***********************
തലയുയർത്തി നിന്ന കെട്ടിടങ്ങളെയൊക്കെ പിന്നിലാക്കി അഭി സഞ്ചരിച്ചിരുന്ന Cullinan മുന്നോട്ട് ഓടിക്കൊണ്ടിരുന്നു.
അധികം വൈകാതെ തന്നെ അത് AV ഗ്രൂപ്പിന്റെ പടുകൂറ്റൻ കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചു.
കാർ ആ കെട്ടിടത്തിന്റെ മുന്നിൽ ചെന്ന് നിന്നു. അഭി കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ മാനേജറും കുറച്ച് സ്റ്റാഫുകളും വന്ന് ബൊക്കയൊക്കെ കൊടുത്ത് അവനെ സ്വീകരിച്ചു.
പിന്നെ അവനെ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് കൊണ്ടുപോയി.
കമ്പനിയുടെ ഭാവിപരിപാടികളും പുതിയ പ്രോഡക്ടസ് തുടങ്ങി കുറേ കാര്യങ്ങൾ ആ മീറ്റിംഗിൽ ചർച്ചാ വിഷയമായി.
എല്ലാം കേട്ട് കഴിഞ്ഞ് അഭി മുന്നോട്ട് വച്ച സജ്ജഷൻസ് എല്ലാർക്കും സ്വീകാര്യവുമായിരുന്നു.
അഭിയുടെ കഴിവിൽ അവരെല്ലാം വളരെയേറെ ഇമ്പ്രെസ്സ് ആയിരുന്നു.
അതുപോലെ അഭിയുടെ പെരുമാറ്റവും അവർക്കൊക്കെ ഇഷ്ടപ്പെട്ടു.
അങ്ങനെ ഒരുമണിക്കൂർ കൊണ്ട് മീറ്റിംഗ് അവസാനിപ്പിച്ചു. സമയം 8:30 ആവാറായിട്ടുണ്ട്.അഭി എല്ലാരോടും യാത്ര പറഞ്ഞ് വാഷ് റൂമിൽ ചെന്ന് ബാഗിൽ എടുത്ത് വച്ച കാഷ്വൽ ഷർട്ട് എടുത്തിട്ടു.
വേഗം അവിടെ നിന്നും ഇറങ്ങി.
” ഗോപിയേട്ടാ… എന്നെയൊന്ന് കോളേജിൽ ഡ്രോപ്പ് ചെയ്യണേ… ”
” ശരി അഭി… ദേവകി പറഞ്ഞിരുന്നു… മീറ്റിംഗ് കഴിഞ്ഞ് മോനെ അവിടെ കൊണ്ട് വിടണമെന്ന്. ഉച്ചയ്ക്ക് ഞാൻ വന്നോളാം കൂട്ടിക്കൊണ്ട് പോകാൻ ”
അഭി വേഗം കാറിലേക്ക് കയറി.
” പറ്റുവെങ്കി എന്റെ കാറൊന്ന് കോളേജിൽ കൊണ്ടിടാൻ ആരോടേലും പറഞ്ഞാമതി ഗോപിയേട്ടാ… ഏട്ടൻ വെറുതെ ബുദ്ധിമുട്ടണ്ട ”
” എന്താ മോനെ ഈ പറയണേ… ഇതെന്റെ ജോലിയല്ലേ… അതെനിക്കെങ്ങനാ ബുദ്ധിമുട്ടാകുന്നെ.. ”
” എനിക്ക് വണ്ടി ഓടിക്കാനാ ഇഷ്ടം ഗോപിയേട്ടാ… അതോണ്ട് പറഞ്ഞെന്നേയുള്ളൂ ”
” അങ്ങനാണെങ്കി ഇതവിടെ ഇട്ടാപ്പോരെ… ഇതും മോന്റെ വണ്ടിതന്നെയല്ലേ ”
Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️
ഈ പാർട്ടും പൊളി ബ്രോ…