രാജവ്യൂഹം 5 [നന്ദൻ] 1159

Views : 49662

“”ഹ ഹ ആർക്കു സംശയം തോന്നാൻ അങ്ങനെ തോന്നേണ്ടുന്ന അവസാന കണ്ണിയെ കൂടെ തീർക്കാൻ ഞാൻ ആളെ ആക്കിയിട്ടുണ്ട്…തള്ളയും തന്തയും ചേട്ടനും ഒക്കെ പോയ വഴിയേ ഒരു ആക്‌സിഡന്റിൽ അവളും തീരും… പിന്നെ അരവിന്ദന്റെ സ്വത്തുക്കൾ ഒക്കെ ഈ ശിവരാമനു സ്വന്തം “” മുന്പിലിരുന്ന ഗ്ലാസിലെ മദ്യം ഒറ്റവലിക് കുടിച്ചു കൊണ്ടു അയാൾ ചുണ്ട് തുടച്ചു..

“”മതി ഇനി വലിച്ചു കയറ്റേണ്ട… “”
ടീപ്പോയിൽ ഇരുന്ന മദ്യ കുപ്പിയും ഗ്ലാസും എടുത്തു കബോർഡിലേക് വെക്കാൻ ഒരുങ്ങി കൊണ്ട് ശിവരാമന്റെ ഭാര്യ ജയ പറഞ്ഞു..

“ഛെ ”

“”അച്ഛൻ എന്ത് മണ്ടത്തരം ആണ് അച്ഛാ കാണിച്ചത്.. ആദ്യത്തെതു അപകടം എന്നു പറഞ്ഞു പോലീസ് കേസ് ക്ലോസ് ചെയ്യും.. പക്ഷെ രണ്ടാമത് വീണ്ടും അതേ രീതിയിൽ ഒരു ആക്‌സിഡന്റ് ഉണ്ടായാൽ പോലീസ് അന്വേഷിക്കും മുറിയിലേക്കു കടന്നു വന്ന ധ്യാൻ പറഞ്ഞു.. അവൻ ധരിച്ചിരുന്ന ബ്രൗൺ ബ്ലേസർ അഴിച്ചു സെറ്റിയിലേക് ഇട്ടു കഴുത്തിൽ മുറുകി കിടന്നിരുന്ന ടൈ ഒന്ന് ഇടത്തേക്കും വലത്തേക്കും ആക്കി ലൂസ് ആക്കി ഇട്ടു “”

“”എടാ ഈ ശിവരാമൻ വിചാരിക്കുന്നതെ നടക്കു അത് തടുക്കാൻ ആ ശങ്കറിനു പോലും ആവില്ല .. പിന്നെ അബദ്ധത്തിൽ ആണേലും അവൻറെ ഒരു മോനും തീർന്നതല്ലേ … ഇന്ന് ഞാൻ വിചാരിച്ച പോലെ നടന്നാൽ…അവൻറെ മൂത്ത പുത്രനും.. എന്റെ അളിയന്റെ ബാക്കിയുള്ള ഒരെ ഒരു സന്താനവും തീർന്നു കിട്ടും..ഹ ഹ… ശിവരാമന്റെ കണ്ണുകൾ ചുവന്നു അയാൾ അട്ടഹസിക്കുന്ന പോലെ ചിരിച്ചു.. “”

“”അച്ഛാ… ഒന്ന് നിർത്തുമോ ഈ ഭ്രാന്ത്‌… ” ധ്യാനിന്റ ശബ്ദം ഉയർന്നതും ശിവരാമൻ അത്ഭുതത്തോടെ അവനെ നോക്കി…

അവന്റെ കയ്യിൽ ഉണ്ടായിരുന്ന പേപ്പേഴ്സ് അവൻ ടീപ്പോയിലേക് ഇട്ടു.. അച്ഛൻ ഇതൊന്നു വായിച്ചു നോക്കു…

“”ധ്യാൻ ടീപോയിലേക് ഇട്ട പേപ്പേഴ്സ് ശിവരാമൻ എടുത്തു നോക്കി… അയാൾ കുടിച്ചതിന്റെ ലഹരി എല്ലാം ആവി ആയി പോകുന്നത് പോലെ അയാൾക്കു തോന്നി.. “”

Recent Stories

The Author

നന്ദൻ

57 Comments

  1. Next part???

  2. 🌷🌷

  3. Hello

  4. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  5. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  6. Bro next partinu waiting aanu

  7. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  8. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com