‘”ഞങ്ങളുടെ ടീച്ചറമ്മ ആണ്…. ഞങ്ങള്‍ക്ക് അച്ഛനും അമ്മയും എല്ലാം ടീച്ചറമ്മ ആണ്.. അമ്മ വന്നു ഒന്ന് കല്യാണിയോട് സംസാരിക്കട്ടെ… എല്ലാം ശെരി ആവും.. “”
നെറ്റിയിൽ ആരുടെയോ വിരലുകളുടെ നനുത്ത സ്പർശം ഏറ്റാണ് കല്യാണി കണ്ണുകൾ തുറന്നത്…
അവൾ പതിയെ ബെഡിൽ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.. തന്റെ കയ്യിൽ ചെറിയ വേദന അനുഭവ പെട്ടപ്പോൾ ആണ് അവൾ സൈടിലേക് നോക്കിയത് കയ്യിലെ ക്യാനുലയും ഗ്ളൂക്കോസ് സ്റ്റാൻഡും കണ്ടതും താൻ ഹോസ്പിറ്റലിൽ ആണുള്ളത് എന്നു അവൾക് മനസ്സിലായി
മോള് എണീക്കണ്ട കിടന്നോളു….തന്റെ അടുത്തിരുന്നു നെറ്റിയിൽ തഴുകിയ ഐശ്വര്യമുള്ള മുഖത്തേക് കല്യാണി നോക്കി….ശിരോ വസ്ത്രം ധരിച്ച അവരുടെ മുഖത്തു എപ്പോളും തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു…
തന്റെ കാൽ ഭാഗത്തു ഇരിക്കുന്ന ആന്റി അമ്മയെയും കല്യാണി കണ്ടു..
“”മോളെ തല വേദനിക്കുന്നുണ്ടോ.. “”
കല്യാണിയുടെ കവിളിൽ തലോടികൊണ്ടു ഗംഗ അന്വേഷിച്ചു
“”ഇല്ല ആന്റിമ്മേ “” അവൾ ചുണ്ടുകൾ അനക്കി..
മുകളിൽ കറങ്ങുന്ന ഫാനിലെക് മിഴികൾ നട്ടു അവൾ വീണ്ടും ഏതോ ചിന്തയിൽ ആയി.. ആ ചിന്തകളുടെ പ്രതിഫലനം എന്നോണം കണ്ണുകൾ അടച്ചപ്പോൾ അവളുടെ കണ്ണിനിരുവശത്തു കൂടിയും നീര്തുള്ളികൾ ചാലിട്ടൊഴുകി.
അവളുടെ ബെഡിനരുകിൽ ഇരുന്ന തെരേസ്സാമ്മ അവളുടെ ചെന്നിയിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചു കൊടുത്തു..
വൈകുന്നേരം ആയപ്പോൾ തെരേസ്സാമ്മ കല്യാണിയേയും കൂട്ടി മഠത്തിലേക്ക് പോയി….
ചുറ്റും മതിലുകൾ ഉള്ള വലിയൊരു കോമ്പൗണ്ട് ആയിരുന്നു അവിടം അതിന്റെ ഗേറ്റിന്റെ വലിയ പാളികൾ തുറന്നു അകത്തു കയറിയ കല്യാണി അതിശയിച്ചു പോയി പല വർണങ്ങളിൽ ഉള്ള പൂക്കൾ നിറഞ്ഞ വലിയ പൂന്തോട്ടം അതിൽ തേൻ കുടിച്ചു പൊങ്ങി പറക്കുന്ന വിവിധ വര്‍ണങ്ങളിൽ ഉള്ള ചിത്രശലഭങ്ങൾ..അതിനു നടുവിലായി മാതാവിന്റെ വലിയ രൂപം.. പൂന്തോട്ടത്തിനു നടുവിലെ പുൽത്തകിടിയിൽ വിവിധ പ്രായക്കാരായ ഒരുപാട് പെണ്‍കുട്ടികൾ കളിച്ചു കൊണ്ടു നിക്കുന്നുണ്ടായിരുന്നു…
തെരേസ്സാമ്മ കല്യാണിയേയും ചേർത്തു പിടിച്ചു ആ പുൽത്തകിടിയിലേക് നടന്നു..
ഹായ് ടീച്ചർ അമ്മേ.. അവരെ കണ്ടതും കളിച്ചു കൊണ്ടിരുന്ന കുട്ടികൾ എല്ലാം ഓടി അവരുടെ അരികിലേക്കു വന്നു
തെരേസ്സാമ്മ തന്റെ കയ്യിൽ ഉണ്ടായിരുന്ന, ആര്യൻ വാങ്ങി കൊടുത്ത ചോക്ലേറ്റ് ബോക്സ് കല്യാണിയുടെ കയ്യിൽ കൊടുത്തു..
Next part???
??
Hello
കാത്തിരിപ്പാണ് നന്ദൻ
എപ്പോ കിട്ടും
Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay
Bro next partinu waiting aanu
ബാക്കി എന്നു വരും ബ്രോ ?
നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..