രുദ്രതാണ്ഡവം 3 [HERCULES] 1418

അഭി അതിന് മറുപടിയെന്നോണം തലകുലുക്കി.

അവൻ വേഗംതന്നെ കഴിച്ചെണീറ്റു.കയ്യും വായുമൊക്കെ കഴുകി തന്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.

ഗോപിയേട്ടൻ പയ്യെ ചായ മൊത്തിക്കുടിക്കുന്നുണ്ട്. അഭിയെ കണ്ട് അത് വേഗത്തിലാക്കിയപ്പോ അഭി പയ്യെമതിയെന്ന് പറഞ്ഞു.

” എന്താ ദേവൂസേ… ചായമാത്രം കൊടുത്തേ? കഴിക്കാൻ കൊടുക്കാഞ്ഞയെന്താ ”

” ഈ ചായപോലും കുടിക്കാണ്ട് പോകാൻ നിന്നതാ… കുറെ പറഞ്ഞിട്ടാ ഇതിലെങ്കിലും എത്തിയത്. ”

ദേവകി അഭിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

” ഏയ്‌… ഞാൻ കഴിച്ചിട്ടിറങ്ങിയോണ്ടാ വേണ്ടാന്ന് പറഞ്ഞെ. ”

കുടിച്ചുതീർന്ന ചായഗ്ലാസ് ദേവകിയുടെ കയ്യിലേക്ക് വച്ചുകൊടുത്തുകൊണ്ടായിരുന്നു ഗോപി അത് പറഞ്ഞത്.

” എന്നാ നമുക്കിറങ്ങാം ഗോപിയേട്ടാ.. ”

അഭി പറഞ്ഞു.

” ശരി സാർ ”

” എന്റെ ഗോപിയേട്ടാ ഞാനെത്രവട്ടം പറഞ്ഞു എന്നെ സാർ എന്ന് വിളിക്കല്ലെന്ന്…എന്നെ അഭിയെന്ന് വിളിച്ചാമതി ”

അയാൾ അതിനൊന്ന് ചിരിച്ചുകാണിച്ചു.

” വല്യമ്മേ ഞാൻ പോയിട്ട് വരാട്ടോ.. ”
ദേവകി അഭിയെ കെട്ടിപ്പിടിച് നെറ്റിയിൽ ചുംബിച്ചു.

അവൻ സിറ്റൗട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.
അവിടെ പാർക്ക്‌ ചെയ്ത കാർ കണ്ട് അഭിയുടെ കണ്ണുകൾ വിടർന്നു. അതിൽ അത്ഭുതം, സന്തോഷം അങ്ങനെ ഒട്ടേറെ ഭാവങ്ങൾ മിന്നിമാഞ്ഞു.

Rolls-Royce Cullinan ബ്ലാക്ക് ബാഡ്ജ്

അവൻ വല്യമ്മയുടെ മുഖത്തേക്ക് നോക്കി.
അവിടെ ഒരു കള്ളച്ചിരി.
അവൻ ഓടിച്ചെന്ന് വല്യമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു.

55 Comments

  1. Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️

  2. ഈ പാർട്ടും പൊളി ബ്രോ…

Comments are closed.