“”നമുക്ക് സങ്കടം വരുമ്പോ നമ്മളെക്കാൾ സങ്കടം ഉള്ളവരുടെ വിഷമങ്ങൾ അറിയാൻ ശ്രെമിക്കുക അവരുടെ കൂടെ കൂടുക അപ്പോൾ നമ്മുടെ വിഷമങ്ങൾ ചെറുതാണെന്ന് മനസ്സിലാവും… “”
“”മോളുടെ വിഷമം ചെറുതാണെന്നല്ല പക്ഷെ നഷ്ടപെട്ടവർ ഒരിക്കലും തിരിച്ചു വരില്ല… പക്ഷെ നമ്മൾ സ്നേഹിച്ചിരുന്നവർ.. നമ്മളെ സ്നേഹിച്ചിരുന്നവർ അവർക്കു വേണ്ടി നമ്മൾ ജീവിക്കണം.. അവരുടെ ആത്മാവ് കാണും അതെല്ലാം… ആത്മാവ് സന്തോഷത്തോടെ സ്വർഗ്ഗ പ്രാപ്തി നേടും അല്ലാതെ മോളു കരഞ്ഞു വിഷമിച്ചിരുന്നാൽ… അവരുടെ ആത്മാവും വിഷമിക്കും വിഷമം ഉള്ള ആത്മാവിന് എങ്ങനെ ആണ് സ്വർഗ്ഗ പ്രാപ്തി ഉണ്ടാവുക.. അവരെ പ്രതി വിഷമിച്ചിരിക്കുന്നവരുടെ ചുറ്റും വിഷമത്തോടെ ഗതിയില്ലാതെ ആ ആത്മാവ് അലയും… മോള് അതാണോ ആഗ്രഹിക്കുന്നത്…?? ‘”
തെരേസ്സമ്മ കല്യാണിയുടെ ശിരസ്സിൽ തടവി… കല്യാണിയുടെ വിരലുകൾ ടീച്ചറമ്മയുടെ ചുളിവ് വീണ കൈ തലത്തിൽ തെരുപിടിച്ചിരുന്നു അപ്പോൾ…
കല്യാണിയെ കൂട്ടി കൊണ്ട് പോകാൻ അപ്പോളേക്കും ഗേറ്റിനരികിൽ ആര്യനും ഋഷിയും എത്തിയിരുന്നു… മഠത്തിന്റെ കവാടത്തിലെ വെളുത്ത പെയിന്റ് അടിച്ച ഗേറ്റിനടുത്തു വരെ ടീച്ചർഅമ്മയും കല്യാണിയുടെ കൂടെ വന്നു… ടീച്ചറമ്മയുടെ കൂടെ നടന്നു വരുന്ന കല്യാണിയുടെ മുഖത്തെ വിഷാദ ഭാവം മാറി ചെറിയൊരു പ്രസന്നത കണ്ടതും ആര്യനു കുറച്ചു സമാധാനം തോന്നി… ഡ്രൈവിംഗ് സീറ്റിൽ ഋഷി ആയിരുന്നു.. അവർ വരുന്നത് കണ്ട ആര്യൻ ഇടതു വശത്തെ സീറ്റിൽ നിന്നും ഇറങ്ങി.. അവർ അടുത്തേക് വരുന്നതും നോക്കി കാറിന്റെ ഡോറിൽ ചാരി നിന്നു..
“താങ്ക്സ് ടീച്ചർ അമ്മേ… “അടുത്തേക് വന്ന ടീച്ചർ അമ്മയുടെ കൈകൾ ആര്യൻ ചേർത്തു പിടിച്ചു..
മോളെയും കൂട്ടി മോൻ ഇടയ്ക് വരണം കേട്ടോ..
“വരാം ”
ആര്യൻ കല്യാണിക് കയറാൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു. അവൾ അവനെ നോക്കി ഒരു നനുത്ത ചിരി സമ്മാനിച്ചു.
ഋഷി കാർ പതിയെ മുന്നോട്ട് എടുത്തു.. തങ്ങളെ കൈ വീശി കാണിക്കുന്ന ടീച്ചറമ്മയ്ക് വിന്ഡോയിലൂടെ പിന്നിലേക്ക് നോക്കി കല്യാണിയും കൈ വീശി കാണിച്ചു കൊണ്ടിരുന്നു.. റിയർവ്യൂ ഗ്ലാസ്സിലൂടെ ആര്യൻ ആ കാഴ്ച ശ്രദ്ധിച്ചു…
Next part???
??
Hello
കാത്തിരിപ്പാണ് നന്ദൻ
എപ്പോ കിട്ടും
Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay
Bro next partinu waiting aanu
ബാക്കി എന്നു വരും ബ്രോ ?
നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..