” ഞാനാരാണെന്ന് നിന്റെ അപ്പൻ ഗോപകുമാറിനോട് ചോദിച്ചാൽ അങ്ങേര് പറഞ്ഞുതരും…. സംശയമുണ്ടെൽ വിളിച്ച് അഭിജിത്തിനെ അറിയുമോ എന്ന് ചോദിച്ചുനോക്ക് ”
അഭിയുടെ മറുപടികേട്ട് കവിന്റെ മുഖം വലിഞ്ഞു മുറുകി.
അവൻ ഫോണെടുത്ത് അവന്റെ അച്ഛനെ വിളിച്ചു .
********************
ജോലികഴിഞ്ഞുവന്നു കട്ടിലിൽ കിടക്കുകയായിരുന്നു രാജീവ്. അയാൾക്കുള്ള ചായക്കപ്പുമായാണ് ശോഭ റൂമിലേക്ക് കയറിവന്നത്
” രാജുവേട്ടാ… നമുക്കൊന്ന് അമ്പലത്തിൽ പോണം… ”
” നീ പോയാമതി ശോഭേ… ഞാനെന്തിനാ വരുന്നേ.. ”
അവളുടെ കയ്യിൽനിന്നും ചായ ഗ്ലാസ് വാങ്ങി മോത്തിക്കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
” ദേവൂന്റെ പേരിൽ കുറച്ച് പൂജകൾ അച്ഛൻ കുറിച്ച് തന്നിട്ടുണ്ട്… അതിന് രാജുവേട്ടൻ കൂടി വേണം. ”
” നിനക്കെങ്കിലും കുറച്ച് ബോധമുണ്ടാകുംന്നാ ഞാൻ കരുതിയെ… നീയും ഇതൊക്കെ വിശ്വസിക്കുന്നുണ്ടല്ലോ…”
അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു.
” വിശ്വസിക്കാണ്ട് ഞാമ്പിന്നെന്താ വേണ്ടേ…
ഞാങ്കണ്ട കാഴ്ചയൊക്കെ ആരും പറഞ്ഞുപോലും കേൾക്കാത്തതാ. അവള് ആ നാഗത്തിനോട് സംസാരിക്കുന്നത് ഒക്കെ കണ്ട് ഇതൊന്നും വിശ്വസിക്കാണ്ട് നിക്കാൻ എനിക്കാവില്ലയേട്ടാ… ”
ശോഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അതിന് കൊടുക്കാൻ മറുപടിയൊന്നും അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല.
“ഹ്മ്മ് ”
അയാൾ ഒന്ന് മൂളി സമ്മതമറിയിച്ചു.
കരഞ്ഞുകലങ്ങിയ മിഴികളിൽ തുടച്ച് ശോഭ രാജീവിന്റെ മാറിലേക്ക് ചാഞ്ഞു.
അയാൾ അവളെ ചേർത്തുപിടിച്ചു.
” മോളെന്ത്യേ… ”
” അവള് അവളുടെ റൂമിലുണ്ട് ഏട്ടാ…. കാവിലേക്കെങ്ങും പോണ്ടാന്ന് ഞാൻ അവളോട് പറഞ്ഞു…”
രാജീവിന്റെ നെഞ്ചിൽ തലചേർത്ത് ഷർട്ടിന്റെ കുടുക്കുകളിൽ തെരുപ്പിടിച്ചുകൊണ്ടായിരുന്നു ശോഭ മറുപടിപറഞ്ഞത്.
അവർ അന്ന് കണ്ട കാഴ്ചയുടെ ഭയത്തിൽ നിന്നും ഇനിയും പൂർണമായും മുക്തിനേടിയിട്ടില്ലായിരുന്നു.
Oru rekshem illallo kuttappoo❤️❤️❤️?? keep writing mone❤️
ഈ പാർട്ടും പൊളി ബ്രോ…