രാജവ്യൂഹം 5 [നന്ദൻ] 1159

Views : 49662

“””മോളു തന്നെ ഇവർക്കു കൊടുക്ക് മോളെ “”

കല്യാണിയേയും കൂട്ടി വൈകുന്നേരം മഠത്തിലേക്ക് പോകുന്നു എന്നു തെരെസ്സാമ്മ പറഞ്ഞിരുന്നു അവിടെ കുറെ അനാഥ കുട്ടികൾ ഉണ്ടെന്നും.. അതു കൊണ്ടു ആര്യൻ പുറത്തു പോയി വന്നപ്പോൾ ഒരു ചോക്ലറ്റ് ബോക്സ്‌ വാങ്ങിയിരുന്നു അതു തെരേസാമ്മയെ ഏല്പിച്ചു..

“”ചേച്ചി വാ ചേച്ചി “” കല്യാണിയെ പിടിച്ചു വലിച്ചു കൊണ്ടു ചെറിയ കുട്ടികൾ പറഞ്ഞു..

ഒടുവിൽ അവളെയും പിടിച്ചു വലിച്ചു കൊണ്ടു പോയ അവർ ആ പുൽത്തകിടിയിൽ ഉള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നു..

“” തേതി ഒരു ചോക്കെട് കൂയെ വേനം ” കല്യാണിയുടെ മടിയിലേക്ക് കയറി ഇരുന്നു കൊണ്ട് ഒരു മൂന്നു വയസ്സുകാരി കൊഞ്ചി…
അവരുടെ കളി ചിരികൾക് ഇടയിൽ കല്യാണിയുടെ മുഖത്തും പുഞ്ചിരി വിടരുന്നത് തെരേസ്സാമ്മ കണ്ടു..

എല്ലാവർക്കും കുളിക്കാനും പ്രാർത്ഥനയ്ക്കും ഉള്ള സമയം ആയപ്പോൾ ആണ് അവരൊക്കെ കല്യാണിയുടെ അടുത്ത് നിന്നും പോയത്.
“”ചേച്ചി ഇനിയും വരണേ ടീച്ചർ അമ്മയുടെ കൂടെ.. “” കുട്ടികൾ കല്യാണിയുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
കുട്ടികൾ എല്ലാം പോയതിനു ശേഷം ടീച്ചർഅമ്മ കല്യാണിയുടെ അടുത്തേക് വന്നു അവളെയും കൂട്ടി ആ കോമ്പൗണ്ടിലൂടെ പതിയെ നടന്നു..

മാതാവിന്റെ വലിയ രൂപത്തിന് മുന്നിൽ എത്തിയ അവൾ പതിയെ കൈകൾ കൂപ്പി.. മാതാവിന്റെ മുഖത്തേക് നോക്കിയപ്പോൾ തന്റെ അമ്മ തന്നെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവൾക്കു തോന്നി..

“ദൈവം ഒന്നേ ഉള്ളു മോളെ നമ്മൾ അതിനെ പല പേര് വിളിക്കുന്നു എന്നു മാത്രം മോളു പ്രാർത്ഥിച്ചോളു ” മാതാവിന്റെ രൂപം നോക്കി കൈകൾ കൂപ്പി നിന്ന കല്യാണിയോട് ടീച്ചർ അമ്മ പറഞ്ഞു..

“” മോൾക്കറിയോ മോളുടെ കൂടെ ഇപ്പൊ കളിചില്ലേ ആ കുട്ടികൾ പല പ്രായത്തിൽ ഇവിടെ എത്തി പെട്ടവരാണ്.. ഇനിയുമുണ്ട് കുറെ ചേച്ചിമാർ.. ആരും ഇല്ലാത്ത അമ്മമാർ “”

“”ഞാനും ഇപ്പൊ അവരിൽ ഒരാൾ ആയല്ലേ ടീച്ചർഅമ്മേ..എനിക്കും എല്ലാരും നഷ്ടപ്പെട്ടില്ലേ…കല്ലുവിനും ഇപ്പൊ ആരും ഇല്ലല്ലോ “”

“”പക്ഷെ കല്ലു അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിച്ചെങ്കിൽ അതു പോലും നിഷേധിക്ക പെട്ടവർ ആണ് ആ കുട്ടികൾ.. അച്ഛൻ എന്താണെന്നോ അമ്മ എന്താണെന്നോ അവരുടെ സ്നേഹം എന്താണെന്നോ അറിയാത്തവർ… “”

“”മോൾക്കറിയോ ഞാൻ സങ്കടം വരുമ്പോ എന്താ ചെയ്യുക എന്നു… “”

“”എന്താ ടീച്ചർ അമ്മേ “”

Recent Stories

The Author

നന്ദൻ

57 Comments

  1. Next part???

  2. 🌷🌷

  3. Hello

  4. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  5. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  6. Bro next partinu waiting aanu

  7. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  8. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com