രാജവ്യൂഹം 5 [നന്ദൻ] 1159

Views : 49662

“അപ്പേ കുറച്ചു സംസാരിക്കാനുണ്ട്…” ആര്യൻ ശങ്കറിനെ ചേർത്തു പിടിച്ചു കൊണ്ട് ശങ്കറിനോടായി പറഞ്ഞു

ഈ വിഷമ ഘട്ടത്തിൽ താനും കൂടെ തളർന്നാൽ അതു വലിയൊരു തകർച്ചയിലേക് ആയിരിക്കും എന്നു ആര്യനു മനസ്സിലായിരുന്നു…

ആര്യൻ പറഞ്ഞത് കേട്ടതും ശങ്കർ ആര്യനു നേരേ ചോദ്യ ഭാവത്തിൽ നോക്കി..

“”അപ്പേ ഇപ്പൊ പത്തിരുപതു ദിവസം ആയില്ലേ.. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.. നമുക്ക് നഷ്ട പെട്ടത് ഒന്നും തിരിച്ചു കിട്ടില്ല എന്നും അറിയാം.. എന്റെ അനിയൻ.. അവന്റെ സ്വപ്നങ്ങൾ ഒന്നും… ഒന്നും തിരിച്ചു കിട്ടില്ല… ആര്യന്റെ ശബ്ദം ഇടറി… പക്ഷെ അരവിന്ദൻ അങ്കിളും അപ്പയും കൂടെ വളർത്തി കൊണ്ടു വന്ന ഒരു കമ്പനി ഉണ്ട്‌..””

“”ഞാൻ അല്ല മോനെ എന്റെ അരവിന്ദൻ വളർത്തിയ കമ്പനി അവൻറെ വിയർപ്പു അവൻറെ സ്വപ്‌നങ്ങൾ..അവനായിരുന്നു സാരഥി ലക്ഷ്യ ബോധം ഇല്ലാതിരുന്ന എന്റെ ജീവിതത്തിൽ ലക്ഷ്യം ഉണ്ടാക്കി തീർത്തവൻ….””

“”വെറും പൂജ്യം ആയിരുന്ന എന്നോട് ചേർന്നു എനിക്ക് വിലയുണ്ടാക്കി തന്നവൻ.. “”ശങ്കർ നെടുവീർപ്പിട്ടു..

“”അതേ അപ്പാ അരവിന്ദൻ അങ്കിളിന്റെ സ്വപ്‌നങ്ങൾ ഒന്നും പാതി വഴിയിൽ ആവരുത്.. ഇപ്പോൾ തന്നെ സ്റ്റാഫിൽ പലരും റിസൈൻ ചെയ്തു മറ്റു കമ്പനിയിലേക് പോകാൻ തയ്യാറെടുക്കുക ആണെന്ന് ആണ് അറിഞ്ഞത്.. “””ആര്യൻ താൻ കഴിഞ്ഞ ദിവസങ്ങളിൽ പലരിൽ നിന്നായി അറിഞ്ഞ വിവരങ്ങൾ അപ്പയെ ധരിപ്പിച്ചു.

“‘ങ്ങും.. കണ്ണാ നീ വാ നമുക്ക് ഓഫീസ് റൂമിൽ ഇരുന്നു സംസാരിക്കാം.. “”

“”ഋഷി വാ.. “” ആര്യൻ ഋഷിയെ കൂടെ വിളിച്ചു..

“”അരവിന്ദൻ മരിക്കുന്നതിന്റെ തലേ ദിവസം കൂടെ ഞങ്ങൾ സംസാരിച്ചതാണ്.. ഇനി കമ്പനിയുടെ കാര്യങ്ങൾ കണ്ണനും കിച്ചുവും നോക്കട്ടെ എന്നു “”വിഷമത്തോടെ ശങ്കർ പറഞ്ഞു.

“” അപ്പയ്ക്കും അരവിന്ദൻ അങ്കിളിനും ഇവിടെ ആരായിരുന്നു ശത്രുക്കൾ “”ആര്യൻ ശങ്കറിനോട് ചോദിച്ചു

” അതെന്താ കണ്ണാ അങ്ങനെ ചോദിച്ചത് ”

“” അതൊരു സാധാരണ ആക്‌സിഡന്റ് ആണെന്ന് തോന്നുന്നില്ല അപ്പാ.. ഏതോ ലോറി ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി… “”

“” അപ്പാ ആ ലോറി തന്നെ ആയിരിക്കില്ലേ അന്ന് നമ്മുടെ കാറിനു നേരേ വന്നതും “” ഓഫീസ് റൂമിലേക്കു കയറി വന്ന നിധിൻ അവരുടെ സംഭാഷണങ്ങൾ കേട്ട ശേഷം പറഞ്ഞു..

“”ശങ്കറും ആ സംഭവം ഓർത്തെടുത്തു ”

“” അതേ ഏട്ടാ.. പക്ഷെ ആ ഡ്രൈവർ മുഖം മറച്ചിരുന്നു “”നിധിൻ ആ സംഭവം ആലോചിച്ചു കൊണ്ടു പറഞ്ഞു..

Recent Stories

The Author

നന്ദൻ

57 Comments

  1. Next part???

  2. 🌷🌷

  3. Hello

  4. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  5. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  6. Bro next partinu waiting aanu

  7. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  8. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com