രാജവ്യൂഹം 5 [നന്ദൻ] 1158

Views : 49650

കാർ ഒരു തട്ടുകടകടന്നു പോകുമ്പോൾ പണ്ട് എന്നോ നിധിൻ പറഞ്ഞ കാര്യം ആര്യന്റെ ഓർമയിൽ വന്നതു.. കല്യാണിക് ചീസ് ദോശ ഭയങ്കര ഇഷ്ടം ആണെന്ന് അതും തട്ടുകടയിൽ കിട്ടുന്നത്. ദോശയുടെ ഉള്ളിൽ പനീറും വെജിറ്റബിൾസും സോസും മസാലയും ഒക്കെ ഇട്ടു ബട്ടറും ചീസും ഒക്കെ മിക്സ്‌ ചെയ്തു അതിന്റെ കൂടെ പനീർ മസാലയും തേങ്ങാ ചമ്മന്തിയും ആണ് കോമ്പിനേഷൻ..

“”ഋഷി കാർ നിർത്തു.. “”

ഋഷി കാർ നിർത്തിയതും ആര്യൻ പോയി തട്ടുകടയിൽ നിന്നും മൂന്നു പ്ളേറ്റ് ചീസ് പനീർ ചീസ് ദോശ. വാങ്ങിയിട്ട് വന്നു..

“ദേ
വു ദാ ഇതു കഴിക്.. ” അവൻ ഒരു പ്ളേട് കല്യാണിയുടെ നേർക്കു നീട്ടി..

ദേവു എന്ന വിളി കേട്ടതും അവളുടെ കണ്ണുകൾ ഒന്ന് പിടഞ്ഞു….അവൾ അവൻറെ മുഖത്തേക് നോക്കി…ദയയും സഹതാപവും അതിനപ്പുറം ഗൗരവവും സ്ഫുരിക്കുന്ന കണ്ണുകളിലേക്കു നോക്കിയതും അവൾ അറിയാതെ കൈ പ്ളേറ്റിലേക് നീട്ടി
അവൾക്കു നല്ല വിശപ്പും തോന്നി തുടങ്ങിയിരുന്നു..ഡോക്ടറോഡ് ആര്യൻ പറഞ്ഞതു അനുസരിച്ചു വിശപ്പിനുള്ള മെഡിസിൻ കൂടെ കല്യാണിക് കൊടുത്തിരുന്നു…

കല്യാണി പതിയെ കഴിക്കുന്നതും നോക്കി ആര്യൻ നിന്നു…കല്യാണി കഴിച്ചു കഴിയാറായതും തന്റെ കയ്യിലെ പ്ളേട് കൂടെ കല്യാണിക് കൊടുത്തു അവൾ വേണ്ട എന്നു പറഞ്ഞെങ്കിലും അവൻ നിർബന്ധിച്ചു അവളെ കൊണ്ടു അതും കഴിപ്പിച്ചു…

“”നിനക്ക് വേണ്ടെടാ… “”ഋഷി കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു..

“”ഇല്ലെടാ വിശപ്പില്ല…നീ കഴിച്ചോ.. “”

മൂന്ന് പ്ളേറ്റുകളും തിരികെ കൊടുത്തു ബില്ലും പേയ് ചെയ്തു കാറിലേക് കയറുമ്പോളേക്കും കല്യാണിയും ഋഷിയും ഇറങ്ങി കയ്യും മുഖവും കഴുകി പോകാൻ റെഡി ആയിരുന്നു..

“”എന്നാൽ പോകാം”” കാറിലേക് കയറിയ ആര്യൻ ഡോർ അടച്ചു കൊണ്ടു പറഞ്ഞതും ഋഷി വീട് ലക്ഷ്യമാക്കി കാർ മുന്നോട്ട് എടുത്തു…

അവരുടെ തൊട്ടു പുറകിൽ ഒരു നാഷണൽ പെർമിറ്റ്‌ ലോറി സ്റ്റാർട്ട്‌ ആയി കാർ പോയ ദിശയിലേക് തന്നെ കുതിച്ചു

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

“”എന്റെ ദൈവമേ എന്തിനീ വൃദ്ധനെ ബാക്കി വെച്ചേക്കുന്നു നിനക്ക് എന്നെ കൂടെ വിളിച്ചൂടാരുന്നോ ഭഗവാനെ.. “”

Recent Stories

The Author

നന്ദൻ

57 Comments

  1. Next part???

  2. 🌷🌷

  3. Hello

  4. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  5. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  6. Bro next partinu waiting aanu

  7. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  8. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com