വെച്ചു കണ്ടിട്ടുണ്ടോ ,,, അവർ സംശയത്തോടെ ചോദിച്ചു
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu