രാജവ്യൂഹം 5 [നന്ദൻ] 1159

“”ഏട്ടൻ വന്നോ ഏട്ടാ… കല്ലു മോൾടെ അടുത്തിരിക് ഏട്ടാ… എന്താ ഏട്ടാ കല്ലു മോൾടെ മുടിയിൽ തടവാത്തെ….എന്താ ഏട്ടാ ഒന്നും മിണ്ടാത്തെ കല്ലു മോളോട് പിണക്കമാണോ ഏട്ടാ.. ഒന്ന് മിണ്ടു ഏട്ടാ കല്ലു മോളു ഇനി ഒരിക്കലും വഴക്കുണ്ടാക്കില്ല ഏട്ടാ… ഒന്ന് എന്നെ വഴക്ക് പറയുവെങ്കിലും ചെയ്യേട്ടാ…”” കല്യാണിയുടെ പതം പറച്ചിലുകൾ നേർത്തു നേർത്തു വന്നു…അവളുടെ ദേഹം ആകെ വിറച്ചു.. പതിയെ തുറന്ന കല്യാണിയുടെ മിഴികൾ മുകളിലേക്കു മറിഞ്ഞു.. പതിയെ.. പതിയെ അവളുടെ ബോധം മറഞ്ഞു..

“”ഋഷി വേഗം വണ്ടി എടുക്ക് …അതും പറഞ്ഞു ആര്യൻ കല്യാണിയെ വാരി എടുത്തു പുറത്തേക് നടന്നു…ഒരു വാടിയ താമര തണ്ട് പോലെ ആര്യന്റെ നെഞ്ചിൽ പറ്റി ചേർന്നു അവൾ കിടന്നു….

ശങ്കർ വേഗം തന്നെ കാറിന്റെ താക്കോൽ എടുത്തു ഋഷിയുടെ കയ്യിലേക് കൊടുത്തു
ഋഷി പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട്‌ ആക്കി റിവേഴ്‌സ് എടുത്തു തിരിച്ചപ്പോളെക്കും നിധിൻ പിന്നിലെ ഡോർ തുറന്നു കൊടുത്തു..
ആര്യൻ വേഗം പിൻ സീറ്റിലേക് കല്യാണിയെ കിടത്തി അവളുടെ തല എടുത്തു മടിയിൽ വെച്ചു ഇരുന്നു…

ഗംഗയും അപ്പോളേക്കും കാറിനടുത്തു വന്നു..

“”മോനെ ഞാനും കൂടെ വരാം.. “”
ഗംഗ പെട്ടെന്ന് തന്നെ ഫ്രണ്ട് ഡോർ തുറന്നു ഉള്ളിലേക്കു കയറി ഇരുന്നു.. ഋഷി കാർ വേഗത്തിൽ മുന്നോട്ടെടുത്തു ഗേറ്റ് കടന്നു റോഡിലേക്കു പ്രവേശിച്ചു ഹോസ്പിറ്റൽ ലഷ്യമാക്കി ഓടിച്ചു പോയി…

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

കല്യാണിയെ കൊണ്ടു ചെന്നപാടെ പരിശോധിച്ചത് കാഷ്വാലിറ്റി യിൽ ഉണ്ടായിരുന്ന ജൂലി ആണ്.. അവർ ഒരു കന്യാസ്ത്രീ കൂടി ആയിരുന്നു….ആര്യൻ എല്ലാ വിവരങ്ങളും അവരോടു പറഞ്ഞു.

“കല്യാണിക് കുഴപ്പം ഒന്നുമില്ല… ഭക്ഷണം കഴിക്കാത്തതിന്റെയും പിന്നെ നടന്ന സംഭവങ്ങളുടെയും ഒരു ഷോക്ക് ആണ് ”
കല്യാണിയെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു..

“”പിന്നെ ബിപി ലോ ആയിട്ടുണ്ട്.. എന്തായാലും ഇന്നിവിടെ അഡ്മിറ്റ്‌ ചെയ്യു ഡ്രിപ് ഇടാം… പിന്നെ ഈ കുട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ല കൗൺസലിംഗ് ആണ്…””

”ആര്യൻ ഞാൻ ഒരു കാര്യം ചെയ്യാം ഞങ്ങളുടെ മഠത്തിൽ നിന്നു തെരേസ്സാമ്മയെ കൂട്ടിയിട്ടു വരാം ”

“”അതാരാ… “”

57 Comments

  1. Next part???

  2. Hello

  3. കാത്തിരിപ്പാണ് നന്ദൻ
    എപ്പോ കിട്ടും

  4. Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay

  5. Bro next partinu waiting aanu

  6. അഘോരാ

    ബാക്കി എന്നു വരും ബ്രോ ?

  7. ദ്രോണ നെരൂദ

    നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്‌.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ്‌ ചെയ്യും എന്ന്‌ പ്രതീക്ഷിക്കുന്നു..

Comments are closed.