രാജവ്യൂഹം 5 [നന്ദൻ] 1159

Views : 49662

“”ദേ കിളവാ മിണ്ടാതെ അടങ്ങി ഒതുങ്ങി അവിടെങ്ങാനും കിടന്നോണം അല്ലേൽ മോളുടെയും മരുമോന്റെയും അടുത്തേക് ഉടനെ പോകേണ്ടി വരും .. “” ശിവരാമൻ തന്റെ അച്ഛൻ കിടക്കുന്ന മുറിയുടെ വാതിൽക്കൽ എത്തി വാതിൽ പടിയിൽ പിടിച്ചു ഉള്ളിലിലേക് നോക്കി കൊണ്ട് അരിശത്തിൽ പറഞ്ഞു.

“”അതേടാ നാശം പിടിച്ചവനെ… എന്നെ കൂടെ അങ്ങ് കൊന്നു താ.. നീ തന്നെ ആയിരിക്കും എന്റെ കൊച്ചുങ്ങളെ…”” “”നശിച്ചു പോട്ടെ നീ കുല ദ്രോഹി.. “”ആ വൃദ്ധൻ ശിവരാമനെ നോക്കി പ്രാകി

“”എന്റെ കൊച്ചു മോളെ എനിക്കൊന്നു വിളിച്ചു താ എനിക്കെന്റെ കൊച്ചിന്റെ ശബ്ദം കേൾക്കണം.. “”ആ വൃദ്ധൻ കരയുന്നത് പോലെ പറഞ്ഞു.

“”എടീ ജയേ.. എടീ.. ഈ കിളവന്റെ അണ്ണാക്കിൽ എന്തേലും കൊണ്ടു തള്ളി കൊടുത്തേ.. “” ശിവരാമൻ ദേഷ്യത്തിൽ തന്റെ മുറിയിലേക്കു കയറി പോയി..

“എന്റിയെടീ നിന്റെ മോളു.. ” ശിവരാമൻ ദേഷ്യത്തിൽ അന്വേഷിച്ചു

“ഓഹോ മോളെന്തേ.. എന്റെ മാത്രം ആണോ.. ”

“”അവള് അവളുടെ റൂമിനുള്ളിൽ ഉണ്ട്…അവളുടെ അപ്പച്ചിയും ചിറ്റപ്പനും കിച്ചുവും മരിച്ചത് അറിഞ്ഞേൽ പിന്നെ കരഞ്ഞോണ്ട് ഇരിപ്പാണ്.. മുറിക്കു അകത്തു തന്നെ ആണ് “”

“അല്ല അവള് കിടന്നു കരയാനും വിഷമിചിരിക്കാനും അവളുടെ തന്തയോ തള്ളയോ ഒന്നുമല്ലല്ലോ ചത്തത്….അസ്സത്.. ”

“”ഒരു ഗ്ലാസ്‌ ഇങ്ങെടുത്തേടി..””

വാർഡ്രോബിൽ നിന്നും അയാളുടെ ബ്രാൻഡ് ആയ പൊട്ടിക്കാത്ത ഒരു ബെക്കാടി എടുത്തു കൈ മുട്ടുകൊണ്ടു കുപ്പിയുടെ പുറകിൽ ഒന്ന് കുത്തി.. കുപ്പിയുടെ കഴുത്തിനു പിടിച്ചു അടപ്പു തിരിച്ചു ജയ ടീപ്പോയിൽ എടുത്തു വെച്ച വൈൻ ഗ്ലാസിലേക് ഒഴിച്ചു.. സ്വർണ നിറമാർന്ന ദ്രാവകം ഗ്ലാസിന്റെ വക്കിലൂടെ ഉള്ളിലേക്കു ഒഴുകി ഏകദേശം 90ml ആയപ്പോൾ അയാൾ കോൾഡ് ബോക്സ്‌ തുറന്നു ഐസ് ക്യൂബ്സ് എടുത്തു ഗ്ലാഡ്‌സിലേക് ഇട്ടു.. നേരിയ കുമിളകൾ പതഞ്ഞു പൊങ്ങിയതും അയാൾ ഗ്ലാസ്‌ എടുത്തു ചുണ്ടോടു അടുപ്പിച്ചു ഒന്ന് സിപ് ചെയ്തു.. പിന്നെ ഒറ്റവലിക് കുടിച്ചു തീർത്തു.. പുറം കൈ കൊണ്ട് ചുണ്ടു തുടച്ചു

“”നിങ്ങടെ പെങ്ങളും മോനും അളിയനും മരിച്ചിട്ടും ഞങ്ങൾ ആരും പൊകാത്തതിൽ ആർകെങ്കിലും സംശയം തോന്നില്ലേ ശിവരാമേട്ടാ.. നിങ്ങൾ ആണെങ്കിൽ ഒന്ന് മുഖം കാണിച്ചു തിരിച്ചു വരികയും ചെയ്തു “” ജയയുടെ ചോദ്യം കേട്ട ശിവരാമൻ ഒന്ന് ചിരിച്ചു.

Recent Stories

The Author

നന്ദൻ

57 Comments

  1. Next part???

  2. 🌷🌷

  3. Hello

  4. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  5. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  6. Bro next partinu waiting aanu

  7. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  8. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com